തിരുവനന്തപുരം: ഡിഗ്രി കഴിഞ്ഞിട്ടും ജോലിയൊന്നുമായില്ല, ആത്മഹത്യാകുറിപ്പെഴുതി വെച്ച് യുവാവ് ജീവനൊടുക്കി. കിളിമാനൂർ മടവൂരിലാണ് സംഭവം.മടവൂർ കക്കോട് സുജിത്ത് ഭവനിൽ തുളസി-സുനിത ദമ്പതിമാരുടെ മകൻ സുജിത്ത് (26) നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മടവൂർ കക്കോടുള്ള പാറക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മുതൽ സുജിത്തിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ പാറക്കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. നാവായിക്കുളത്തുനിന്ന് ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ പ്രദീപ് കുമാറിന്റെയും തിരുവനന്തപുരത്തുനിന്ന് സുഭാഷിന്റെ നേതൃത്വത്തിൽ സ്കൂബ സംഘവും എത്തിയാണ് മൃതദേഹം പുറത്തെടുത്തത് […]
തൃശ്ശൂർ: ആത്മഹത്യാമുനമ്പായി വീണ്ടും കരുവന്നൂർ പാലം. കാസർകോട് സ്വദേശി വാഴപ്പിള്ളി രാജേഷ് (51) ആണ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. പല്ലിശ്ശേരിയിലാണ് രാജേഷ് താമസിക്കുന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് രാജേഷ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ കരുവന്നൂർ പാലത്തിനടുത്ത് എത്തിയ ഇയാൾ പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നയാളാണ് രാജേഷ്. പാലത്തിന്റെ പില്ലറിൽ പോളയും പുല്ലും […]
ആത്മഹത്യ ചെയ്യാനായി യുവാവ് സയനൈഡ് കലർത്തിവച്ച മദ്യം മോഷ്ടിച്ച് കുടിച്ചയാൾ മരിച്ചു. വിഷവും കലർത്തിവച്ച യുവാവിന്റെ സഹോദരന്റെ സുഹൃത്താണ് മരിച്ചത്. ഇയാളോടൊപ്പം മദ്യം കഴിച്ച സഹോദരനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സേലം മുള്ളുവടി ഗേറ്റിനു സമീപത്താണ് ആത്മഹത്യ ചെയ്യാനുള്ള ശ്രമം ദുരന്തത്തിൽ കലാശിച്ചത്. മുള്ളുവടി ഗേറ്റിനു സമീപത്ത് മക്കർ സ്ട്രീറ്റിൽ താമസിക്കുന്ന അസർ ഹുസൈൻ എന്ന വ്യക്തിയാണ് ജീവനൊടുക്കാനായി മദ്യത്തിൽ സയനൈഡ് കലർത്തി വച്ചത്. ഇദ്ദേഹം ഭാര്യയുമായി പിണക്കത്തിലായിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ദിവസം ഭാര്യ റിയൽ ഉപേക്ഷിച്ചു പോയി. […]
ആലപ്പുഴ: കാട്ടൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് അധ്യാപകരെ സസ്‌പെൻഡ് ചെയ്തു. ഇവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. ചൈൽഡ് വെൽഫയർ കമ്മറ്റി ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. പൊലീസ് സ്കൂളിലെ സഹപാഠികളുടെ മൊഴിയെടുത്തിരുന്നു. വിശദമായ അന്വേഷണത്തിന് എസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു. ആത്മഹത്യാ പ്രേരണ ഉണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും കമ്മീഷൻ അറിയിച്ചു. കാട്ടൂർ ഹോളി ഫാമിലി വിസിറ്റേഷൻ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ഥി, മനോജ്-മീര ദമ്പതികളുടെ മകൻ എഎം പ്രജിത്ത് […]
പാലക്കാട്: മലമ്പുഴ കുമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ.ഇന്നലെ രാത്രി 11 മണിയോടെ ടുക്കാം കുന്ന് പാലത്തിന് സമീപമാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. റഷീദ(46) മകൻ ഷാജി(23) എന്നിവരാണ് മരിച്ചത്. ഇരുവരും കുടുംബ പ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്തതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ചൊവ്വാഴ്ച രാത്രി പത്തരയോടെ തിരുവനന്തപുരം-ചെന്നൈ മെയിലിനുമുന്നിലേക്ക് ഇവർ ചാടുകയായിരുന്നെന്നാണ് വിവരം. മലമ്പുഴ മന്തക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. 2022 ഫെബ്രുവരിയിലാണ് മലമ്പുഴയിലെത്തിയ ബാബു […]
