കൊച്ചി: സൗദി യുവതിയെ പീഡിപ്പിച്ച കേസില്‍ വ്ളോഗര്‍ ഷക്കീര്‍ സുബാന് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. പ്രതിയുടെ പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. കേരളം വിട്ട് പോകാന്‍ പാടില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ വിളിച്ചാലും സഹകരിക്കണം തുടങ്ങിയ പ്രാഥമിക കാര്യങ്ങളാണ് കോടതി ഉത്തരവിലെ പ്രഥമ ഉപാധികള്‍. ഷക്കീര്‍ സുബാന് ഇപ്പോഴും യുഎഇയിലാണ്. പ്രതിയായ ഷക്കീര്‍ ഉടന്‍ നാട്ടിലെത്തണമെന്ന് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഷക്കീര്‍ സുബാന് ഒക്ടോബര്‍ 25ന് നാട്ടിലെത്തുമെന്നും വിമാനടിക്കറ്റുകള്‍ […]
തിരുവനന്തപുരം : പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് അടിയന്തരമായി നിക്ഷേപം സ്വീകരിച്ച് കരുവന്നൂര്‍ സഹകരണ ബാങ്കിലേക്ക് പണമെത്തിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളുമായി സിപിഎമ്മും സര്‍ക്കാരും. അറുപത് ശതമാനം സംഘങ്ങളിലും ഇടതുഭരണം നിലനില്‍ക്കെ പ്രശ്നത്തില്‍ രാഷ്ട്രീയ ഇടപെടലാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാരിന്റെ സഹകരണ പുനരുദ്ധാരണ പാക്കേജിലേക്ക് കേരള ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് വായ്പ ലഭ്യമാക്കാന്‍ സാങ്കേതിക കടമ്പകളേറെയാണ്. ഇതേ തുടര്‍ന്നാണ് ബദല്‍ നീക്കം. കരുവന്നൂരില്‍ ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്ന തിരിച്ചറിവിലാണ് സിപിഎം നേതൃത്വം. കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് അടിയന്തരമായി കണ്ടെത്തേണ്ട […]
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. ശക്തമായതോ അതിശക്തമായതോ ആയ മഴ പ്രതീക്ഷിക്കാം. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍ ,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. വടക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. വരും മണിക്കൂറുകള്‍ക്കകം പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് പശ്ചിമബംഗാള്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തിന് സമീപം ചക്രവാതചുഴിയും നിലനില്ക്കുന്നു. […]
ന്യൂസ് ഡസ്ക്ക് കേരളം ഇതുവരെ കാണാത്ത ബാങ്ക് കൊള്ള, അല്ലെങ്കില്‍ വായ്പ്പാ തട്ടിപ്പ്. സാധാരണക്കാരുടെ 312 കോടിയിലധികം രൂപ തട്ടിയെടുത്ത കരുവന്നൂര്‍ സഹകരണ ബാങ്ക്. ബാങ്കില്‍ നിക്ഷേപിച്ച പണം ലഭിക്കാത്തതിനാല്‍ ചികിത്സ വൈകി 70 വയസുകാരിയായ ഫിലോമിന മരിച്ചു. പെരുവഴിയിലായത് 5000ത്തിലേറെ നിക്ഷേപകര്‍. 100 വര്‍ഷം പ്രവര്‍ത്തന പാരമ്പര്യമുളള ബാങ്ക് നൂറാം വര്‍ഷം നിക്ഷേപകര്‍ക്ക് മുന്നില്‍ ഒരു വലിയ ചോദ്യചിഹ്നമായിരിക്കുന്നു. കാശ് തിരിച്ചുകൊടുക്കാനാകാത്ത വിധം ബങ്ക് എങ്ങനെയാണ് തകര്‍ന്നത്? ആരാണ് ഇതിന് പിന്നില്‍ ? കരുവന്നൂര്‍ […]
© Copyright News4media 2024. Designed and Developed by Horizon Digital