News4media TOP NEWS
മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

നിപ: ആഘോഷങ്ങള്‍ക്ക് ഇനി നിയന്ത്രണം

നിപ: ആഘോഷങ്ങള്‍ക്ക് ഇനി നിയന്ത്രണം
September 14, 2023

കോഴിക്കോട്: വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി കോഴിക്കോട് നഗരം. നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നാണ് നിര്‍ദേശം.

ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാള്‍ തുടങ്ങിയ ആഘോഷങ്ങള്‍ ചടങ്ങുകള്‍ മാത്രമാക്കി നടത്തണം. വിവാഹം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. പത്ത് ദിവസത്തേക്കാണ് നിയന്ത്രണം. ആളുകള്‍ കൂടുന്ന പരിപാടികള്‍ക്ക് പോലീസ് അനുമതി വാങ്ങണം. പൊതുയോഗങ്ങള്‍ മാറ്റിവെക്കാനും നിര്‍ദേശമുണ്ട്.

അതേസമയം കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ 24കാരനായ ആരോഗ്യപ്രവര്‍ത്തകനാണ് നിപ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നായി. മരിച്ച രണ്ട് പേര്‍ക്ക് ഉള്‍പ്പടെ സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.

നിപ പോസിറ്റീവായവരെത്തിയ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ഇടപഴകിയ മറ്റ് വ്യക്തികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കോണ്‍ടാക്ട് ലിസ്റ്റ് തയ്യാറാക്കുകയാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 706 പേരാണ് കോണ്‍ടാക്ട് ലിസ്റ്റിലുള്‍പ്പെട്ടിട്ടുളളത്. 77 പേര്‍ ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 157 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

13 പേര്‍ ഐസൊലേഷനില്‍ നിരീക്ഷണത്തിലുണ്ട്. അവരുടെ ആരോഗ്യ നില തൃപ്തികരമാണ്. ഫോണ്‍ വഴി മാനസിക പിന്തുണ നല്‍കുന്നുണ്ട്. 248 പേര്‍ക്ക് ഇതിനോടകം ഫോണ്‍ വഴി മാനസിക പിന്തുണ നല്‍കി. കണ്ടെയ്ന്‍മെന്റ് സോണുകളെ വാര്‍ഡ് തിരിച്ചു സന്നദ്ധ പ്രവര്‍ത്തകരെ ക്രമീകരിക്കും. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ബാഡ്ജ് നല്‍കും. പഞ്ചായത്ത് ആണ് വളന്റിയര്‍മാരെ തെരഞ്ഞെടുക്കേണ്ടത്. ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായം ഇവര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.


Also Read: മകന്റെ കുടുംബത്തെ പിതാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി

Related Articles
News4media
  • Kerala
  • News
  • News4 Special

പട്ടാപകൽ നിരീക്ഷണത്തിന് എത്തുന്ന അപരിചിതർ; തരം കിട്ടിയാൽ അകത്തു കയറുന്ന യുവാക്കളുടെ വീഡിയോ പുറത്ത്; ...

News4media
  • Kerala
  • News

ബസ് കാത്തുനിന്ന യുവാവിൻ്റെ ബാഗ് പിടിച്ചുപറിക്കാൻ ശ്രമം; തടയാനെത്തിയ വയോധികനെ ഉന്തി തള്ളി താഴെ ഇട്ടു;...

News4media
  • Featured News
  • Kerala
  • News

സ്ഥിരമായി റേഷൻ വാങ്ങാത്തവരാണോ? പണി വരുന്നുണ്ട്; 5 വർഷത്തിനിടെ റേഷൻ മുൻഗണനാ പട്ടികയിൽനിന്നു പുറത്തായത...

News4media
  • Kerala
  • News

സിനിമാ പ്രദർശനം നടക്കുന്നതിനിടെ തീയേറ്ററിൽ ബോംബുവച്ചതായി ഭീഷണി സന്ദേശം; വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് സ...

News4media
  • Kerala
  • News
  • Top News

പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി

News4media
  • Kerala
  • News

നിപ: നാളെ മുതല്‍ കോഴിക്കോട് പഴയ നിലയിലേക്ക്. ഉറവിടം ഇപ്പോഴും അജ്ഞാതം

News4media
  • Kerala
  • News

തിരുവനന്തപുരത്ത് നിന്ന് ആശ്വാസ വാർത്ത; മെഡിക്കൽ വിദ്യാർത്ഥിയുടെ നിപ ഫലം നെഗറ്റീവ്

News4media
  • Kerala
  • News

വീണ്ടും കേബിള്‍ കുടുങ്ങി അപകടം: ഇരുപതുകാരന്റെ ഇടുപ്പെല്ലിന് ഗുരുതര പരിക്ക്

News4media
  • Kerala
  • News

ആശ്വസിക്കാം, മൂന്ന് പേര്‍ക്കും നെഗറ്റീവ്: നിപയെ നേരിടാന്‍ ഇന്ന് മരുന്നെത്തും

News4media
  • Kerala
  • News

സമ്പര്‍ക്കപ്പട്ടികയില്‍ 75പേര്‍: മാസ്‌ക് നിര്‍ബന്ധമാക്കി, ആശങ്ക വേണ്ടെന്ന് മന്ത്രി

News4media
  • Kerala
  • News

എഐ ക്യാമറാവിവാദം: മുഖ്യന്റെ മകനും പങ്ക്, തെളിവ് മായ്ക്കാന്‍ ധനമന്ത്രി, വഴങ്ങാതെ വിഷ്ണുനാഥ്

News4media
  • Kerala
  • News

കാട്ടാക്കടയിലെ വിദ്യാര്‍ത്ഥിയുടെ മരണം: പ്രതിയുടെ ഭാര്യ നാട്ടിലെത്തി, കേസ് അട്ടിമറിക്കാന്‍ ശ്രമം

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]