നാളെ ഈ നാളുകാർ വീട്ടിൽ വന്നുകയറാൻ പ്രാർഥിക്ക്; ഇവരിൽനിന്ന് കൈനീട്ടം കിട്ടിയാലും രക്ഷപ്പെടാം; ഇവർ വന്നാൽ പഞ്ഞമാസത്തിൽ പണം നിറയും

തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറി വരുന്നതാണ് വിശ്വാസങ്ങൾ. പരമ്പരാഗതമായി പകർന്നു കിട്ടുന്നവിശ്വാസങ്ങളുടെ സംരക്ഷകരാണ് നമ്മളിൽ പലരും. കാലവും ശാസ്ത്രവും എത്ര പുരോഗമിച്ചാലും വിശ്വാസങ്ങളെ കൈവിടാത്തവരാണ് ഭൂരിഭാഗം ആളുകളും. അനുഭവങ്ങളാകും അവരുടെ വിശ്വാസത്തിന്റെ ശക്തി.Pray for these people to come home tomorrow

അന്ധവിശ്വാസത്തിലേക്ക് വഴുതിപ്പോകാത്ത വിശ്വാസങ്ങളെ പുണർന്ന് കഴിയുന്നതാണ്
ചിലരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് പോലും.പണ്ട് കുടുംബവീടിന്റെ മുൻഭാഗത്ത് പശുത്തൊഴുത്തുണ്ടായിരുന്നു.. രാവിലെ എണീറ്റ ഉടൻ പശുവിന്റെ പിൻഭാഗം കണികണ്ടാൽ അന്ന് ശുഭമാണെന്നായിരുന്നു തറവാടികളുടെ വിശ്വാസം.

അതുപോലുള്ള വിശ്വാസങ്ങളാണ് സന്ധ്യയ്ക്ക് നഖം വെട്ടരുത്, ചൊവ്വാഴ്ച്ച മുടിമുറിക്കരുത്, ത്രിസന്ധ്യയ്ക്ക് ഉമ്മറപ്പടിയിൽ ഇരിക്കരുത് തുടങ്ങിയവ. ഇതിന്റെ ശാസ്ത്രീയ അടിത്തറയൊന്നും ആർക്കും അറിയില്ല. അത് അന്വേഷിച്ച് ആരും പോകാറുമില്ല. അതു പോലൊരു വിശ്വാസമാണ് ഒന്നാം തീയതി കയറൽ. ചിലർ പണ്ടുകാലത്ത്വീട്ടിലെ തന്നെ ഒരു കുട്ടിയെ മാസാവസാന ദിവസം അടുത്തുള്ള ബന്ധു വീട്ടിൽ രാത്രി കിടത്തുമായിരുന്നു.. കുട്ടി ഒന്നാം തീയതി രാവിലെ വന്ന് സ്വന്തം വീട്ടിൽ പടി കയറി ഉമ്മറത്ത്ഇരിക്കും.

അതോടെ ആ വീട്ടിൽ ആ മാസം ഐശ്വര്യം വന്നു കയറി എന്നാണ് വിശ്വാസം. വീട്ടിൽ എത്ര കുഞ്ഞുങ്ങൾ ഉണ്ടെങ്കിലും ആര് ഇരുന്നാലാണോ കൂടുതൽ ഐശ്വര്യം അവരെയാണ് ഒന്നാം തീയതി കയറ്റി ഇരുത്തുക, അതുപോലെ ചില നക്ഷത്രക്കാർ കർക്കടകമാസം ഒന്നാം തീയതി ആദ്യം വീട്ടിൽ വന്നുകയറിയാൽ നല്ലതാണെന്ന വിശ്വാസവുമുണ്ട്. അത്തരക്കാരെ ഒന്നാം തീയതി വീട്ടിലേക്ക് വിളിക്കുന്നവർ ഇപ്പോഴും ചില സ്ഥലങ്ങളിലുണ്ട്. ആ നക്ഷത്രങ്ങൾ ഇവയാണ്:

ജൂലൈ 16 ചൊവ്വാഴ്ചയാണ് 2024 ലെ കർക്കടക മാസം ആരംഭിക്കുന്നത്. രാമായണ മാസം ആയതിനാൽ തന്നെ ഇതിന് പ്രാധാന്യമേറുന്നു. കർക്കടകം ഒന്നിന് ചില നക്ഷത്രക്കാർക്ക് നേട്ടങ്ങൾ ഉണ്ടാകും. കർക്കടകം ഒന്നിന് ഈ നാളുകാർ കൈനീട്ടം നൽകിയാൽ സാമ്പത്തിക ഉന്നതി
പഞ്ഞമാസം എന്ന് വിളിയ്ക്കുന്ന കർക്കടക മാസം ആധ്യാത്മിക കാര്യങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഒന്ന് കൂടിയാണ്.

