സ്കൂൾ ഉച്ചഭക്ഷണ പദ്ധതി വിവാദമാണ് ഇപ്പോഴത്തെ ചർച്ച . ഉച്ച ഭക്ഷണത്തിൽ പിഴച്ചതാർക്ക് കേന്ദ്രത്തിനോ , കേരളത്തിനോ? സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അർഹമായ വിഹിതം തടഞ്ഞുവെച്ചിരിക്കുകയാണെന്നും കേന്ദ്രത്തിന്റേത് വിചിത്രമായ തടസ്സവാദമാണെന്നും ശിവൻകുട്ടി ആരോപിച്ചു. എന്നാൽ കേരള സർക്കാരിന്റെ വാദങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തള്ളുന്നു. പിഎം പോഷൺ പദ്ധതിയുടെ ഭാഗമായി കേന്ദ്ര വിഹിതമായ 132.9 കോടി രൂപ കേരളത്തിന് നൽകിയിട്ടുണ്ട്. ഇതിന്റെ കൂടെ സംസ്ഥാന വിഹിതമായ 76.78 കോടി രൂപയും ഉൾപ്പെടെ സംസ്ഥാന നോഡൽ അക്കൗണ്ടിലേക്കു കൈമാറണമെന്നാണ് ചട്ടം. പക്ഷെ കേരളം അത് ചെയ്തില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് തുടർന്നുള്ള ഫണ്ട് കൈമാറാൻ കഴിയാതിരുന്നത് എന്നാണ് കേന്ദ്രത്തിന്റെ വാദം. പക്ഷെ കേന്ദ്രവിഹിതം ലഭിക്കുന്നതിനുള്ള നിർദേശങ്ങളും പ്രൊപ്പോസലുകളും നൽകിയാലും അനാവശ്യമായ തടസ്സവാദങ്ങൾ ഉയർത്തി അർഹമായ തുക വൈകിപ്പിക്കുകയോ നിഷേധിക്കുകയോ ചെയ്യുകയാണ് കേന്ദ്ര സർക്കാരെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കുറ്റപ്പെടുത്തുന്നു.
ഇത് പദ്ധതി നടത്തിപ്പിനെ വലിയ പ്രതിസന്ധിയിൽ എത്തിക്കുന്നു. കേന്ദ്രവിഹിതം ലഭിക്കുന്നതിൽ വരുന്ന കാലതാമസം കാരണം സ്‌കൂളുകൾക്ക് പദ്ധതി നടത്തിപ്പിനുള്ള തുക, പാചകത്തൊഴിലാളികൾക്ക് അവരുടെ പ്രതിമാസ ഓണറേറിയം എന്നിവയൊക്കെ സമയബന്ധിതമായി വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത് എന്നും മന്ത്രി വി.ശിവൻകുട്ടി ചൂണ്ടികാട്ടുന്നു. എന്നാൽ 2021–22 ലെ കുടിശികയായ 132.90 കോടി ഉൾപ്പെടെയാണ് 2022–23 ൽ കേന്ദ്രവിഹിതമായി 416.43 കോടി നൽകിയിട്ടുണ്ടെന്ന് കേന്ദ്രം വാദിക്കുന്നു.2023–24 വർഷത്തെ പിഎം പോഷൺ പദ്ധതിയുടെ ആദ്യ ഗഡു ലഭ്യമാക്കാൻ ഇക്കാര്യങ്ങൾ നിർദേശിച്ച് ഓഗസ്റ്റ് എട്ടിനു പിഎം പോഷൺ സെക്‌ഷൻ ഓഫിസർ സംസ്ഥാന സർക്കാരിന് ഇമെയിൽ അയച്ചിരുന്നുവെന്നും മന്ത്രാലയം പറയുന്നു.കേന്ദ്രവും സംസ്ഥാനവും പരസ്പരം ആരോപണ പ്രത്യാപരണം ഉന്നയിക്കുമ്പോൾ നഷ്ട്ടം സംഭവിക്കുന്നത് വിദ്യാർത്ഥികൾക്കാണ്. കടം വാങ്ങിയും പലിശക്കെടുത്തുമാണ് പ്രഥാന അദ്ധ്യാപകർ സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്.
യുവതീ-യുവാക്കള്‍ രാത്രി നടന്നാല്‍ നിങ്ങള്‍ക്കെന്താ കൊച്ചി കോര്‍പറേഷന്‍ക്കാരെ?