News4media TOP NEWS
പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരു മരണം, കുഞ്ഞടക്കം യാത്രക്കാർക്ക് പരിക്കേറ്റു ‘മാർക്കോ’ യുടെ വ്യാജൻ ഇറങ്ങി, പ്രചരിക്കുന്നത് ടെലഗ്രാമിൽ; നിർമാതാവിന്റെ പരാതിയിൽ കേസെടുത്ത് പോലീസ് ചാരവൃത്തി ആരോപിച്ച് റഷ്യൻ വംശജനായ യു.എസ്. പൗരന് 15 വർഷം തടവ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില മോശമെന്ന് റിപ്പോർട്ട്

News

News4media

യുവാവിന്റെ ലൈംഗിക പീഡന പരാതി; സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്

ബെംഗളൂരു: യുവാവിന്റെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്. അസ്വാഭാവിക ലൈംഗിക പീഡനം, ഐടി ആക്റ്റ് പ്രകാരം സ്വകാര്യത ഹനിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബെംഗളൂരു ദേവനഹള്ളി സബ് ഡിവിഷന് കീഴിലുള്ള എയർപോർട്ട് പൊലീന്റേതാണ് നടപടി.(Complaint of sexual harassment; Bengaluru police registered case against director Ranjith) കോഴിക്കോട് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി നൽകിയത്. പരാതിക്കാരനായ യുവാവിനെയും രഞ്ജിത്തിനെയും ഒരാഴ്ചയ്ക്കകം തന്നെ മൊഴിയെടുക്കാൻ വിളിച്ച് […]

October 28, 2024
News4media

തൃശൂർ പൂരം കലക്കൽ; കേസെടുത്ത് പോലീസ്; നടപടി ഗൂഢാലോചന അന്വേഷിക്കുന്ന എസ്ഐടിയുടെ പരാതിയിൽ

തൃശൂർ: തൃശൂർ പൂരം കലക്കൽ വിവാദത്തിൽ പോലീസ് കേസെടുത്തു. പൂരം കലക്കൽ ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിലാണ് നടപടി. എന്നാൽ തൃശൂർ ഈസ്റ്റ് പോലീസ് എടുത്ത കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല.(Thrissur pooram controversy; police case registered) ഈ മാസം മൂന്നിനാണ് തൃശൂർ പൂരം കലക്കലിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. തുടർന്ന് ഒമ്പത് ദിവസം കഴിഞ്ഞാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. എന്നാഷ, പ്രത്യേക സംഘത്തിന് കേസെടുക്കാനോ അന്വേഷണവുമായി മുന്നോട്ട് പോകാനോ കഴിഞ്ഞില്ല. […]

October 27, 2024
News4media

രാവിലെ ഉറക്കമുണർന്നില്ല, യുവതി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ആലപ്പുഴയിൽ സിവില്‍ പൊലീസ് ഓഫിസറുടെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണഞ്ചേരി പഞ്ചായത്ത് 2-ാം വാര്‍ഡ് കാവുങ്കല്‍ കണ്ണാട്ടു ജംഗ്ഷനു സമീപം പൂജപറമ്പ് വീട്ടില്‍ ജ്യോതിഷിന്റെ ഭാര്യ ശ്രുതിദേവി (32) ആണ് മരിച്ചത്. കിടപ്പുമുറിയിലാണ് ശ്രുതിദേവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.(Young Woman found dead in bedroom in alappuzha) ഇന്നു രാവിലെ ശ്രുതി ഉറക്കമുണാരാത്തതിനെ തുടര്‍ന്നു പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് മരിച്ചതായി കണ്ടെത്തിയത്. പാമ്പു കടിയേറ്റതാണെന്നു സംശയമുണ്ട്. രാത്രി ഭര്‍ത്താവിനൊപ്പമാണ് ശ്രുതി കിടന്നിരുന്നത്. സംഭവത്തിൽ […]

News4media

വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളിൽ കയറിയിരുന്ന് യുവാക്കളുടെ അപകടയാത്ര; ഡ്രൈവർ ഉൾപ്പെടെ അഞ്ചു പേർക്കെതിരെ കേസ്, ബസ് കസ്റ്റഡിയിൽ

തൃശൂര്‍: വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് മുകളിൽ കയറി യുവാക്കളുടെ അപകട യാത്ര. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. ബസിന്റെ ഡ്രൈവറും ക്ലീനറും വിവാഹ സംഘത്തിലെ മൂന്ന് പേർക്കുമെതിരെയാണ് കേസെടുത്തത്.(Adventure travel on top of the bus; Police registered a case against five people) മണ്ണുത്തി വടക്കഞ്ചേരിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ചിറക്കോട് നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളിൽ കയറിയാണ് യുവാക്കൾ അപകട യാത്ര നടത്തിയത്. വിവാഹം കഴിഞ്ഞ് […]

October 22, 2024
News4media

‘മുൻ ഭാര്യയ്ക്ക് ബാലയോട് വൈരാഗ്യം, പൊലീസിനെയും സിസ്റ്റത്തെയും ദുരുപയോഗം ചെയ്യുന്നു’; ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷക

