ഒരു ക്ലോക്ക് എങ്കിലും ഭിത്തിയിൽ ഇല്ലാത്ത വീടുകൾ ചുരുക്കമായിരിക്കും. ആദ്യ കാലങ്ങളിൽ ഒരു ക്ലോക്ക് ആണെങ്കിൽ ഇപ്പോൾ പല മുറികളിലും പല തരത്തിലുള്ള ക്ലോക്കുകളുണ്ട്. പല രൂപത്തിലും വലുപ്പത്തിലുമുള്ള ക്ലോക്കുകൾ ഇന്ന് ലഭ്യമാണ്. എന്നാൽ വീടുകളിൽ ധാരാളം ക്ലോക്കുകൾ ഉണ്ടായത് കാര്യമില്ല. ക്ലോക്ക് സ്ഥാപിക്കുന്നതിന് ഓരോ സ്ഥാനമുണ്ട്.
*പണ്ടൊക്കെ പ്രധാന വാതിലിന് മുകളിലായി അകത്തെ മുറിയിൽ കയറിയാലുടനെ കാണുന്ന തരത്തിലാകും മിക്കവരും ക്ലോക്ക് വെക്കുക.വാതിലിന് മുകളിൽ ക്ലോക്ക് വെക്കാൻ പാടില്ല.
പ്രധാന വാതിൽ തുറന്ന് കയറിച്ചെല്ലുന്ന നേരെയുള്ള ഭാഗത്ത് വീടിന് പുറത്തേക്ക് ക്ലോക്ക് വെക്കാൻ പാടില്ല. അത് അനാരോഗ്യത്തിന് കാരണമാകും.
*വീടിന്റെ കിഴക്കേ ഭിത്തിയിൽ ക്ലോക്ക് സ്ഥാപിക്കുന്നതാണ് ഉത്തമം. വടക്കു വശത്ത് ക്ലോക്ക് വെക്കുന്നതും നല്ലതാണ്. തെക്ക് വശത്ത് ഒരു കാരണവശാലും ക്ലോക്ക് വെക്കാൻ പാടില്ല. അത്
നിർഭാഗ്യത്തിന് കാരണമാകുമെന്നാണ് വിശ്വാസം. വടക്കും വടക്ക് കിഴക്കും ആണ് ഏറ്റവും ഉത്തമമായ ദിക്ക് എന്നാണ് പറയപ്പെടുന്നത്. പടിഞ്ഞാറ് വശത്തെ ഭിത്തിയിലും ആകാം.
*കുബേരന്റെ മൂലയായ വടക്കു കിഴക്കേ മൂലയിൽ ക്ലോക്ക് വെക്കുന്നത് വീട്ടിൽ അഥവാ വ്യാപാര സ്ഥാപനത്തിൽ ഐശ്വര്യം വർധിക്കാൻ കാരണമാകും. സമ്പത്തും ആരോഗ്യവും അത്
മൂലം അധികമായുണ്ടാകുമെന്നാണ് പറയുന്നത്.
*എപ്പോഴും ക്ലോക്ക് പ്രവർത്തിക്കുന്നതായിരിക്കണം. സമയം കൃത്യമല്ലെങ്കിൽ നമ്മുടെ കാര്യങ്ങളൊന്നും സമയത്തിന് നടക്കില്ല. വേണമെങ്കിൽ സമയം അൽപം മുൻപോട്ടാക്കാം എന്നാൽ
വൈകിയാണോടുന്നതെങ്കിൽ നമ്മുടെ ലക്ഷ്യങ്ങളിലെത്താൻ അത് തടസമായേക്കാം.
*ക്ലോക്കിന്റെ ഉടഞ്ഞ ചില്ലുകൾ ഉടനെ മാറ്റി പുതിയത് വെക്കണം. കിടപ്പു മുറിയിലെ ക്ലോക്കിന്റെ ചില്ലുകളിൽ കിടക്കയോ വാതിലോ പ്രതിഫലിക്കാൻ പാടില്ല.
വാച്ചിലും ശ്രദ്ധ വേണം
*ക്ലോക്കുകൾ പോലെ തന്നെ വാച്ചുകളുടെ കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. വാച്ചു നിന്നുപോയാൽ അത് ഉടന്‍ നന്നാക്കണം. അല്ലെങ്കിൽ പുതിയത് വാങ്ങി വെക്കണം.
*കഷ്ടപ്പാടിന്റെയും ദുരിതങ്ങളുടെയും ഒക്കെ ഓർമകളുണർത്തുന്ന വാച്ചുകൾ വെക്കരുത്. പഴയ വാച്ചുകളുടെ പുറകേ പോകുന്നവർ അതിന്റെ ചരിത്രവും കൂടി അന്വേഷിക്കുന്നത് നല്ലതാണ്.
വീട്ടിൽ ഒരു പുതിയ വാച്ച് വരുന്നത് നമ്മുടെ സമയം തെളിയിക്കുന്നതിന്റെ സൂചന കൂടിയാണ്.