News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

പ്ലസ്ടു പാസായവര്‍ക്ക് ലേണിങ് ടെസ്റ്റ് ഒഴിവാക്കിയേക്കും

പ്ലസ്ടു പാസായവര്‍ക്ക് ലേണിങ് ടെസ്റ്റ് ഒഴിവാക്കിയേക്കും
August 6, 2023

എടപ്പാള്‍: റോഡ് സുരക്ഷാ അവബോധം സ്‌കൂള്‍ തലത്തില്‍ നിന്നു തന്നെ ആരംഭിക്കുന്നതിന് മുന്നോടിയായി ഹയര്‍ സെക്കന്‍ഡറി വിഭാഗം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടിയായതായി മന്ത്രി ആന്റണി രാജു. പ്ലസ് ടു പരീക്ഷ പാസായവര്‍ക്ക് ലേണിങ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസന്‍സ് എടുക്കാവുന്ന പദ്ധതിക്കായി പുസ്തകങ്ങള്‍ തയാറാക്കി കഴിഞ്ഞതായും ഇവ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ചരിത്ര സംഭവമായി മാറും. സിലബസില്‍ ഉള്‍പ്പെടുത്തുന്നതോടെ ചെറു പ്രായത്തില്‍ തന്നെ കുട്ടികള്‍ ട്രാഫിക് നിയമ ബോധവാന്മാരാകും. ഇത് അപകടങ്ങള്‍ കുറയ്ക്കാന്‍ ഇടയാക്കും. ലേണിങ് ടെസ്റ്റിന് വരുന്ന ചെലവുകള്‍ കുറയ്ക്കാന്‍ സാധിക്കുകയും ചെയ്യും. ഇതിന് മുന്നോടിയായി ഇംഗ്ലിഷ്, മലയാളം ഭാഷകളില്‍ പുസ്തകങ്ങള്‍ തയാറാക്കി വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ട്. റോഡ് മര്യാദകള്‍, റോഡ് അടയാളങ്ങള്‍ എന്നിവയെക്കുറിച്ച് പാഠ്യ പദ്ധതിയുടെ ഭാഗമാക്കുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഇവ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. ഇതുവഴി മികച്ച ഗതാഗത സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും സാധിക്കുമെന്നാണ് കരുതുന്നത്.

നിലവില്‍ ഡ്രൈവിങ് പഠിക്കുമ്പോള്‍ ലഭിക്കുന്ന പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ഡ്രൈവര്‍മാര്‍ക്കുള്ളത്. ഇതിന് പകരം പാഠ്യപദ്ധതിയില്‍ ഇവ ഉള്‍പ്പെടുത്തുന്നതോടെ കാതലായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

 

Related Articles
News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

News4media
  • Kerala
  • Top News

പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]