തുടരെ പിഴവുകൾ, തട്ടകത്തിൽ കണ്ണീർ തോൽവി ഏറ്റുവാങ്ങി ബ്ലാസ്റ്റേഴ്‌സ്; ബെംഗളുരുവിന്റെ വിജയം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്

കൊച്ചി: സ്വന്തം മണ്ണിൽ ബെംഗളുരുവിനെതിരെ നാണം കെട്ട തോൽവി ഏറ്റുവാങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ മൂന്നുഗോളുകൾക്കാണ് ബെംഗളൂരു എഫ്സിയുടെ വിജയം. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം പ്രീതം കോട്ടാലും ഗോൾകീപ്പർ സോംകുമാറും വരുത്തിയ അബദ്ധങ്ങളാണ് ബെംഗളുരുവിന്റെ ജയത്തിനു വഴിയൊരുക്കിയത്.(ISL: Bengaluru FC beats Kerala Blasters)

ബെം​ഗളൂരുവിനായി എഡ്​ഗർ മെൻഡസ് ഇരട്ട ​ഗോളുകൾ നേടി. കളി തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ ബെം​ഗളൂരു ഗോൾ വേട്ട ആരംഭിച്ചു. മുൻ ബ്ലാസ്റ്റേഴ്സ് താരമായ പെരേര ഡിയാസാണ് ​ലീ‍ഡ് സമ്മാനിച്ചത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം പ്രീതം കോട്ടാലിന്റെ പിഴവാണ് ​ഗോളിനു വഴിയൊരുക്കിയത്. കൊമ്പൻമാരുടെ ​ഗോൾ കീപ്പർ സോം കുമാറിൽ നിന്നു പന്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനു പകരം ഡിയാസിനെ വെട്ടിക്കാൻ ശ്രമിച്ചതാണ് വിനയായത്.

ആദ്യ പകുതി തീരാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ കൊമ്പൻമാർ വല ചലിപ്പിച്ചു. ജീസസ് ജിമെനസാണ് ഗോൾ നേടിയത്. പെനാൽറ്റിയിൽ നിന്നാണ് ​ഗോളിന്റെ പിറവി. ബെം​ഗളൂരു ബോക്സിലേക്കു കയറിയ ക്വാമി പെപ്രയെ രാഹുൽ ഭേകെ വീഴ്ത്തിയതിനായിരുന്നു അനുകൂല കിക്ക്.

രണ്ടാം പകുതിയുടെ തുടക്കം മുതൽ ബ്ലാസ്റ്റേഴ്സ് ആക്രമണം തുടരുന്നു. എന്നാൽ 74ാം മിനിറ്റിൽ ആൽബർട്ടോ നൊ​ഗ്വേര എടുത്ത ഫ്രീ കിക്ക് അനായാസം തടുക്കാമെന്ന ബ്ലാസ്റ്റേഴ്സ് ​ഗോൾ കീപ്പർ സോം കുമാറിനു അബദ്ധം പറ്റി. താരത്തിന്റെ കൈയിൽ നിന്നു പന്ത് വഴുതി. തൊട്ടു മുന്നിലുണ്ടായിരുന്ന മെൻഡസ് പന്ത് അനായാസം വലയിലെത്തിച്ചു.

കടുത്ത ആക്രമണം ഇഞ്ച്വറി സമയത്തും ബ്ലാസ്റ്റേഴ്സ് തുടരുന്നതിന്റെ പ്രതീക്ഷകളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ബെംഗളൂരുവിന്റെ മൂന്നാം ​ഗോളും പിറന്നു. മെൻഡസിന്റെ ലോങ് ഷോട്ട് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾക്ക് മേൽ അവസാന ആണിയടിച്ചു.

ഇന്നത്തെ വിജയത്തോടെ അപരാജിത കുതിപ്പ് തുടരുകയാണ് ബെംഗളൂരു. ആറിൽ അഞ്ചാം ജയമാണ് അവർ സ്വന്തമാക്കിയത്. ഒരു മത്സരം സമനിലയിൽ. 16 പോയിൻറുമായി ഒന്നാം സ്ഥാനത്താണ് അവർ. ബ്ലാസ്റ്റേഴ്സിൻറെ സീസണിലെ രണ്ടാം തോൽവിയാണിത്. രണ്ട് വീതം ജയം, സമനില, തോൽവിയുമായി ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്ത് തുടരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇറാന്റെ ഇന്റലിജൻസ് മേധാവികൊല്ലപ്പെട്ടു ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി...

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ ന്യൂഡൽഹി: അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ വിമാനങ്ങളുടെ തകരാറുകളിൽ...

തിരുവനന്തപുരത്ത് ബ്രിട്ടീഷ് യുദ്ധവിമാനം

തിരുവനന്തപുരത്ത് ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനം...

Other news

രണ്ട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്

രണ്ട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് കാസര്‍കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. രണ്ട്...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

കാവ്യാ മാധവന്റെ പിതാവ് അന്തരിച്ചു

കാവ്യാ മാധവന്റെ പിതാവ് അന്തരിച്ചു കാസർകോട്: നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവൻ...

ബ്രിട്ടീഷ് യുദ്ധ വിമാനം ഇന്ന് പറക്കും

ബ്രിട്ടീഷ് യുദ്ധ വിമാനം ഇന്ന് പറക്കും തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ്...

വീട്ടമ്മയും ഡി​ഗ്രി വിദ്യാർത്ഥിനിയും കുടുങ്ങിയത് ഇങ്ങനെ

വീട്ടമ്മയും ഡി​ഗ്രി വിദ്യാർത്ഥിനിയും കുടുങ്ങിയത് ഇങ്ങനെ കൊച്ചി: 37.5 കിലോ കഞ്ചാവുമായി കോളജ്...

പൊലീസ് മേധാവി സ്ഥാനം വേണ്ടെന്ന് എഴുതിത്തരണം

പൊലീസ് മേധാവി സ്ഥാനം വേണ്ടെന്ന് എഴുതിത്തരണം തിരുവനന്തപുരം: കേരളത്തിൻ്റെ പൊലീസ് മേധാവിയാകാൻ അർഹതയുള്ള...

Related Articles

Popular Categories

spot_imgspot_img