അബദ്ധത്തിൽ കൈതട്ടി പാത്രത്തിലെ വെള്ളം മറിഞ്ഞു പോകുന്ന സന്ദർഭങ്ങൾ നിരവധിയാണ്. ഇങ്ങനെ സംഭവിച്ചാൽ അപശകുനം ആണെന്ന് പറയുന്നവരും ചുരുക്കമല്ല. എന്നാൽ അറിഞ്ഞോ അറിയാതെയോ വെള്ളം തട്ടി പോകുന്നത് പണവും ഐശ്വര്യവും കൊണ്ട് വരുമെന്ന് പറയപ്പെടുന്നു. നാളികേരം ഉടക്കുന്നതിലൂടെ അതിനകത്തെ ജലം ഒഴുകുമ്പോൾ വിഘ്നങ്ങൾ മാറുകയും ഐശ്വര്യം ഉണ്ടാവുകയും ചെയ്യുമെന്നാണ് വിശ്വാസം. വിളക്ക് കത്തിച്ചു വെക്കുമ്പോൾ അതിനോടൊപ്പം കിണ്ടിയിൽ വെള്ളം വെക്കുന്നതും ഐശ്വര്യമാണ്.
കുബേരൻ ആണ് സമ്പത്തിന്റെ ദേവത. അതുകൊണ്ടുതന്നെ കുബേരൻ വെള്ളവുമായി ബന്ധപ്പെട്ട കിടക്കുന്നു എന്ന് മനസ്സിലാക്കാം.വീടിനകത്തു നിന്ന് തെക്കോട്ട് വെള്ളം ഒഴുകുന്നതും ധനവ്യയം വർധിപ്പിക്കും. ഒരു പക്ഷേ നിങ്ങൾക്ക് കിട്ടാനുള്ള പണം ആയിരിക്കാം കിട്ടുന്നത് അഥവാ മുടങ്ങിക്കിടന്ന പണമോ പുതിയത് വന്നു ചേരുന്നതും ആകാം. വീടിനുമുകളിൽ നിന്ന് വടക്കു കിഴക്കേ മൂലയിൽ വെള്ളം വീഴുന്നതാണ് ഏറ്റവും ഉത്തമെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. പെരുന്തച്ചൻ നിർമ്മിച്ച ക്ഷേത്രങ്ങളിൽ ഇങ്ങനെ വെള്ളം വീഴുന്ന രീതിയിലാണ് ഓടുകൾ ക്രമപ്പെടുത്തിയിരിക്കുന്നത്.
പഞ്ചഭൂത തത്വത്തിൽ വലിയ സ്വാധീനമുള്ള ഒന്നാണ് വെള്ളം. അതിനാൽ വെള്ളത്തിന് വലിയ പ്രാധാന്യം നൽകിവേണം കൈകാര്യം ചെയ്യാൻ. വീടുകളിൽ വെള്ളം കൊണ്ടുള്ള അലങ്കാരങ്ങൾ നല്ലതു തന്നെ. എന്നാൽ വാസ്തു ശാസ്ത്രപ്രകാരമുള്ള സ്ഥാനങ്ങളിൽ വേണം ഇവ സ്ഥാപിക്കാൻ.
Read Also:അയ്യയ്യോ..! ചന്ദനം തൊടല്ലേ..പ്രശ്‌നമാകും