1. വെണ്ണ – 200 ഗ്രാം , പഞ്ചസാര പൊടിച്ചത് – 250 ഗ്രാം
2. മുട്ട – മൂന്ന്
3. മൈദ – 200 ഗ്രാം , ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ
4. പാളയൻകോടൻ പഴം (നന്നായി പഴുത്തു കറുത്തത്) – നാല്–അഞ്ച് ഇടത്തരം, ഉടച്ചത് , കറുവാപ്പട്ട പൊടിച്ചത് – കാൽ ചെറിയ സ്പൂൺ , കശുവണ്ടിപ്പരിപ്പ് വറുത്തത് – രണ്ടു വലിയ സ്പൂൺ
5. വനില എസ്സൻസ് – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.
∙ വെണ്ണയും പഞ്ചസാരയും ഒരു ബൗളിലാക്കി നന്നായി അടിച്ചു മയപ്പെടുത്തണം. മുട്ട അടിച്ചത് ഇതിൽ ചേർത്ത് അടിച്ചു
യോജിപ്പിക്കുക.
∙ മൈദയും ബേക്കിങ് പൗഡറും ഇടഞ്ഞു വയ്ക്കുക.
∙ വെണ്ണ മിശ്രിതത്തിൽ മൈദ മിശ്രിതവും നാലാമത്തെ ചേരുവയും മെല്ലേ ചേർത്തു യോജിപ്പിക്കണം. ഇതിലേക്കു വനില എസ്സൻസും
ചേർക്കുക.
∙ ഇതു മയം പുരട്ടിയ കേക്ക്പാനിൽ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20–25 മിനിറ്റ് ബേക്ക് ചെയ്യുക. മുകൾവശം
ഗോൾഡൻ നിറമാകുന്നതാണു പാകം.
∙ അവ്നിൽ നിന്നു പുറത്തെടുത്തു ചൂടാറിയ ശേഷം കേക്ക് മറിച്ചിടുക.
∙ 250 ഗ്രാം ബട്ടർ ക്രീമും ഒരു ചെറിയ സ്പൂൺ കാപ്പിപ്പൊടിയും രണ്ടു വലിയ സ്പൂൺ കൊക്കോ പൗഡറും ചേർത്തു നന്നായി
യോജിപ്പിച്ചു മയപ്പെടുത്തണം. ഇതു കേക്കിനു മുകളിൽ നിരത്തണം.
∙ ഇനി കേക്കിന്റെ ഒരറ്റം (ഏകദേശം കാൽ ഭാഗം) സ്ലൈസ് ചെയ്തു മാറ്റുക. ബാക്കി കേക്ക് കുത്തിനിറുത്തണം. ഇനി കേക്ക്
മുഴുവനും തയാറാക്കിയ ഐസിങ് കൊണ്ടു പൊതിഞ്ഞു ഡിസൈൻ ചെയ്യുക.
Read Also :25.12.2023. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