ഒരു മാസാരംഭം ഒരു തുടക്കമാണ്. ഇത് രാമായണം മാസം ആയി ആചരിക്കുന്നതിനാൽ തന്നെ പ്രധാന്യമേറുന്നു. മലയാളം ഒന്നാം തീയതി ആദ്യം വീട്ടിലേക്ക് ആരെങ്കിലും വന്നു കയറുക, ആദ്യം കൈനീട്ടം വാങ്ങുക എന്നിങ്ങനെ ചില പാരമ്പര്യവിശ്വാസങ്ങളുണ്ട്. ഇത് ഒരു മാസം വീട്ടിലേക്ക് അതാത് ഫലങ്ങൾ നൽകും എന്നാണ് വിശ്വാസം.

അതായത് മലയാളം ഒന്നാം തീയതി ആരുടെ കയ്യിൽ നിന്നാണോ ആദ്യമായി പണം കിട്ടുന്നത് അതായത് കൈനീട്ടം കിട്ടുന്നത്, ഇതുപോലെ വീട്ടിലേക്കോ കച്ചവടസ്ഥാപനത്തിലേക്കോ ആരാണോ ആദ്യം വന്നു കയറുന്നത് അതായത് ഒന്നാം തീയതി കയറുന്നത് എന്നതിന് അനുസരിച്ച് ആ മാസത്തെ ഫലം വരുമെന്നർത്ഥം.

ജ്യോതിഷപ്രകാരം ചില പ്രത്യേക നക്ഷത്രക്കാർ കർക്കിടകം ഒന്നാം തീയതി കയറുന്നത്, കൈനീട്ടം തരുന്നത് ഏറെ നല്ലതാണെന്ന് പറയുന്നു. ഇവർ നല്ല മനസോടെ കൈനീട്ടം തരണം, നല്ല മനസോടെ വീട്ടിൽ വന്നു കയറണം. അവർ നമ്മുടെ വീട്ടിൽ വരുമ്പോഴോ കൈനീട്ടം തരുമ്പോഴോ നമുക്ക് സർവൈശ്വര്യം വരണം എന്ന ശുഭചിന്തയോടെ മനസോടെ സന്തോഷത്തോടെ അതു ചെയ്യുകയും വേണം. എന്നാലേ ഗുണം കാണൂ. ഏതെല്ലാം നക്ഷത്രക്കാരാണ് ഇപ്രകാരം കർക്കിടകം ഒന്നാം തീയതി കൈനീട്ടം തരാൻ, ഒന്നാം തീയതി കയറാൻ മികച്ചവർ എന്നറിയൂ.

ഭരണി

ഇതിൽ ഒരു നക്ഷത്രമാണ് ഭരണി. ഇവരിൽ നിന്നും കൈനീട്ടം വാങ്ങുന്നത് ഏറെ നല്ലതാണ്. ഇവരിൽ നിന്നും ആദ്യം കിട്ടുന്ന പണം ഏറെ ഗുണം നൽകും. സർവൈശ്വമുണ്ടാകും. കയ്യിൽ ധനം വന്നു ചേരും ധനം വരും. വീട്ടിൽ സമാധാനമുണ്ടാകും. ആദ്യ കച്ചവടം, ഇവർ ആദ്യം വീട്ടിലോ കടയിലോ വരുന്നത് നല്ലതാണ്. വീട്ടിലെ ഐക്യം വരാൻ സഹായിക്കും. ധനം എപ്പോഴും കയ്യിൽ നിൽക്കും.

കാർത്തിക

അടുത്തത് കാർത്തിക നക്ഷത്രമാണ്. ഇവരിൽ നിന്നും കൈനീട്ടം വാങ്ങുന്നത് ധനം ഇരട്ടിയ്ക്കാൻ സഹായിക്കും. കച്ചവടം അഭിവൃദ്ധിപ്പെടും. ബിസിനസ് രംഗത്തെ പ്രതിസന്ധി നീങ്ങും. ബുദ്ധിമുട്ടുകൾ മാറും. എന്ത് കാര്യവും ശുഭമായിത്തീരും. ഇതിനാൽ കർക്കിടക മാസത്തിൽ ഇവരിൽ നിന്നും കൈനീട്ടം വാങ്ങുന്നത് നല്ലതാണ്. കർക്കിടകമാസത്തെ കഷ്ടപ്പാടുകൾ ഒഴിവാക്കാൻ ഇവരിൽ നിന്നും കൈനീട്ടം വാങ്ങാം.

