ആത്മഹത്യ ചെയ്യാനായി യുവാവ് സയനൈഡ് കലർത്തിവച്ച മദ്യം മോഷ്ടിച്ച് കുടിച്ചയാൾ മരിച്ചു. വിഷവും കലർത്തിവച്ച യുവാവിന്റെ സഹോദരന്റെ സുഹൃത്താണ് മരിച്ചത്. ഇയാളോടൊപ്പം മദ്യം കഴിച്ച സഹോദരനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സേലം മുള്ളുവടി ഗേറ്റിനു സമീപത്താണ് ആത്മഹത്യ ചെയ്യാനുള്ള ശ്രമം ദുരന്തത്തിൽ കലാശിച്ചത്. മുള്ളുവടി ഗേറ്റിനു സമീപത്ത് മക്കർ സ്ട്രീറ്റിൽ താമസിക്കുന്ന അസർ ഹുസൈൻ എന്ന വ്യക്തിയാണ് ജീവനൊടുക്കാനായി മദ്യത്തിൽ സയനൈഡ് കലർത്തി വച്ചത്. ഇദ്ദേഹം ഭാര്യയുമായി പിണക്കത്തിലായിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ദിവസം ഭാര്യ റിയൽ ഉപേക്ഷിച്ചു പോയി. ഇതിനു പിന്നാലെ ഇദ്ദേഹം ആത്മഹത്യ ചെയ്യാനായി മദ്യം വാങ്ങി അതിൽ സയനൈഡ് കലർത്തി സൂക്ഷിക്കുകയായിരുന്നു. വീട്ടിലെ എളാമറിക്കുള്ളിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്.
ഇതിനിടെ ഇദ്ദേഹത്തിന്റെ സഹോദരൻ സദ്ദാം ഹുസൈൻ വീട്ടിൽ മറ്റൊരു വസ്തു തിരയാനെത്തി. തിരച്ചിലിനിടയിൽ മദ്യം കണ്ടെത്തിയ സഹോദരൻ ഉടൻതന്നെ സുഹൃത്തായ അസനെ വിളിച്ചു വിവരം അറിയിച്ചു. ഇരുവരും ഈ മദ്യക്കുപ്പിയുമായി സമീപത്തെ ടാസ്‌മാക്കിനോട് ചേർന്ന് മദ്യപിക്കാൻ ഏർപ്പെടുത്തിയ സ്ഥലത്തെത്തി. തുടർന്ന് ഇവിടിരുന്നു മദ്യപിച്ച ഇരുവരും അൽപ സമയത്തിനുള്ളിൽ കുഴഞ്ഞുവീണു. ഇവിടെടെയുണ്ടായിരുന്നവർ ഇതോടെ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി ഇരുവരെയും സേലം ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിടും അസ്സൻ താമസിയാതെ മരണപ്പെടുകയായിരുന്നു. സഹോദരൻ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.









