News4media TOP NEWS
തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമർശം, നടി കസ്തൂരിയ്ക്ക് തിരിച്ചടി; മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി ആലപ്പുഴയിൽ ഭീതി പടർത്തി കുറുവാസംഘം; ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചു യു.കെ മലയാളികൾക്ക് അഭിമാനനിമിഷം ! ചരിത്രത്തിലാദ്യമായി റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ പ്രസിഡന്റായി ഒരു മലയാളി: പുന്നപ്ര സ്വദേശി ബിജോയ് സെബാസ്റ്റ്യന്റേത് സമാനതകളില്ലാത്ത വിജയം വിവാഹസംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു; വധൂവരന്മാരടക്കം 26 പേർക്ക് ദാരുണാന്ത്യം

News

News4media

വല്ലാര്‍പ്പാടത്ത് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ കേസ്

കൊച്ചി: വല്ലാര്‍പ്പാടത്ത് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് ഉണ്ടായ അപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. മുളവുകാട് പൊലീസാണ് കേസെടുത്തത്. അപകടകരമായ നിലയില്‍ വാഹനം ഓടിച്ചതിനാണ് നടപടി.(Vallarpadam bus accident; police case against driver) അപകടത്തില്‍ ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റിരുന്നു. മോട്ടോര്‍ വാഹനവകുപ്പ് ബസില്‍ പരിശോധന നടത്തിയശേഷമായിരിക്കും തുടര്‍നടപടികളിലേക്ക് കടക്കുക. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് സമീപം അപകടമുണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട ബസ് ആംബുലന്‍സിലും ബൈക്കുകളിലും ഇടിച്ചു. തുടർന്ന് കണ്ടെയിനറില്‍ ഇടിച്ചാണ് ബസ് നിര്‍ത്തിയത്. […]

October 2, 2024
News4media

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ്; മൊഴിയിൽ നടപടി മേക്കപ്പ് ആര്‍ട്ടിസ്റ്റ് മാനേജര്‍ക്കെതിരെ

കോട്ടയം: ഹേമകമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിൽ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് മേക്കപ്പ് മാനേജര്‍ക്ക് എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രത്യേക അന്വേഷണം സംഘത്തിന്റെ നിര്‍ദേശ പ്രകാരം പൊൻകുന്നം പൊലീസ് രണ്ടാഴ്ച മുന്‍പാണ് കേസെടുത്തത്.(First Case in Hema Committee Report; action against makeup artist manager) കൊരട്ടി സ്വദേശി സജീവിനെതിരെയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് പരാതി നല്‍കിയത്. സജീവ് അപമര്യാദയായി പെരുമാറി എന്നായിരുന്നു ആരോപണം. താമസ സ്ഥലത്തുവെച്ചായിരുന്നു സംഭവമെന്നും യുവതി മൊഴി നൽകിയിരുന്നു. […]

September 30, 2024
News4media

ഓണാഘോഷത്തിനായി കുട്ടികൾ പൂക്കളമിട്ടത് പുലർച്ചെ നാലു മണിയ്ക്ക്, നിമിഷങ്ങൾക്കകം അലങ്കോലമാക്കി സിമി; തടയാൻ ശ്രമിച്ചവർക്ക് നേരെ ഭീഷണിയും; ബംഗളുരുവിൽ മലയാളി യുവതിക്കെതിരെ കേസ്

