ന്യൂഡല്‍ഹി: 26-ാംആഴ്ച പിന്നിട്ട ഗര്‍ഭഛിദ്രത്തിനുള്ള അനുമതി താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി. ഇത്രയും ആഴ്ച വളര്‍ച്ചയെത്തിയ ഭ്രൂണം സജീവമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി പുനഃപരിശോധന നടത്തിയത്. എന്നാല്‍ ഉത്തരവ് പുനഃപരിശോധിക്കുന്നതിനു മുന്‍പ് പരാതിക്കാരിയുടെ വാദം കോടതി വീണ്ടും കേള്‍ക്കും. അവസാന നിമിഷത്തിലാണ് എയിംസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്ന് കോടതിയുടെ വിമര്‍ശനവും എയിസിന് കേള്‍ക്കേണ്ടിവന്നു. എന്തുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാലതാമസമുണ്ടായതെന്നും കോടതി ചോദിച്ചു. ”എന്തുകൊണ്ടാണ് ഉത്തരവിന് ശേഷം മാത്രം ഇങ്ങനെയൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്? എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ […]
ന്യൂസ് ഡസ്ക്ക്: ഇസ്രയേൽ-പാലസ്തീൻ പോരാട്ടം നാലാം ദിവസം പൂർത്തിയാകുമ്പോൾ പാലസ്തീൻ പക്ഷത്ത് വലിയ നാശനഷ്ട്ടം ഉണ്ടാക്കിയതായി ഇസ്രയേൽ അവകാശപ്പെട്ടു.ഇസ്രയേലിൽ ആക്രമണം നടത്തിയ ഹമാസിന്റെ ഉന്നത നേതൃത്വമായ പൊളിറ്റിക്കൽ ബ്യൂറോ അംഗമായ അബു അഹമ്മദ് സക്കറിയ മുന്നാമറിനെ കൊലപ്പെടുത്തിയതായി ഇസ്രയേലിൻ നിന്നും സംപ്രേക്ഷണം ചെയ്യുന്ന ചാനലായ ന്യൂസ്12 റിപ്പോർട്ട് ചെയ്തു. ഗാസയിൽ തമ്പടിച്ചിരിക്കുന്നവരെ സഹായിക്കാനുള്ള ഈജിപ്ത്തിന്റെ നീക്കത്തെ ഇസ്രയേൽ ശക്തമായി എതിർക്കുന്നു. ഭക്ഷണവും മരുന്നും എത്തിക്കാനെന്ന വ്യാജേന ഈജിപ്ത്ത് ഗാസയിൽ ആയുധമെത്തിക്കുന്നതായി ഇസ്രയേൽ സംശയിക്കുന്നു. സഹായം നൽകാൻ പോകുന്ന […]
ഒരു ദിവസത്തെ ഒഴിച്ചുകൂടാനാവാത്ത ഭക്ഷണമാണ് പ്രഭാതഭക്ഷണം. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന നിരവധി ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. ദിവസവും പ്രഭാതഭക്ഷണം കഴിക്കേണ്ടതിന്റെ മൂന്ന് കാരണങ്ങളെ കുറിച്ച് ഇവിടെ പങ്കുവക്കുന്നു. ‘പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഒരിക്കലും നല്ല ശീലമല്ല. അത് പകല്‍ സമയത്ത് ധാരാളം ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുന്നു. നിങ്ങള്‍ പ്രഭാതഭക്ഷണം ഒഴിവാക്കുകയാണെങ്കില്‍ ഉച്ചഭക്ഷണത്തിലോ അത്താഴത്തിലോ കൂടുതല്‍ കലോറി ഉപയോഗിക്കുന്നതിന് കാരണമാകും. ഇത് ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയെ […]
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം. വധശ്രമ കേസിൽ കുറ്റക്കാരനെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഫൈസലിന് എം പി സ്ഥാനത്ത് തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ മുഹമ്മദ് ഫൈസൽ സമർപ്പിച്ച ഹർജി സ്വീകരിച്ചാണ് സ്റ്റേ. കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. നാലാഴ്ചക്ക് ശേഷം കേസിൽ വാദം കേൾക്കുമെന്നും ജസ്റ്റിസ് ഹൃഷികേശ് റോയ്, സജ്ജയ് കരോൾ എന്നിവരുടെ ബെഞ്ച് അറിയിച്ചു. ഫൈസലിനായി കപിൽ സിബൽ, കെ.ആർ ശശി പ്രഭു എന്നിവർ കോടതിയിൽ ഹാജരായി. വധശ്രമക്കേസിൽ […]
അരയില്‍ ഒറ്റമുണ്ടും തോളത്ത് ഒരു കച്ചത്തോര്‍ത്തുമായ് ഇടക്ക് കുറിക്ക് കൊള്ളുന്ന വാക്കുകളുമായി നമ്മുടെ നാട്ടുവഴികളില്‍ പ്രത്യക്ഷപ്പെടാറുള്ള ഒരു കാരണവര്‍, മലയാള സിനിമയിലെ ആ നാട്ടു കാരണവരായിരുന്നു ശങ്കരാടി. ശങ്കരാടി എന്ന നടനെ മലയാളികളൊന്നും അത്ര വേഗത്തില്‍ മറക്കാനാവില്ല. കാരണം മനസ്സില്‍ ഓര്‍ത്തെടുക്കാവുന്ന ഒട്ടനവധി കഥാപാത്രങ്ങളും നിരവധി മുഹൂര്‍ത്തങ്ങളുമാണ് ഈ മഹാനടന് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഇത്രയേറെ ഗ്രാമീണത്വം നിറഞ്ഞ മുഖം സിനിമയിലുണ്ടാവുകയില്ല, അത്ര പരിചിതമായിരുന്നു മലയാളിക്ക് ആ മുഖം. രസികത്വം നിറഞ്ഞ ആ നാട്ടുകാരണവര്‍ ഓര്‍മ്മകളില്‍ മറഞ്ഞിട്ട് ഇന്ന് […]
