തൃശൂർ: തൃശൂർ പൂരം കലക്കൽ വിവാദത്തിൽ പോലീസ് കേസെടുത്തു. പൂരം കലക്കൽ ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിലാണ് നടപടി. എന്നാൽ തൃശൂർ ഈസ്റ്റ് പോലീസ് എടുത്ത കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല.(Thrissur pooram controversy; police case registered)
ഈ മാസം മൂന്നിനാണ് തൃശൂർ പൂരം കലക്കലിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. തുടർന്ന് ഒമ്പത് ദിവസം കഴിഞ്ഞാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. എന്നാഷ, പ്രത്യേക സംഘത്തിന് കേസെടുക്കാനോ അന്വേഷണവുമായി മുന്നോട്ട് പോകാനോ കഴിഞ്ഞില്ല. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത് കുമാർ നൽകിയ റിപ്പോർട്ട് ഡിജിപിയും ആഭ്യന്തര വകുപ്പും തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
അതേസമയം തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ വിമർശവുമായി തിരുവമ്പാടി ദേവസ്വം രംഗത്തെത്തി. തൃശൂര്‍ പൂരത്തിന് ഒരു ഘടനയുണ്ട്. രാവിലെ എഴുന്നള്ളിപ്പ് തുടങ്ങുന്ന സമയം മുതല്‍ തടസ്സങ്ങളുണ്ടായി എന്ന് തിരുവമ്പാടി ദേവസ്വം പറഞ്ഞു.