കൊല്ലം: മകൾ ആൺസുഹൃത്തിന്റെ ഒപ്പം ഇറങ്ങിപ്പോയതിന്റെ മനോവിഷമത്തിൽ കൊല്ലത്ത്മാതാപിതാക്കൾ ജീവനൊടുക്കി. പാവുമ്പ സ്വദേശി സൈനികനായ ഉണ്ണികൃഷ്ണപിള്ള (52) ഭാര്യ ബിന്ദു (48) എന്നിവരാണ് ജീവനൊടുക്കിയത്. ഇന്നലെയാണ് സംഭവം മകൾ ഇറങ്ങിപ്പോയതറിഞ്ഞ് ഇരുവരും അമിതമായി ഉറക്കഗുളിക കഴിക്കുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും ഇരുവരേയും ഇന്നലെ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ബിന്ദു വെള്ളിയാഴ്ച രാത്രിയും ഉണ്ണികൃഷ്ണപിള്ള ഇന്ന് പുലർച്ചെയും ആണ് മരണത്തിന് കീഴടങ്ങിയത്
പ്രണയത്തിൽ നിന്നും പിന്മാറിയാൽ അച്ഛനെ കൊല്ലുമെന്ന് യുവാവിന്റെ ഭീഷണിയെത്തുടർന്നു 15 വയസ്സുകാരി ആത്മഹത്യ ചെയ്തു. കാസര്‍ഗോഡ് ബദിയടുക്കയില്‍ ആണ് സംഭവം. ബദിയടുക്ക സ്വദേശിയായ പതിനാറുകാരി പെണ്‍കുട്ടിയും മൊഗ്രാല്‍ സ്വദേശിയായ യുവാവും സമൂഹ മാധ്യമങ്ങളിലൂടെയാണ് പരിചയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള അടുപ്പം അറിഞ്ഞ വീട്ടുകാര്‍ പെണ്‍കുട്ടിയെ വിലക്കി. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി ബന്ധത്തില്‍ നിന്നും പിന്മാറി. അഞ്ചുദിവസം മുമ്പ് പെണ്‍കുട്ടി സ്‌കൂള്‍ വിട്ടുവരുന്ന വഴി യുവാവ് വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി. ബന്ധത്തില്‍ നിന്നും പിന്മാറിയാല്‍ പിതാവിനെ വകവരുത്തുമെന്നായിരുന്നു ഭീഷണി. ഭയന്ന […]
കൂട്ടുകാർ നോക്കിനിൽക്കെ ബി.ടെക്ക് വിദ്യാര്‍ഥിനി സര്‍വകലാശാല കാമ്പസിലെ കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി. ഹൈദരാബാദിന് സമീപം രുദ്രാരമിലെ ഗീതം സര്‍വകലാശാല കാംപസിലാണ് ഒന്നാംവര്‍ഷ ബി.ടെക്ക് വിദ്യാര്‍ഥിനിയായ രേണുശ്രീ(18) കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ ചാടി ജീവനൊടുക്കിയത്. മറ്റുവിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കേയായിരുന്നു ആത്മഹത്യ. സംഭവസമയം വിദ്യാര്‍ഥിനിയുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെട്ടിടത്തില്‍നിന്ന് ചാടുന്നതിന് മുന്‍പ് ആരെയെങ്കിലും വിളിക്കുകയോ സന്ദേശം അയക്കുകയോ ചെയ്തിട്ടുണ്ടോ എന്നറിയാനാണ് ഫോണ്‍ കസ്റ്റഡിയിലെടുത്തതെന്നു പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് രേണുശ്രീ അഞ്ചാംനിലയിലെ പാരപ്പറ്റില്‍ ഇരിക്കുന്നത് വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പ്പെട്ടത്. കൈയിലുണ്ടായിരുന്ന മൊബൈല്‍ഫോണില്‍ […]
പുതുവത്സരത്തിനുമുന്നോടിയായി ഫോട്ടോഷൂട്ടിന് പോകാൻ മാതാപിതാക്കള്‍ അനുവദിക്കാത്തതിൽ അരിശം പൂണ്ട വിദ്യാര്‍ഥിനി ജീവനൊടുക്കി. ബെംഗളൂരു സുധാമനഗര്‍ സ്വദേശിയും സ്വകാര്യ കോളേജിലെ ബി.ബി.എ. വിദ്യാര്‍ഥിനിയുമായ വര്‍ഷിണി (21)യാണ് മരിച്ചത്. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ബെംഗളൂരു സെൻട്രല്‍ ഡിവിഷൻ ഡി.സി.പി. എച്ച്.ടി. ശേഖര്‍ അറിയിച്ചു. ശനിയാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം ഒരു മാളില്‍ ഫോട്ടോഷൂട്ടിനുപോകാൻ വര്‍ഷിണി തീരുമാനിച്ചിരുന്നു. എന്നാല്‍, മാതാപിതാക്കള്‍ അനുമതിനല്‍കിയില്ല. തുടര്‍ന്ന്, ഏറെനേരത്തെ വാക് തര്‍ക്കത്തിനൊടുവില്‍ വര്‍ഷിണി മുറിയില്‍ക്കയറി വാതിലടയ്ക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ഏറെനേരം കഴിഞ്ഞിട്ടും വര്‍ഷിണി […]
തിരുവനന്തപുരത്ത് യുവ ഡോക്ടർ ഷഹ്ന ആത്മഹത്യ ചെയ്ത കേസിൽ ഡോ. റുവൈസിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. വിദ്യാര്‍ത്ഥിയെന്ന പരിഗണനയില്‍ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതില്‍ അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. തുടര്‍പഠനം മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നും, ഈ മാസം 12 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് താനെന്നും കേസ് അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും റുവൈസ് കോടതിയിയെ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് ഡോ. ഇഎ റുവൈസ്. അറസ്റ്റിലായതിന് […]
© Copyright News4media 2024. Designed and Developed by Horizon Digital