News4media TOP NEWS
സ്കൂൾ കായിക മേളയുടെ സമാപനം; എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി സമയക്രമത്തെ ചൊല്ലി തർക്കം; പയ്യന്നൂരിൽ പെട്രോൾ പമ്പിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല് വായുനിറച്ച കളിയുപകരണം തകരാറിലായി; ഉള്ളില്‍ കുടുങ്ങിയത് അഞ്ച് വയസ്സിന് താഴെയുള്ള പത്തോളം കുട്ടികൾ, സംഭവം വൈക്കത്ത് വാവര് സ്വാമിക്കെതിരായ അധിക്ഷേപ പരാമർശം; ബി ഗോപാലകൃഷ്ണനെതിരെ പരാതി നൽകി കോൺ​ഗ്രസ്

പൊൻചിങ്ങം എത്തി; ചിങ്ങപ്പുലരി ഈ 9 നാളുകാർക്ക് കൊണ്ടുവരിക അപ്രതീക്ഷിത സൗഭാഗ്യം; അതിലൊരു നാളുകാർക്ക് ഈ വർഷം രാജയോഗമാണ് !

പൊൻചിങ്ങം എത്തി; ചിങ്ങപ്പുലരി ഈ 9 നാളുകാർക്ക് കൊണ്ടുവരിക അപ്രതീക്ഷിത സൗഭാഗ്യം; അതിലൊരു നാളുകാർക്ക് ഈ വർഷം രാജയോഗമാണ് !
August 16, 2024

പൊൻ ചിങ്ങം വരവായി. മലയാളികള്‍ക്കിത് പൊന്നിന്‍ ചിങ്ങ മാസം. സൂര്യൻ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. മലയാളികളുടെ പ്രിയങ്കരമായ ഉത്സവമായ ഓണം ചിങ്ങമാസക്കാലത്താണ്. മാസങ്ങൾക്ക് പേരുകൊടുത്തിരിക്കുന്നത് നക്ഷത്രരാശികൾക്ക് അനുസരിച്ചാണ്. സിംഹം എന്ന പദം ലോപിച്ചുണ്ടായ ചിങ്ങം സിംഹത്തിന്റെ രൂപത്തിലുള്ള ലിയോ എന്ന നക്ഷത്രഘടനയെ സൂചിപ്പിക്കുന്നു. these 9 zodiac sign people will get wealth in chingam

ചിങ്ങമാസം ഒന്നാം തീയതി ഐശ്വര്യം എത്തുന്ന നാളുകാരെക്കുറിച്ച് അറിയാം.

തിരുവോണം- ചിങ്ങപ്പുലരി തിരുവോണ നക്ഷത്രക്കാർക്ക് സമയമാറ്റത്തിന്റേതാണ്. തുടങ്ങുന്ന എല്ലാ കാര്യങ്ങളും ശുഭകരമായി തീരും. മനസിലെ ആഗ്രഹങ്ങൾ സഫലമാകും. ജീവിതത്തിൽ ഐശ്വര്യമുണ്ടാകും.

പുണർതം- ജീവിതത്തിൽ വലിയമാറ്റങ്ങളുണ്ടാകും. അപ്രതീക്ഷിതമായ വിജയം കൈവരും. ഐശ്വര്യവും സമ്പദ് സമൃദ്ധിയുമുണ്ടാകും.

ഭരണി- വലിയ ഐശ്യര്യങ്ങളുണ്ടാകും. ചിങ്ങത്തിൽ ശുഭവാർത്തകൾ പ്രതീക്ഷിക്കാം.

ഉതൃട്ടാതി- ചിങ്ങപ്പിറവി 12 വർഷങ്ങൾക്ക് ശേഷം ഉതൃട്ടാതി നക്ഷത്രക്കാർക്ക് സൗഭാഗ്യം കൊണ്ടുവരും. ഒരുപാട് കാലമായി അലട്ടിയിരുന്ന പല പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. എല്ലാ മനപ്രയാസങ്ങളും അകലും. കടങ്ങളും ബാധ്യതകളുമൊക്കെ മാറി സമാധാനം കൈവരും. തൊഴിലിടത്തിൽ നേട്ടമുണ്ടാകും.