രോഹിണി

രോഹിണിക്കാരിൽ നിന്നും കൈനീട്ടം വാങ്ങുന്നതും ഏറെ നല്ലതാണ്. എത്ര വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാനും ഇവർക്ക് സാധിയ്ക്കും. ധനപരമായ നേട്ടങ്ങൾ വന്നു ചേരാൻ ഇവർ വീട്ടിൽ വരുന്നതും ഇവരിൽ നിന്നും കൈനീട്ടം വാങ്ങുന്നതും ഇവരിൽ നിന്നും കച്ചടവം തുടങ്ങുന്നതുമെല്ലാം സഹായിക്കും. ഇക്കൂട്ടരിൽ നിന്ന് കൈനീട്ടം വാങ്ങുന്നത് വഴി ജീവിതത്തിലെ പ്രതിസന്ധികൾ അവസാനിച്ച് നല്ല സമയം ആരംഭിക്കും.

തൃക്കേട്ട

തൃക്കേട്ടയാണ് കർക്കിടകമാസത്തിൽ കൈനീട്ടം വാങ്ങാൻ സാധിയ്ക്കുന്ന അടുത്ത നക്ഷത്രം. ഇവരിൽ നിന്നും കൈനീട്ടം വാങ്ങുന്നതും ഏറെ ഐശ്വര്യദായകമാണ്. ധനം വന്നെത്താൻ, പട്ടിണിയില്ലാതെയിരിയ്ക്കാൻ ഇതേറെ നല്ലതാണ്. ഇവരിൽ നിന്നും ആദ്യ കൈനീട്ടം വാങ്ങിയാൽ ചിലവ് കുറയ്ക്കാനും വരവ് വർദ്ധിപ്പിയ്ക്കാനും സാധിയ്ക്കും. സമ്പൽസമൃദ്ധി ലഭിയ്ക്കും. ശത്രുദോഷം അകലാനും ഇത് സഹായിക്കും. ഭാഗ്യം വർദ്ധിയ്ക്കും. ആഗ്രഹസാഫല്യം വന്നുചേരാം.

പുണർതം

പുണർതം നക്ഷത്രക്കാർ ഇതേ വിഭാഗത്തിൽ പെട്ടവരാണ്. ഇവർ വീട്ടിൽ വന്നു കയറിയാൽ, ഇവരിൽ നിന്നും കൈനീട്ടം ലഭിച്ചാൽ മറഞ്ഞിരിയ്ക്കുന്ന ഭാഗ്യം വെളിപ്പെടും. ധനസമൃദ്ധിയുണ്ടാകും. ആഗ്രസാഫല്യം വന്നു ചേരാം. തടസങ്ങൾ ഇല്ലാതാകും. ജീവിതത്തിൽ പുരോഗതി വരും. ആരോഗ്യം മെച്ചപ്പെടും. ഉയർച്ച വരും. ഈശ്വരാധീനം വർദ്ധിയ്ക്കും. ഇവരിൽ നിന്നും ശുഭകരമായ ഫലം ലഭിയ്ക്കും.

ആയില്യം

ആയില്യമാണ് അടുത്ത നക്ഷത്രം. നോക്കുന്നിടം നേടാൻ സാധിയ്ക്കുമെന്നതാണ് ഇവരുടെ പ്രത്യേകത. ഇവർ ഒന്നാം തീയതി കയറുന്നതിലൂടെ, കൈനീട്ടം തരുന്നതിലൂടെ ജീവിതത്തിൽ നേട്ടങ്ങളുണ്ടാകും. ആഗ്രഹ സാഫല്യമുണ്ടാകും. സാമ്പത്തിക അഭിവൃദ്ധി ലഭിയ്ക്കും. തൊഴിൽ നേട്ടം ഉണ്ടാകാനും വ്യാപാരത്തിൽ അഭിവൃദ്ധി നേടാനും ഇവർക്ക് സാധിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും അനുഭവപ്പെടുകയും ചെയ്യും.