ബം​ഗളൂരു: ബംഗളുരുവിൽ ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ തീർത്ത പൂക്കളം അലങ്കോലമാക്കിയ സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. പത്തനംതിട്ട സ്വദേശിയായ സിമി നായർക്കെതിരെയാണ് കേസ് എടുത്തത്. തന്നിസാന്ദ്ര അപ്പാർട്മെന്റ് കോംപ്ലക്സിലെ മലയാളി കൂട്ടായ്മയുടെ പരാതിയിൽ സമ്പി​ഗെഹള്ളി പൊലീസാണ് നടപടിയെടുത്തത്.(Case against Malayali woman in Bengaluru for destroyed pookkalam) ശനിയാഴ്ചയാണ് സംഭവം. മൊണാർക്ക് സെറിനിറ്റി അപ്പാർട്മെന്റിൽ ഓണാഘോഷത്തിന്റെ ഭാ​ഗമായാണ് കുട്ടികളുടെ നേതൃത്വത്തിൽ പൂക്കളം ഒരുക്കിയത്. പുലർച്ചെ നാല് മണിക്കാണ് പൂക്കളം പൂർത്തിയാക്കിയത്. ഇതിനു പിന്നാലെ നിമിഷങ്ങൾക്കകം യുവതി […]

September 24, 2024
News4media

സിഖ് വികാരം വ്രണപ്പെടുത്തി, രാജ്യത്തിന്റെ അഖണ്ഡത തകർക്കാൻ ശ്രമിക്കുന്നു; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് പോലീസ്. സിഖ് വികാരം വ്രണപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. യുഎസ് സന്ദര്‍ശനത്തിനിടെ നടത്തിയ പരാമര്‍ശത്തെ തുടർന്നാണ് നടപടി.(Police registered case against rahul gandhi) സിഗ്ര പൊലീസ് സ്റ്റേഷനില്‍ ബിജെപി നേതാവ് അശോക് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സിഖ് വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തി രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്ന് അശോക് കുമാര്‍ ആരോപിച്ചു. സമാനമായ പരാതിയില്‍ ഡല്‍ഹി സിവില്‍ലൈന്‍സ് […]

September 21, 2024
News4media

കല്യാണ ബസിൽ പാട്ട് വച്ചതിനെച്ചൊല്ലി അടിപിടി; ദമ്പതികൾക്കും ഒന്നര വയസുള്ള കുഞ്ഞിനും പരിക്ക്, റിട്ട. പൊലീസ് ഉദ്യോഗസ്ഥനടക്കം നാലുപേർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: കല്യാണ ബസിൽ പാട്ട് വച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ദമ്പതികൾക്കും ഒന്നര വയസുള്ള കുഞ്ഞിനും പരിക്ക്. നെടുമങ്ങാട് ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിൽ വെച്ചാണ് വിവാഹസത്‌കാരത്തിനിടെ സംഘർഷമുണ്ടായത്. ഇന്നലെയാണ് സംഭവം നടന്നത്. നെടുമങ്ങാട് സ്വദേശിയുടെയും കല്ലറ സ്വദേശിനിയുടെയും വിവാഹ സത്‌കാരത്തിനിടെയാണ് തർക്കം നടന്നത്.(Case against four people including a retired police officer) പെൺകുട്ടിയുടെ ബന്ധുക്കൾ സഞ്ചരിച്ച ബസിൽ പാട്ട് വച്ചതുമായി ബന്ധപ്പട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. ബസിൽ നിന്ന് ആളുകൾ ഓഡിറ്റോറിയത്തിലേയ്ക്ക് ഇറങ്ങുന്നതിനിടെ ഇതുസംബന്ധിച്ച് വാക്കുതർക്കവും അടിപിടിയും […]

September 8, 2024
News4media

കൊച്ചി വിമാനത്താവളത്തിന്‍റെ ആകാശ ദൃശ്യം പകർത്തി ഇന്‍സ്റ്റഗ്രാമിലിട്ടു; വ്ളോഗര്‍ക്കെതിരെ കേസ്

കൊച്ചി: കൊച്ചി വിമാനത്താവളത്തിന്റെ ആകാശദൃശ്യങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ച് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച പ്രമുഖ വ്ളോഗര്‍ക്കെതിരെ കേസ്. കോഴിക്കോട് എടച്ചേരി സ്വദേശി അര്‍ജുന്‍ സാബിനെതിരെയാണ് കേസെടുത്തത്. വീഡിയോ കണ്ടന്റ് ക്രിയേറ്ററായ അര്‍ജുന്‍ മല്ലു ഡോറ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഇയാൾ വീഡിയോകള്‍ പങ്കുവച്ചത്.(Aerial view of Kochi airport captured and posted on Instagram; Case against vlogger) വിമാനത്താവളത്തിന്റെ ആകാശദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാമിനെ കുറിച്ച് അടുത്തിടെ വിവരം ലഭിച്ചതായി നെടുമ്പാശേരി പൊലീസ് പറഞ്ഞു. […]

