ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന് പിന്തുണയുമായി സോണിയാ ഗാന്ധി. ബില്ലിൽ ഇന്ന് ലോക്സഭയിൽ ചർച്ച ആരംഭിച്ചപ്പോൾ പ്രതിപക്ഷത്ത് നിന്ന് ആദ്യം സംസാരിച്ചത് സോണിയാ ഗാന്ധിയായിരുന്നു. വനിതാ സംവരണ ബില്ലിനായുള്ള നീക്കം തുടങ്ങിയത് രാജീവ് ഗാന്ധിയാണ്. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളില്‍ സംവരണം യാഥാര്‍ത്ഥ്യമായി. എന്നാല്‍ രാജീവിന്റെ സ്വപ്‌നം ഇപ്പോഴും അപൂര്‍ണമാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. ബില്‍ നടപ്പിലാക്കുന്നതില്‍ ഏതെങ്കിലും തരത്തില്‍ വൈകുന്നത് ഇന്ത്യയിലെ സ്ത്രീകളോട് കാണിക്കുന്ന നീതി നിഷേധമാണെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേർത്തു.
എല്ലാ തടസങ്ങളും നീക്കി വനിതാ സംവരണ ബില്‍ ഉടന്‍ നടപ്പിലാക്കണം. എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്ക് ഉപസംവരണം ഉള്‍പ്പെടുത്തി വനിതാ സംവരണ ബില്‍ ഉടന്‍ നടപ്പിലാക്കണമെന്നും സോണിയ ആവശ്യപ്പെട്ടു. വനിതാ സംവരണ ബില്ലിന്മേൽ ഏഴ് മണിക്കൂറാണ് ചര്‍ച്ചക്കായി അനുവദിച്ചിട്ടുള്ളത്. ഇന്നലെയാണ് വനിത സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. പുതിയ പാർലമെന്‍റില്‍ അവതരിപ്പിച്ച ആദ്യ ബില്ലാണിത്. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ആണ് ബില്‍ അവതരിപ്പിച്ചത്. നാരിശക്തീ വന്ദന്‍ എന്ന പേരിലാണ് ബില്‍ അവതരിപ്പിച്ചത്.
Also Read: അരിക്കൊമ്പൻ മദപ്പാടിൽ; കേരളത്തിലേക്ക് തിരികെ എത്തുമോ