കല്‍പറ്റ: വയനാട് ചുണ്ടേൽ ആനപ്പാറയിൽ നാല് കടുവകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. അമ്മക്കടുവയും മൂന്ന് കുട്ടികളുമാണ് പ്രദേശത്ത് ഭീതി പരത്തുന്നത്. ഇവയെ പിടികൂടുന്ന ദൗത്യം ശ്രമകരമാണെന്നാണ് വനം വകുപ്പ് വിലയിരുത്തൽ.(presence of four tigers was confirmed in Wayanad) സമാനസാഹചര്യത്തിൽ നേരത്തെ കർണാടകയിൽ പരീക്ഷിച്ചു വിജയിച്ച വലിയ കൂട് വയനാട്ടിലെത്തിച്ച് കെണിയൊരുക്കാനാണ് വനം വകുപ്പിന്റെ നീക്കം. തിങ്കളാഴ്ച മൂന്നു പശുക്കളെ കടുവകൾ പിടിച്ചിരുന്നു. കടുവകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കടുത്ത ഭീതിയിലാണ് നാട്ടുകാർ. വലിയ കൂടെത്തിക്കാനുള്ള അനുമതി ലഭിച്ചാൽ […]
ന്യൂഡൽഹി: ശബരിമല തീർത്ഥാടകർക്ക് വിമാനത്തില്‍ നാളികേരമുള്ള ഇരുമുടിക്കെട്ടിന് വ്യോമയാന മന്ത്രാലയം അനുമതി നല്‍കി. വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് ആണ് പ്രത്യേക ഉത്തരവ് ഉത്തരവിറക്കിയത്. മണ്ഡല മകരവിളക്ക് തീര്‍ഥാടനം അവസാനിക്കുന്ന 2025 ജനുവരി 20 വരെയാണ് ഉത്തരവിന് പ്രാബല്യമുള്ളത്.(Sabarimala Pilgrims Allowed Coconuts in Flights) എന്നാൽ കര്‍ശനമായ സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രമേ വിമാനത്തില്‍ ഇരുമുടിക്കെട്ട് പ്രവേശനമുണ്ടാകൂ. സാധാരണ വിമാനയാത്രയ്ക്കിടെ യാത്രക്കാര്‍ കയ്യില്‍ കരുതുന്ന ബാഗേജില്‍ നാളികേരം അനുവദിക്കാറില്ല. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് […]
പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാ ഇന്ന് വിധിക്കും. ലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ. വിനായക റാവു ആണ് ശിക്ഷ വിധിക്കുക. കേസിൽ പ്രതികൾ രണ്ടു പേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.( court verdict on sentence against the two accused in palakkad Thenkurissi honor killing case today) ഇന്നലെയാണ് രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി വിധിച്ചത്. 2020 ക്രിസ്മസ് ദിനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം. ഇതര ജാതിയിൽനിന്ന് പ്രണയിച്ച് വിവാഹം […]
കണ്ണൂർ: കണ്ണൂർ – ഷൊർണുർ – കണ്ണൂർ എക്സ്പ്രസിന്റെ സർവീസ് നീട്ടി ഇന്ത്യൻ റെയിൽവേ. ആഴ്ചയിൽ നാല് ദിവസം മാത്രമുണ്ടായിരുന്ന സർവീസ് ഏഴ് ദിവസമാക്കിയിട്ടുമുണ്ട്. നവംബർ ഒന്ന് മുതൽ ട്രെയിൻ എല്ലാ ദിവസവും ഓടിത്തുടങ്ങും.( Shornur – Kannur special train extended) ഈ വർഷം ജൂലൈയിൽ സർവീസ് അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ട്രെയിനാണ് ഘട്ടം ഘട്ടമായി സർവീസ് നീട്ടി നൽകി ഇപ്പോൾ ഡിസംബർ 31 വരെയാക്കിയിരിക്കുന്നത്. നിലവിൽ നാല് ദിവസം മാത്രമാണ് സർവീസ് ഉള്ളത്. എന്നാൽ ഏഴു ദിവസമാക്കുന്നതോടെ […]
ന്യൂഡല്‍ഹി: പ്രണബ് ജോതിനാഥ് ഐഎഎസിനെ കേരളത്തിന്‍റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി നിയമിച്ചു. സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ നിന്ന് പ്രണബ് ജോതിനാഥിനെ നിയമിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കുകയായിരുന്നു. നിലവിൽ സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് സെക്രട്ടറിയാണ് പ്രണബ് ജോതിനാഥ്.(Pranab jyoti Nath is new Chief Electoral Officer of Kerala) ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ചുമതല വഹിക്കേണ്ട മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ കേന്ദ്ര ഡെപ്യൂട്ടിഷനിലേക്ക് […]
