കേരളത്തിൽ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു . വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ് . ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ്. പ്രമുഖ നേതാക്കളും സ്ഥാനാര്‍ഥികളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. പലയിടത്തും വോട്ടിങ് യന്ത്രം തകരാറിലായി വോട്ടിങ് തടസ്സപ്പെട്ടു. ഫറോക്ക് വെസ്റ്റ് നല്ലൂരില്‍ വോട്ടിങ് തടസ്സപ്പെട്ടു. വടകര മാക്കൂല്‍പീടിക 110ാം നമ്പര്‍ ബൂത്തിലും പാലക്കാട് പിരിയാരി 123–ാം നമ്പര്‍ ബൂത്തിലും പോളിങ് തുടങ്ങാനായില്ല. കോഴിക്കോട് നെടുങ്ങോട്ടൂര്‍ ബൂത്ത് 84ല്‍ വോട്ടിങ് യന്ത്രം തകരാറിലായി. കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ പരിയാരം പഞ്ചായത്ത് […]
സംസ്ഥാനത്ത് വോട്ടിംഗ് 12 ശതമാനം പിന്നിട്ടു 10.00 വരെയുള്ള പോളിംഗ് നിലയറിയാം
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് പോളിങ് ബൂത്തുകൾ ഉണരാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഏപ്രില്‍ 26നാണ് ലോക്സഭയിലേക്ക് കേരളം ജനവിധി തേടുന്നത്. രാജ്യത്തെ ഓരോ പൗരന്മാരും അവരുടെ വിലയേറിയ വോട്ട് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിക്കായി നൽകാൻ കാത്തിരിക്കുകയാണ്. എന്നാൽ വോട്ട് ചെയ്യുന്നതിനായി വോട്ടർ ഐഡി കാര്‍ഡ് കാർഡ് തന്നെ വേണമെന്ന് കരുതിയിരിക്കുന്നവരാണോ നിങ്ങൾ?. എന്നാൽ വോട്ട് ചെയ്യാന്‍ വോട്ടര്‍ ഐഡി കാര്‍ഡ് (എപിക്) വേണമെന്നില്ല. വോട്ടര്‍ ഐഡി കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റ് […]
കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ മനഃപൂർവം അക്രമിച്ചെന്ന ആരോപണവുമായി കൊല്ലം ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍. തൃശ്ശൂര്‍ പൂരത്തിനിടെ ഉണ്ടായ വീഴ്ച്ചയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചതിന് പിന്നാലെ പങ്കെടുത്ത യോഗത്തിലാണ് ആക്രമണമുണ്ടായത്. മനഃപൂര്‍വ്വം തിരക്ക് സൃഷ്ടിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് കൃഷ്ണകുമാര്‍ ആരോപിച്ചു. ‘കുണ്ടറയിലെ സ്വീകരണത്തിനിടയ്ക്ക് പെട്ടെന്ന് വലിയൊരു സംഘം തടിച്ചുകൂടി. നല്ല തിക്കും തിരക്കുമായിരുന്നു. ഉണ്ടായതാണോ ഉണ്ടാക്കിയതാണോയെന്ന് അറിയില്ല. കാരണം, അതിനു തൊട്ടുമുമ്പുണ്ടായ വേദിയില്‍ തൃശ്ശൂര്‍ പൂരത്തിലെ വീഴ്ച്ചയെ കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിച്ചിരുന്നു. അത്ര ഗുരുതരമായിരുന്നു […]
മഷിപുരണ്ട ചൂണ്ടുവിരല്‍ തിരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യപ്രക്രിയയില്‍ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം. സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള മായാമഷി (ഇന്‍ഡെലിബിള്‍ ഇങ്ക്) സംസ്ഥാനത്തെ വിവിധ ബൂത്തുകളിൽ എത്തിത്തുടങ്ങി. ഒരു വോട്ടര്‍ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലില്‍ പുരട്ടുന്നതിന്റെ ഉദ്ദേശ്യം. കള്ളവോട്ടുകള്‍ തടയാന്‍ ഈ സംവിധാനത്തിനാകും. വിരലില്‍ പുരട്ടിയാല്‍ വെറും നാല്‍പതു സെക്കന്റുകൊണ്ട് ഉണങ്ങിത്തീരുന്ന ഈ മഷി മായ്ക്കാനാവില്ല. പോളിംഗ് ദിനം കഴിഞ്ഞും ദിവസങ്ങളെടുക്കും ഇത് താനേ മാഞ്ഞു പോവാന്‍. ജില്ലയിലെ ബൂത്തുകളിലേക്ക് ആവശ്യമുള്ളതിന്റെ […]