മകം

മകം നക്ഷത്രക്കാരും കൈനീട്ടം തരുവാൻ നല്ല നാളുകാരാണ്. ഈശ്വരാധീനം വർദ്ധിയ്ക്കും. കർമരംഗത്ത് പുരോഗതിയുണ്ടാകും. ഒന്നിൽ കൂടുതൽ ധനസ്രോതസുകളിലൂടെ ധനം ലഭ്യമാകും. സാമ്പത്തിക ഉന്നമനമുണ്ടാകും. ആഗ്രഹിച്ച കാര്യങ്ങൾ സാധിയ്ക്കാൻ സാഹചര്യമൊരുങ്ങും. സർവൈശ്വര്യപ്രദമാണ് ഇവരിൽ നിന്നും കൈനീട്ടം വാങ്ങുന്നത്. വ്യാപാര രംഗത്ത് നിന്ന് ലാഭം, തൊഴിലിൽ ഉന്നതി എന്നിവ ഉണ്ടാകും.

ഉത്രം

ഉത്രം നക്ഷത്രക്കാരിൽ നിന്നും കൈനീട്ടം വാങ്ങുന്നതും ജീവിതത്തിൽ ഉയർച്ചയുണ്ടാകാൻ സഹായിക്കുന്നു. വിജയം നേടാൻ സാധിയ്ക്കും. തൊഴിൽപരമായ നേട്ടമുണ്ടാകും. സാമ്പത്തിക ഉന്നമനമുണ്ടാകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഉയർച്ച, പരീക്ഷകളിൽ ഉന്നത വിജയം എന്നിവ ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും. ജീവിതത്തിൽ സമാധാനം കൂടുതൽ അനുഭവപ്പെട്ട് തുടങ്ങും. ആഗ്രഹ സാഫല്യവും ഉണ്ടാകുന്നതാണ്.

വിശാഖം

വിശാഖം നക്ഷത്രക്കാർ ഒന്നാം തീയതി കയറിയാലോ ഇവരിൽ നിന്നും കൈനീട്ടം വാങ്ങിയാലോ സർവൈശ്വര്യമുണ്ടാകും. തൊഴിൽപരമായ ഉയർച്ചയുണ്ടാകും. സാമ്പത്തിക ഉന്നമനമുണ്ടാകും. പുതിയ അവസരങ്ങൾ വന്നു ചേരും. സാമ്പത്തിക തടസങ്ങൾ ഒഴിയും. സമ്പത്ത് കയ്യിൽ നിൽക്കും.

അത്തം

അത്തം നക്ഷത്രക്കാർ കൈനീട്ടം തരുന്നത് ഉയർച്ച തരും, ഭാഗ്യം വന്നുചേരും. തൊഴിൽപരമായ നേട്ടം വരും, തടസം നീങ്ങും. തൊഴിൽ രംഗത്തെ പ്രശ്‌നങ്ങൾ പരിഹരിയ്ക്കപ്പെടും. പുതിയ തൊഴിൽ സാധ്യത തെളിയുന്നു. സാമ്പത്തികമായി ഉയർച്ച ഉണ്ടാകും. ആരോഗ്യ പ്രശ്നങ്ങൾ നീങ്ങും. വിദ്യാർത്ഥികൾക്ക് ഉയർച്ച ഉണ്ടാകും. ബിസിൻസ് രംഗത്തും നേട്ടമുണ്ടാകും. യാത്രകൾ ഗുണപ്രദമാകും.

അനിഴം

അടുത്തത് അനിഴം നക്ഷത്രമാണ്. ഇവർ വരുന്നതിനാൽ ആഹാരത്തിന് മുട്ട് വരില്ല. ഉയർച്ച വന്നു ചേരും. ആഗ്രഹസാഫല്യം വന്നുചേരും. പൊസറ്റീവായ കാര്യങ്ങൾ വന്നുചേരും. സാമ്പത്തിക ഉന്നമനമുണ്ടാകും. നല്ല ചിന്തകൾ വന്നു ചേരും. ജീവിതത്തിൽ നല്ല മാറ്റങ്ങളുണ്ടാകും. സന്തോഷവും സമാധാനവും ജീവിതത്തിൽ നിറയും. വിവിധ വരുമാന സ്രോതസ്സുകളിൽ നിന്ന് ധന നേട്ടം ഉണ്ടാകും.