September 6, 2024
News4media

പരാതിക്കാരിയായ നടിയെ സ്വാധീനിക്കാൻ ശ്രമം; വി എസ് ചന്ദ്രശേഖരനെതിരെ വീണ്ടും കേസ്

കൊച്ചി: ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ വി എസ് ചന്ദ്രശേഖരനെതിരെ വീണ്ടും കേസെടുത്ത് പോലീസ്. നടനും എംഎല്‍എയുമായ മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കിയ നടിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് നെടുമ്പാശ്ശേരി പോലീസ് കേസെടുത്തത്. ചന്ദ്രശേഖരന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി പ്രസ്താവിക്കാനിരിക്കെയാണ് പുതിയ കേസ്.(Attempt to influence the complainant actress; Another case against VS Chandrasekaran) ആദ്യഘട്ടത്തില്‍ നടി മാധ്യമങ്ങളിലൂടെ ലൈംഗിക അതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് ചന്ദ്രശേഖരനും സുഹൃത്തും ചേര്‍ന്ന് നടിയെ സ്വാധീനിക്കാന്‍ […]

September 5, 2024
News4media

മുകേഷിനെതിരെ കുരുക്ക് മുറുകുന്നു; ഹോട്ടലിൽ വെച്ച് അപമര്യാദയായി പെരുമാറിയതിന് വീണ്ടും കേസ്

തൃശൂർ: ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ തൃശൂരിലും മുകേഷിനെതിരെ കേസെടുത്ത് പോലീസ്. വടക്കാഞ്ചേരിയിലെ ഹോട്ടലിൽ മുകേഷ് അപമര്യാദയായി പെരുമാറിയെന്നാണ് നടിയുടെ പരാതിയിലാണ് കേസെടുത്തത്. വാഴാലിക്കാവിലെ ഷൂട്ടിംഗ് ചിത്രീകരണത്തിനിടയാണ് സംഭവം.(Case was registered against Mukesh in Thrissur) നടിയെ ഹോട്ടൽ മുറിയിൽ വച്ച് കയറി പിടിക്കാൻ ശ്രമിച്ചെന്നും ബെഡിലേക്ക് തള്ളിയിട്ടൊന്നുമാണ് പരാതി. വടക്കാഞ്ചേരി പൊലീസാണ് മുകേഷിന്റെ കേസെടുത്തത്. മുകേഷിനെതിരെ നേരത്തെയെടുത്ത കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ നാളെ മുകേഷിന്റെ മുൻകൂർജാമ്യത്തെ എതിർക്കും. മുകേഷിനെ […]

September 1, 2024
News4media

സഹനിര്‍മാതാവിന്റെ പരാതി; ആര്‍ഡിഎക്‌സ് സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: ആര്‍ഡിഎക്‌സ് സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്. സഹ നിർമാതാവിന്റെ പരാതിയിൽ തൃപ്പൂണിത്തുറ പൊലീസാണ് കേസ് എടുത്തത്. ആര്‍ഡിഎക്‌സ് സിനിമയുടെ നിർമാതാക്കളായ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവര്‍ക്കെതിരെ വഞ്ചന, ഗൂഢാലോചന കുറ്റം എന്നിവ ചുമത്തി.(Complaint by co-producer; Case against the producers of RDX movie) തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്. തൃപ്പൂണിത്തുറ സ്വദേശിയും സിനിമയുടെ സഹനിര്‍മാതാവുമായ അഞ്ജന അബ്രഹാം ആണ് പരാതി നൽകിയത്. സിനിമയുടെ നിര്‍മാണത്തിനായി 6 കോടി […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]