web analytics

വനിത ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

തിരുവനന്തപുരം: കഴക്കൂട്ടത്ത് വനിത ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ. വെട്ടുറോഡ് കരിയിൽ വൃന്ദാവൻ വീട്ടിൽ ഡോ. സോണിയ(39) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട്‌ അഞ്ചരയോടെയാണ് സംഭവം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ പാത്തോളജി അസോസിയേറ്റ് പ്രൊഫസറാണ് ഡോ. സോണിയ.

വിളിച്ചിട്ടും മുറി തുറക്കാത്തതിനാൽ മാതാപിതാക്കൾ കഴക്കൂട്ടം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട്അഗ്‌നിശമനസേനയെ വിവരമറിയിച്ചു. കഴക്കൂട്ടത്തു നിന്നെത്തിയ അഗ്‌നിശമനസേന യൂണിറ്റാണ് വാതിൽ തുറന്ന് അകത്തു കയറിയത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴക്കൂട്ടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

spot_imgspot_img
spot_imgspot_img

Latest news

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

വൈക്കിങ് കാലഘട്ടത്തിനും മുൻപുള്ള യോദ്ധാവിന്റെ വാൾ! മണ്ണിൽ പുതഞ്ഞുകിടന്ന അമൂല്യ നിധി കണ്ടെത്തിയ സ്കൂൾ കുട്ടിയുടെ കഥ

വൈക്കിങ് കാലഘട്ടത്തിനും മുൻപുള്ള യോദ്ധാവിന്റെ വാൾ! മണ്ണിൽ പുതഞ്ഞുകിടന്ന അമൂല്യ നിധി കണ്ടെത്തിയ...

ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ! വിസ സെന്റർ കെട്ടിടത്തിൽ 38-കാരന്റെ മൃതദേഹം കണ്ടെത്തി

ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ! വിസ സെന്റർ...

Related Articles

Popular Categories

spot_imgspot_img