അത്തം- എല്ലാ തടസങ്ങളും ഈ നക്ഷത്രക്കാർക്ക് മാറും. മുടങ്ങിപ്പോയ പല കാര്യങ്ങളും നടക്കും. വിദ്യാഭ്യാസ മേഖലയിലും തൊഴിലിടത്തും ഉയർച്ചയുണ്ടാകും. ധനനേട്ടമുണ്ടാകും.

ഉത്രം- ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ ഉത്രം നക്ഷത്രക്കാർക്ക് നടക്കും. ആത്മാർത്ഥമായ പരിശ്രമം നടത്തുകയാണെങ്കിൽ എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. സമയം വളരെ അനുകൂലമാണ്.

മൂലം- എല്ലാ രീതിയിലും സന്തോഷം കൈവരുന്ന സാഹചര്യമാകും ചിങ്ങം പിറക്കുന്നതോടെ മൂലം നക്ഷത്രക്കാർക്ക് ഉണ്ടാവുക. മുടങ്ങിക്കിടന്ന പല കാര്യങ്ങളും ഈ നക്ഷത്രക്കാ‌ർക്ക് ഇനി നടക്കും. കടങ്ങൾ തീരും, സമ്പാദ്യം കൈവരും. ഏതുകാര്യത്തിൽ ഇടപെട്ടാലും അതിലെല്ലാം വിജയിക്കും.

മകം- ചിങ്ങപ്പിറവിയോടെ ജീവിതത്തിലെ ദുഖങ്ങൾ മാറുന്ന നക്ഷത്രക്കാരാണ് മകം.

പൂയം- രാജയോഗത്തിന് തുല്യമുള്ള ഫലമാകും ഇനിയങ്ങോട്ട് പൂയം നക്ഷത്രത്തിന് ഉണ്ടാവുക. എല്ലാ സൗഭാഗ്യങ്ങളും ഇവരെ തേടിവരും. ഏതുമേഖലയിലും വിജയമുണ്ടാകും. ഉദ്ദിഷ്ടകാര്യ സിദ്ധി ഉണ്ടാകും.

തമിഴ് മാസങ്ങളായ ആവണി-പൂരട്ടാശി എന്നിവ ചിങ്ങമാസ സമയത്താണ്. ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലായി ആണ് മലയാളമാസമായ ചിങ്ങം വരിക.

Related Articles
News4media
  • Kerala
  • News

തെരുവുനായകുറുകെ ചാടി; വെട്ടിച്ചു മാറ്റിയ കാർ വൈദ്യുതിപോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു; 90 ദിവസം പ്ര...

News4media
  • Kerala
  • News
  • News4 Special

അഞ്ച് കിലോമീറ്റർ നീളം; നെടുമ്പാശേരിയിലേക്ക് ഭൂഗർഭപാത; പദ്ധതിയുമായി കൊച്ചി മെട്രോ;യാഥാര്‍ത്ഥ്യമായാല്‍...

News4media
  • Kerala
  • News
  • Top News

മ​ല്ലു ഹി​ന്ദു ഓ​ഫീ​സേ​ഴ്സ് വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പ് അ​ഡ്മിൻ; കെ. ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വി​ശ​ദീ​ക​ര​ണ...

News4media
  • Astrology

ഈ നിറങ്ങൾ ഇഷ്ടമാണോ ? വസ്ത്രത്തിന്റെ നിറം നോക്കി അറിയാം നിങ്ങളുടെ സ്വഭാവത്തിലെ ആ സവിശേഷതകൾ !

News4media
  • Astrology

നാളെ ഈ നാളുകാർ വീട്ടിൽ വന്നുകയറാൻ പ്രാർഥിക്ക്; ഇവരിൽനിന്ന് കൈനീട്ടം കിട്ടിയാലും രക്ഷപ്പെടാം; ഇവർ വന്...

News4media
  • Astrology

മുടി വെച്ച് വാഴാൻ ഒരുങ്ങിക്കോ; മിഥുനം രാശിയിൽ ത്രി​ഗ്രഹി യോ​ഗം വരുന്നു; ബുദ്ധാദിത്യ രാജയോഗവും ലക്ഷ്മ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]