News4media TOP NEWS
‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുതി ഭാഗം തകർന്നുവീണു സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

ക്ഷേത്ര പ്രദക്ഷിണം വെറുതെയല്ല; ശ്രദ്ധിക്കാൻ ഏറെയുണ്ട് കാര്യങ്ങൾ

ക്ഷേത്ര പ്രദക്ഷിണം വെറുതെയല്ല; ശ്രദ്ധിക്കാൻ ഏറെയുണ്ട് കാര്യങ്ങൾ
November 1, 2023

ദർശന സമയത്ത് ക്ഷേത്രങ്ങൾക്ക് ചുറ്റും വലം വെക്കുന്നതിനെയാണ് പ്രദക്ഷിണം എന്നു പറയുന്നത്. എന്നാൽ, എങ്ങനെ പ്രദക്ഷിണം വെക്കണം, എത്രയെണ്ണം വേണം ഇവയൊക്കെ പലപ്പോഴും പലർക്കും അറിയില്ല. മുമ്പിൽ നടന്നുപോയ ഭക്തൻ ചെയ്യുന്നതൊക്കെ പിന്നിൽ വരുന്നവർ നോക്കി ചെയ്യുന്നതും അപൂർവമല്ല. ക്ഷേത്രങ്ങളിൽ പ്രദക്ഷിണം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഗണപതി ക്ഷേത്രത്തിൽ ഒരു പ്രദക്ഷിണവും ഭഗവതി ക്ഷേത്രത്തിൽ രണ്ടും ശിവക്ഷേത്രത്തിൽ മൂന്നും വിഷ്ണു ക്ഷേത്രത്തിലും കൃഷ്ണക്ഷേത്രത്തിലും നാലും ശാസ്താ ക്ഷേത്രത്തിൽ അഞ്ചും സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ആറ് പ്രദക്ഷിണവും ആണ് വെക്കേണ്ടത്. പൂജാമുറിയുടെ വാതിലിൽ നിന്ന് കൊണ്ടു തന്നെ പ്രദക്ഷിണം വയ്ക്കുന്ന ഒരു രീതിയും ഉണ്ട്. ക്ഷേത്രത്തിൽ പ്രവേശിക്കും മുൻപ് ഉപദേവന്മാരെ കണ്ട് തൊഴുതശേഷം വേണം അകത്തേക്ക് കടക്കാൻ. ശിവക്ഷേത്രത്തിൽ മാത്രം പൂർണമായി പ്രദർശനം വയ്ക്കാൻ സാധിക്കില്ല. ഓവ് മുറിച്ച് കടക്കാതെ തിരിച്ചു നടന്ന് വേണം പ്രദക്ഷിണം ചെയ്യാൻ.

പ്രദക്ഷിണ വഴിയിലുള്ള ബലിക്കല്ലുകളിലൊന്നും സ്പർശിക്കാനോ ചവിട്ടാനോ പാടില്ല. കാല് തട്ടിയാൽ വീണ്ടും തൊട്ടുതൊഴുന്നതും തെറ്റാണ്. ശയന പ്രദക്ഷിണം സ്ത്രീകൾ ചെയ്യാൻ പാടുള്ളതല്ല. പൂർണ ഗർഭിണിയായ ഒരു സ്ത്രീ തലയിൽ ഒരു കുടം വെള്ളം തുളുമ്പാതെ എങ്ങനെ നടക്കുമോ അങ്ങനെ വേണം പ്രദക്ഷിണം ചെയ്യാൻ. വേഗത്തിൽ പ്രദർശനം ചെയ്യാൻ പാടുള്ളതല്ല. ശ്രീകോവിൽ അടച്ചിരിക്കുന്ന സമയങ്ങളിൽ പ്രദർശനം ചെയ്യാൻ പാടില്ല ബുദ്ധമത ക്ഷേത്രങ്ങളിലും പ്രദക്ഷിണം പതിവാണ്.

നാല് അംഗങ്ങളാണ് പ്രദക്ഷിണത്തിനുള്ളത്

1. ഇളകാതെ ഇരുഭാഗങ്ങളിലും കൈകൾവെക്കുക

2. വാക്കുകൊണ്ട് ദേവന്റെ നാമങ്ങളുച്ചരിക്കുക

3. ഹൃദയത്തിൽ ദേവരൂപം ധ്യാനിക്കുക

4. ഒരു പാദത്തിൽനിന്നു മെല്ലെ മറ്റേ പാദം ഊന്നിക്കൊണ്ട് മുന്നോട്ടു നീങ്ങുക

Related Articles
News4media
  • Astrology

ഈ നിറങ്ങൾ ഇഷ്ടമാണോ ? വസ്ത്രത്തിന്റെ നിറം നോക്കി അറിയാം നിങ്ങളുടെ സ്വഭാവത്തിലെ ആ സവിശേഷതകൾ !

News4media
  • Astrology

പൊൻചിങ്ങം എത്തി; ചിങ്ങപ്പുലരി ഈ 9 നാളുകാർക്ക് കൊണ്ടുവരിക അപ്രതീക്ഷിത സൗഭാഗ്യം; അതിലൊരു നാളുകാർക്ക് ഈ...

News4media
  • Astrology

നാളെ ഈ നാളുകാർ വീട്ടിൽ വന്നുകയറാൻ പ്രാർഥിക്ക്; ഇവരിൽനിന്ന് കൈനീട്ടം കിട്ടിയാലും രക്ഷപ്പെടാം; ഇവർ വന്...

News4media
  • Astrology

പ്രധാന വാതിലില്‍ നിന്ന് അടുക്കള കാണാമോ..? ഉടനടി മാറ്റിക്കോളൂ

News4media
  • Astrology

പണം തരും മണിപ്ലാന്റ്; ഈ അബദ്ധങ്ങൾ അരുത്

News4media
  • Astrology

ഇഷ്ടനിറം പറയും നിങ്ങളുടെ സ്വഭാവം

News4media
  • Astrology

ഐശ്വര്യം തരും വീട്ടിലെ നെല്ലിമരം; ശ്രദ്ധിക്കാൻ ഒട്ടേറെയുണ്ട് കാര്യങ്ങൾ

News4media
  • Astrology

മോതിരം അണിയുന്ന വിരലുകൾക്കും ചിലത് പറയാനുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]