ലോക് സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ മിത്ത് വേഴ്‌സസ് റിയാലിറ്റി രജിസ്റ്ററുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഡിജിറ്റല്‍ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മിത്ത് വേഴ്‌സസ് റിയാലിറ്റി വെബ്സൈറ്റ് സജ്ജമാക്കിയത്. തിരഞ്ഞെടുപ്പ് കാലത്ത് സുതാര്യത, കൃത്യത, ഉത്തരവാദിത്തോടെയുള്ള ആശയവിനിമയം എന്നിവ ഉറപ്പാക്കുകയാണ് കമ്മിഷന്റെ ലക്ഷ്യം. വ്യാജസന്ദേശങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ വസ്തുത മനസ്സിലാക്കാന്‍ വെബ്സൈറ്റ് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഏറെ […]
കാസർകോട്: വീട്ടിൽ വോട്ട് ചെയ്ത് കാസർകോട് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി കുപ്പച്ചിയമ്മ. 111 വയസുകാരി കുപ്പച്ചിയമ്മയുടെ വെള്ളിക്കോത്തെ വീട്ടിൽ വെച്ച് വീട്ടിലെ വോട്ടിൻ്റെ ജില്ല തല ഉദ്ഘാടനം നടന്നു. ജില്ലാ കലക്ടർ കെ. ഇമ്പശേഖറിന്റെ സാന്നിധ്യത്തിലാണ് വോട്ടെടുപ്പ് നടന്നത്. പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും കുപ്പച്ചിയമ്മ ഇതുവരെ വോട്ട് മുടക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ തീരുമാനപ്രകാരം ഇത്തവണ വീട്ടിൽ തന്നെ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കുപ്പച്ചിയമ്മ. വെള്ളിക്കോത്ത് സ്കൂളിലെ 20ാം നമ്പർ ബൂത്തിലെ […]
കോഴിക്കോട്: വിദ്വേഷ പ്രസംഗം നടത്തിയതിന് കോൺഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരെ കേസെടുത്ത് പോലീസ്. കോഴിക്കോട് യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതസ്പർദ്ധ ഉണ്ടാക്കുന്ന രീതിയിൽ സംസാരിച്ചെന്നാണ് പരാതി. തിരുവനന്തപുരം സ്വദേശിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ മുസ്ലീം, ക്രിസ്ത്യൻ പള്ളികൾ ഉണ്ടാകില്ലെന്നായിരുന്നു ഷമയുടെ പ്രസ്താവന. പരാതി നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഡിജിപിക്ക് കൈമാറുകയും ഡിജിപി കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിനോട് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. മതസ്പർദ്ധ വളർത്തുന്ന […]
വെല്ലൂർ: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നടൻ മൻസൂർ അലിഖാൻ കുഴഞ്ഞു വീണു. വെല്ലൂരിലെ ഉൾ ഗ്രാമങ്ങളിൽ പ്രചാരണം നടത്തുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ചെന്നൈ കെ കെ നഗറിലുള്ള ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് നടൻ. മീനും ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ വ്യത്യസ്തമായ പ്രചാരണമാണ് മൻസൂർ അലിഖാൻ നടത്തിയിരുന്നത്. വെല്ലൂരിലാണ് നടൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. അടുത്തിടെയാണ് നടൻ ഡെമോക്രാറ്റിക് ടൈഗേഴ്സ് ഓഫ് ഇന്ത്യ എന്ന പേരിൽ പുതിയ പാർട്ടി […]
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാൻ കഴിയാത്തവർക്കായി ഒരുക്കിയ വീട്ടിലിരുന്ന് വോട്ടിൽ സൗകര്യത്തിലും തിരിമറിമെന്ന് പരാതി. വോട്ട് ചെയ്ത് ബോക്സിൽ നിക്ഷേപിച്ച ബാലറ്റ് പുറത്തെടുത്തതായി പരാതിയിൽ പറയുന്നു. കോഴിക്കോട് ബാലുശ്ശേരി 31ാം നമ്പർ ബൂത്തിലാണ് സംഭവം. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് കവറിലിട്ട് സീൽ ചെയ്യാതെ ബോക്സിൽ നിക്ഷേപിച്ചു. എന്നാൽ അബദ്ധം മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ബോക്സിൽ നിന്ന് ബാലറ്റ് തിരികെയെടുത്തു. ശേഷം ബാലറ്റ് കവറിലിട്ട് സീൽ ചെയ്ത് വീണ്ടും നിക്ഷേപിക്കുകയായിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് […]
© Copyright News4media 2024. Designed and Developed by Horizon Digital