കൊച്ചി: നടന്‍ ബാലയ്‌ക്കെതിരെ മുന്‍ഭാര്യ വൈരാഗ്യം തീര്‍ക്കുകയാണെന്ന് ബാലയുടെ അഭിഭാഷക ഫാത്തിമ സിദ്ദിഖ്. വിവാഹമോചനത്തിന് ശേഷം ബാലയോട് മനഃപൂര്‍വ്വമായി വൈരാഗ്യം തീര്‍ക്കുന്നതിന്റെ ഭാഗമായി പൊലീസിനെയും സിസ്റ്റത്തെയും മുന്‍ഭാര്യ ദുരുപയോഗം ചെയ്യുകയാണെന്നും ബാലയുടെ അഭിഭാഷക ആരോപിച്ചു. ഇവര്‍ക്ക് നിയമസഹായം ലഭിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. അന്ന് ഒന്നും പറയാത്ത പരാതിയുമായിട്ടാണ് ഇപ്പോള്‍ അവര്‍ രംഗത്തുവന്നിരിക്കുന്നത് എന്നും അവർ പറഞ്ഞു.(Actor bala arrest; updates) അദ്ദേഹത്തെ മാനസികമായി പീഡിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കും. അവര്‍ക്കെതിരെ നിരവധി തെളിവുകള്‍ കൈയിലുണ്ട്. ഇത്തരത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ […]

October 14, 2024
News4media

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; സ്വാസികയ്ക്കും ബീന ആന്റണിക്കുമെതിരെ കേസ്

കൊച്ചി: യൂട്യൂബ് ചാനൽ വഴി സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടിമാരായ സ്വാസികയ്ക്കും ബീന ആന്റണിയ്ക്കുമെതിരെ കേസെടുത്ത് പോലീസ്. നടനും ബീനാ ആന്റണിയുടെ ഭര്‍ത്താവുമായ മനോജിനെതിരെയും കേസെടുത്തിട്ടുണ്ട്. നെടുമ്പാശ്ശേരി പൊലീസാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.(Police take case against beena antony and swasika) ആലുവ സ്വദേശിയായ നടത്തിയാണ് പരാതി നൽകിയത്. കേസിൽ ബീന ആന്റണി ഒന്നാം പ്രതിയും, ഭര്‍ത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച നടിയാണ് […]

October 12, 2024
News4media

റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി; അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു, കേസെടുത്ത് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ചു മാസം പ്രായമായ കുഞ്ഞ് മരിച്ചു. കല്ലമ്പലം കരവാരം തോട്ടയ്ക്കാട് മം​ഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെയും വൃന്ദയുടെയും മകൻ ആദവാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.(Rambutan stuck in throat; A tragic end for a five-month-old baby) പൂജവെപ്പിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന പഴങ്ങളിൽ നിന്നും ബന്ധുക്കളായ മറ്റു കുട്ടികൾ റംബൂട്ടാന്റെ തൊലികളഞ്ഞ് കുഞ്ഞിന് കഴിക്കാനായി വായിൽ വച്ചു കൊടുക്കുകയായിരുന്നു. ഈ സമയത്ത് കുട്ടികളുടെ അടുത്ത് […]

October 11, 2024
News4media

വനിതാ നിര്‍മ്മാതാവിനെ വിളിച്ചു വരുത്തി അപമാനിച്ചു, മാനസിക പീഡനം; പ്രമുഖ നിർമാതാക്കൾ ഉൾപ്പെടെ 9 പേര്‍ക്കെതിരെ കേസ്

കൊച്ചി: വനിതാ നിർമാതാവിന്റെ പരാതിയിൽ കേരള ഫിലിം പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസെടുത്ത് പോലീസ്. ആന്റോ ജോസഫ്, അനില്‍ തോമസ്, ബി രാഗേഷ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെയാണ് കേസെടുത്തത്. വിളിച്ചു വരുത്തി സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതിയിൽ ആരോപിക്കുന്നു.(female film producer has filed a complaint against the Film Producers) എറണാകുളം സെന്‍ട്രല്‍ പോലീസാണ് ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തത്. ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് […]

October 10, 2024
News4media

നടിയുടെ ലൈംഗികാതിക്രമ പരാതി; നടൻ ജയസൂര്യക്ക് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നടൻ ജയസൂര്യക്ക് നോട്ടീസ്. തിരുവനന്തപുരം കൻ്റോൺമെൻ്റ് സ്റ്റേഷനിൽ ഈ മാസം 15ന് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ ഷൂട്ടിങ്ങിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി.(Notice to actor Jayasurya in the sexual assault complaint) പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്. ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് […]

October 7, 2024
News4media

വിവാഹവാഗ്ദാനം നൽകി പറ്റിച്ചു, പിന്നാലെ നിരന്തരം ഭീഷണിയും; മുൻ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി

അലിഗഢ്: ഉത്തർപ്രദേശിൽ ആസിഡ് ആക്രമണം. അലിഗഢിൽ മുൻ കാമുകന്റെ മുഖത്ത് യുവതി ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിൽ ഇരുവർക്കും പൊള്ളലേറ്റിട്ടുണ്ട്. യുവാവിന്റെ നില ഗുരുതരമാണ്.(UP Woman Throws Acid On Ex-Lover) ഇരുവരും പ്രണയത്തിലായിരുന്നുവെന്നും എന്നാൽ യുവാവ് വിവാഹവാഗ്ദാനം നൽകി പറ്റിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ആസിഡ് ഒഴിച്ചതെന്നും യുവതി പോലീസിനോട് പറഞ്ഞു. പരസ്പരം കണ്ട് സംസാരിക്കാമെന്ന ധാരണയിൽ അലിഗഢിലെ റസ്റ്റോറന്റിൽ എത്തിയതായിരുന്നു ഇരുവരും. അല്പസമയത്തെ സംസാരത്തിനു പിന്നാലെ ബാഗിൽ കരുതിയ കുപ്പിയെടുത്ത് യുവതി വിവേക് എന്ന യുവാവിന് […]

October 6, 2024

© Copyright News4media 2024. Designed and Developed by Horizon Digital