പത്തനംതിട്ട: അര്‍ദ്ധരാത്രി അതീവ രഹസ്യമായി തേനിയില്‍ നിന്നും പൊക്കി. എസ്.ഐ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം അഖില്‍ സജീവിനെ തിരഞ്ഞ് തമിഴ്നാട് മുഴുവന്‍ അലഞ്ഞത് ആഴ്ച്ചകളോളം. ഒടുവില്‍ പോലീസിന് ലഭിച്ച ഫോണ്‍ സിഗ്നലുകള്‍ സജീവിന് പണിയായി. മന്ത്രി വീണാ ജോര്‍ജുമായി ബന്ധപ്പെട്ട ആയുഷ് നിയമന കേസിലെ മുഖ്യ പ്രതിയാണ് അഖില്‍ സജീവ്. പക്ഷെ അറസ്റ്റിലായിരിക്കുന്നത് ആ കേസില്‍ അല്ല. പത്തനംതിട്ട സിഐടിയു നല്കിയ സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ്. അറസ്റ്റിലായ അര്‍ദ്ധരാത്രി തന്നെ സജീവനെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തിച്ചു. […]
ദേവിന റെജി യാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനാണ് റോഡുകളില്‍ സീബ്രാലൈനുകള്‍. ഇത് കൊച്ചുകുട്ടികളെപോലും പറഞ്ഞ് പഠിപ്പിക്കുന്ന പാഠമായിരുന്നു. എന്നാല്‍ കൊച്ചി പോലെയൊരു നഗരത്തില്‍ ഇന്ന് സീബ്രാ ലൈനുകള്‍ ഉണ്ടായിട്ടും റോഡ് മുറിച്ചു കടക്കാനെത്തുന്ന യാത്രക്കാരുടെ അവസ്ഥ ദയനീയമാണ്. സീബ്രാലൈനിലൂടെ നടന്നാല്‍ റോഡിന് മറുവശത്തെത്തുമോ, അതോ ആശുപത്രിയില്‍ എത്തുമോ എന്ന ആശങ്കയിലാണ് കൊച്ചി നഗരത്തിലെ വിവിധ യാത്രക്കാര്‍ റോഡില്‍ നില്‍ക്കുന്നത്. മറുവശത്ത് നില്‍ക്കുന്നത് ശത്രുക്കളാണെന്ന ധാരണയിലാണ് പലപ്പോഴും ഡ്രൈവര്‍മാര്‍ പെരുമാറുന്നത്. അതിന്റെ ഉത്തമോദാഹരണമാണ് സീബ്രാലെനിലെത്തുമ്പോള് വാഹനങ്ങളുടെ വേഗം […]
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന കരാര്‍ മെയ് മാസത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന് റദ്ദാക്കിയത്. 2015-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന കരാറാണിത്. ശരിയായ അനുമതികളില്ലാതെ ഉണ്ടാക്കിയ കരാറാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത് റദ്ദാക്കിയത്. എന്നാല്‍ വില കുറഞ്ഞ ഈ ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കി പുതിയ കരാറിന് ശ്രമിച്ചപ്പോഴാണ് മഴ കുറഞ്ഞ് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ മറ്റ് കമ്പനികളില്‍ നിന്ന് […]
തിരുവനന്തപുരം: ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. അതിശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കഴിഞ്ഞ ദിവസം ജില്ലയില്‍ ഓറഞ്ച് അലെര്‍ട് പ്രഖ്യാപിച്ച സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടി. ഗംഗയാര്‍ തോടിനു കുറുകേയുള്ള വിഴിഞ്ഞം ഹാര്‍ബര്‍ നടപ്പാലത്തിനു താഴെ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യം അടിയന്തരമായി നീക്കം ചെയ്യാനും തെറ്റിയാര്‍ തോട് ഒഴുകുന്ന കരിമണല്‍ എന്ന സ്ഥലത്ത് തോട്ടിലേക്ക് കടപുഴകി […]
ലണ്ടന്‍: ചൈനയുടെ ആണവ അന്തര്‍വാഹിനിയിലുണ്ടായ അപകടത്തില്‍ 55 സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഏതാനും മാസം മുമ്പ് നടന്ന അപകടത്തെക്കുറിച്ച് യു.കെ രഹസ്യാന്വേഷണ ഏജന്‍സികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് വിദേശ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അന്തര്‍വാഹിനിയുടെ ഓക്സിജന്‍ സംവിധാനത്തിലുണ്ടായ ഗുരുതരമായ തകരാര്‍ കാരണമാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയുടെ പിഎല്‍എ നേവി സബ്മറൈന് 093-417 എന്ന അന്തര്‍വാഹിനിയിലാണ് സംഭവം. ക്യാപ്റ്റനായ കേണല്‍ സു യോങ് പെങും 21 ഓഫീസര്‍മാരും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചതെന്നും ഡെയിലി മെയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. […]
© Copyright News4media 2024. Designed and Developed by Horizon Digital