കൊച്ചി: സ്വന്തം മണ്ണിൽ ബെംഗളുരുവിനെതിരെ നാണം കെട്ട തോൽവി ഏറ്റുവാങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ മൂന്നുഗോളുകൾക്കാണ് ബെംഗളൂരു എഫ്സിയുടെ വിജയം. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം പ്രീതം കോട്ടാലും ഗോൾകീപ്പർ സോംകുമാറും വരുത്തിയ അബദ്ധങ്ങളാണ് ബെംഗളുരുവിന്റെ ജയത്തിനു വഴിയൊരുക്കിയത്.(ISL: Bengaluru FC beats Kerala Blasters) ബെംഗളൂരുവിനായി എഡ്ഗർ മെൻഡസ് ഇരട്ട ഗോളുകൾ നേടി. കളി തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ ബെംഗളൂരു ഗോൾ വേട്ട ആരംഭിച്ചു. മുൻ ബ്ലാസ്റ്റേഴ്സ് താരമായ പെരേര ഡിയാസാണ് ലീഡ് സമ്മാനിച്ചത്. ബ്ലാസ്റ്റേഴ്സ് […]
ഹൈദരാബാദ്: പുതിയ സിനിമയുടെ പ്രചാരണത്തിനിടെ വില്ലൻ വേഷത്തിലെത്തിയ നടനെ മർദിച്ച് പ്രേക്ഷക. ഹൈദരാബാദിലെ ഒരു തിയേറ്ററില്‍ വെച്ചാണ് സംഭവം. സിനിമ പ്രചാരണത്തിന് എത്തിയ തെലുങ്ക് നടന്‍ എന്‍.ടി രാമസ്വാമിക്കാണ് പരസ്യമായി തല്ലുകൊണ്ടത്.(woman publicly slapping Telugu actor NT Ramaswamy goes viral) സമരന്‍ റെഡ്ഡി സംവിധാനം ചെയ്ത ലവ് റെഡ്ഡി എന്ന ചിത്രത്തിന്റെ പ്രചാരണത്തിനിടെയാണ് സംഭവം. ഈ സിനിമയിൽ എന്‍.ടി രാമസ്വാമി വില്ലന്‍വേഷം കൈകാര്യം ചെയ്തത്. സിനിമ കണ്ട പ്രേക്ഷക രാമസ്വാമിയെ ദേഷ്യത്തിൽ ഓടിവന്ന് തല്ലുന്നത് […]
തൃശ്ശൂർ: റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. അയ്യന്തോൾ മരുതൂർകളത്തിൽ സ്വദേശി സന്തോഷ് കെ. മേനോന് (46) ആണ് പരിക്കേറ്റത്. തൃശൂർ പൂങ്കുന്നത്ത് റോഡിലെ കുഴിയിൽ വീണാണ് അപകടം.(scooter rider’s tooth fell out and his jaw was fractured after falling into a pothole on the road) വ്യാഴാഴ്ച രാത്രി. 9.30 ഓടെയാണ് സംഭവം. വീഴ്ചയുടെ ആഘാതത്തിൽ സന്തോഷിന്റെ പല്ല് കൊഴിഞ്ഞു. താടിയെല്ലിന് പൊട്ടലുണ്ട്. സന്തോഷിനെ തൃശൂരിലെ അശ്വിനി ആശുപത്രിയിൽ […]
കെസിബിസി വൈസ് ചെയർമാൻ മാർ പോളി കണ്ണൂക്കാടന്റെ നേതൃത്വത്തിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലക്കാപ്പിള്ളിയും കെസിബിസിയുടെ വിവിധ കമ്മീഷൻ സെക്രട്ടറിമാരും അടങ്ങുന്ന സംഘം മുനമ്പം – വഖഫ് ഭൂമി അവകാശവാദം സംബന്ധിച്ച പ്രതിസന്ധി അഭിമുഖീകരിക്കുന്ന പ്രദേശവും സമരപ്പന്തലും സന്ദർശിച്ചു. മുനമ്പം നിവാസികളായ അറുനൂറിൽപരം കുടുംബങ്ങളുടെ പ്രതിസന്ധിയിൽ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ പൂർണ്ണ പിന്തുണ കെസിബിസി വൈസ് ചെയർമാൻ മാർ പോളി കണ്ണൂക്കാടൻ പ്രദേശവാസികളെ അറിയിച്ചു. സർക്കാർ മുൻകയ്യെടുത്ത് ഈ പ്രതിസന്ധിക്ക് ഉടൻ […]
കൊച്ചി: സംസ്ഥാനത്ത് ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം. എഴുന്നള്ളിപ്പിന് കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയാണെന്ന് കോടതി വിമര്‍ശിച്ചു. തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണമെന്നും കോടതി പറഞ്ഞു.(The High Court criticized the elephant procession) തിമിംഗലത്തെ എഴുന്നള്ളിക്കാനാകുമായിരുന്നുവെങ്കില്‍ ആനകള്‍ പുറത്തായേനെ. കാലുകള്‍ ബന്ധിക്കപ്പെട്ട് മണിക്കൂറുകളാണ് ആനകള്‍ നില്‍ക്കുന്നത്. നിന്ന് തിരിയാന്‍ ഇടമില്ലാത്ത ഇടത്താണ് മൂന്ന് ആനകളുടെ എഴുന്നള്ളിപ്പ്. ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതവും ഭീകരവുമാണ്. […]
© Copyright News4media 2024. Designed and Developed by Horizon Digital