പൂയം

പൂയം നക്ഷത്രക്കാരും കൈനീട്ടത്തിനും ഒന്നാം തീയതി കയറുന്നതിനും നല്ലതാണ്. ആഗ്രഹസാഫല്യത്തിന് ഇത് സഹായിക്കും. പൊസറ്റീവായ ഊർജം വർദ്ധിപ്പിയ്ക്കാൻ സാധിയ്ക്കും. വിദ്യയിൽ ഉയർച്ച നേടുന്നതിന് സഹായിക്കും. തൊഴിൽപരമായി ഗുണങ്ങൾ ഉണ്ടാകും. കുടുംബ പ്രശ്നങ്ങൾ അവസാനിച്ച് സന്തോഷം നിറയും. ജോലിയിൽ പ്രമോഷനോ ശമ്പള വർദ്ധനവൊ ഉണ്ടായേക്കാം.

തിരുവോണം

തിരുവോണം അടുത്ത നക്ഷത്രമാണ്. ഇവർ ഒന്നാം തീയതി കയറിയാൽ അപ്രതീക്ഷിത നേട്ടങ്ങളുണ്ടാകും. സാമ്പത്തിക നേട്ടമുണ്ടാകും. കടബാധ്യതകൾ ഒഴിയും. സമ്പൽസമൃദ്ധി വന്നുചേരും. മനസന്തോഷവും സമാധാനവുമുണ്ടാകും. വീട്ടിലേക്ക് സർവൈശ്വര്യമുണ്ടാകും. ബിസിനസ് ലാഭത്തിലേയ്ക്ക് നീങ്ങും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ പ്രതീക്ഷിക്കാം. കുടുംബത്തിൽ സമാധാനവും സന്തോഷവും തിരികെ വരും.

spot_imgspot_img
spot_imgspot_img

Latest news

വിലക്കയറ്റത്തിത്തിലും നമ്പർ 1 ആണ് കേരളം; ദേശീയ ശരാശരിയുടെ ഇരട്ടി; പണപ്പെരുപ്പത്തിൽ പൊറുതിമുട്ടി മലയാളികൾ

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടി കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ ഇപ്പോഴത്തെ...

വെറുതെ പേടിപ്പിക്കാൻ പറഞ്ഞതല്ല, ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കും; ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ...

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

Other news

‘നിങ്ങളുടെ സമയം അവസാനിച്ചു, നിങ്ങളുടെ ആക്രമണം ഇന്ന് മുതൽ നിർത്തണം’; ഹൂതികളോട് ട്രംപ്

വാഷിങ്ടൺ: യമനിലെ ഹൂതി വിമതർക്കെതിരെ സൈനിത നടപടി ശക്തമാക്കാൻ ഒരുങ്ങി അമേരിക്ക....

ഇവിടെ ഒരു റെയിൽവെ സ്റ്റേഷൻ ഉണ്ടായിരുന്നു.. പേര് ഭാരതപ്പുഴ!

പാലക്കാട്: വലിയ വലിയ വാ​ഗ്ദാനങ്ങളുമായി നിർമിക്കപ്പെട്ട, കാലം കടന്നു പോകവേ വിസ്മൃതിയിൽ...

ഈ ശനിയാഴ്ച മുതൽ നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും

ന്യൂഡല്‍ഹി: ഈ മാസം 24,25 തീയതികളില്‍ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കും....

കൊടും ക്രൂരത; 2 വയസ്സുകാരിയെ ടെറസിലേക്ക് എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത് പിതാവ്; കരഞ്ഞപ്പോൾ വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു

കരൂർ: അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 2 വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത് പിതാവെന്ന് പോലീസ്.തമിഴ്നാട്...

ചിറങ്ങരയിൽ ഇറങ്ങിയത് പുലി തന്നെയെന്ന് സ്ഥിരീകരണം

തൃശൂർ: ചിറങ്ങരയിൽ പുലിയിറങ്ങിയതായി സ്ഥിരീകരിച്ച് വനം വകുപ്പ്. വീട്ടുമുറ്റത്തു ചങ്ങലയിൽ പൂട്ടിയിട്ടിരുന്ന...

മദ്യലഹരിയിൽ യുവതിയുടെ വീട്ടിൽ യുവാവിന്റെ അക്രമം: സ്ഥലത്തെത്തിയ എസ്.ഐ.യ്ക്കും മർദ്ദനം

വിഴിഞ്ഞം അടിമലത്തുറയിൽ മദ്യലഹരിയിലായ യുവാവ് യുവതിയുടെ വീട്ടിൽക്കയറി അസഭ്യം പറയുകയും കോഴിക്കൂട്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!