web analytics

മലബാറിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നിങ്ങൾക്കൊരു സന്തോഷ വാർത്ത, ഷൊർണുർ-കണ്ണൂർ എക്സ്പ്രസ്സ് ഇനി എല്ലാ ദിവസവും ഓടും

കണ്ണൂർ: കണ്ണൂർ – ഷൊർണുർ – കണ്ണൂർ എക്സ്പ്രസിന്റെ സർവീസ് നീട്ടി ഇന്ത്യൻ റെയിൽവേ. ആഴ്ചയിൽ നാല് ദിവസം മാത്രമുണ്ടായിരുന്ന സർവീസ് ഏഴ് ദിവസമാക്കിയിട്ടുമുണ്ട്. നവംബർ ഒന്ന് മുതൽ ട്രെയിൻ എല്ലാ ദിവസവും ഓടിത്തുടങ്ങും.( Shornur – Kannur special train extended)

ഈ വർഷം ജൂലൈയിൽ സർവീസ് അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ട്രെയിനാണ് ഘട്ടം ഘട്ടമായി സർവീസ് നീട്ടി നൽകി ഇപ്പോൾ ഡിസംബർ 31 വരെയാക്കിയിരിക്കുന്നത്. നിലവിൽ നാല് ദിവസം മാത്രമാണ് സർവീസ് ഉള്ളത്. എന്നാൽ ഏഴു ദിവസമാക്കുന്നതോടെ യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ് നടപ്പിലാക്കുന്നത്.

മലബാർ മേഖലയിൽ കോഴിക്കോട് നിന്നും വടക്കോട്ട് വൈകുന്നേരം ആറിന് ശേഷം ട്രെയിനുകളില്ലാത്ത സ്ഥിതിയായിരുന്നു. വരുമാനക്കണക്കുകളിൽ മലബാർ മുന്നിൽ നിൽക്കുമ്പോഴായിരുന്നു റെയിൽവേയുടെ ഈ അവഗണന. അഞ്ച് മണിക്കുള്ള പരശുറാമിൽ കാലുകുത്താൻ സ്ഥലമില്ലാത്ത അവസ്ഥയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img