ഓക്ലാന്‍ഡ്: ഫിഫാ വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഒന്‍പതാം പതിപ്പിന് ഇന്ന് കിക്കോഫ്. കൃത്യം ഒരു മാസം നീളുന്ന ലോകകപ്പിന്റെ കലാശപ്പോരാട്ടം ഓഗസ്റ്റ് 20 നാണ്. മുന്‍ പതിപ്പുകളില്‍ 24 ടീമുകള്‍ പങ്കെടുത്തിരുന്ന ലോകകപ്പില്‍ ഇത്തവണ 32 ടീമുകള്‍ പങ്കെടുക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 നാണ് ഉദ്ഘാടന മത്സരം. ആതിഥേയരായ ന്യൂസിലാന്‍ഡിന് മുന്‍ ചാമ്പ്യന്‍മാരായ നോര്‍വയാണ് എതിരാളികള്‍. മറ്റൊരു ആതിഥേയ ടീമായ ഓസ്‌ട്രേലിയയ്ക്കും ഇന്ന് മത്സരമുണ്ട്. ഇന്ത്യന്‍ സമയം വൈകിട്ട് 5.30 ന് നടക്കുന്ന മത്സരത്തില്‍ അയര്‍ലാന്‍ഡാണ് ഓസ്‌ട്രേലിയയുടെ എതിരാളികള്‍.
ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കുമായി ലഭിക്കുന്നത് 110 മില്യണ്‍ ഡോളര്‍ (902 കോടി രൂപ) സമ്മാനം. മുന്‍ പതിപ്പുകളേക്കാള്‍ മൂന്ന് ഇരട്ടിയാണ് ഇത്തവണ സമ്മാനത്തുക. ഖത്തര്‍ ലോകകപ്പില്‍ പങ്കെടുത്ത രാജ്യങ്ങള്‍ക്ക് 440 മില്യണ്‍ ഡോളര്‍ (3,610 കോടി രൂപ) ആയിരുന്നു തുക ലഭിച്ചിരുന്നത്. വിജയികള്‍ക്ക് ലഭിക്കുന്നത് 10.5 മില്യണ്‍ ഡോളര്‍ (86 കോടി രൂപ). ഓരോ താരത്തിനും പ്രതിഫലം 6.21 മില്യണ്‍ ഡോളര്‍ (50 കോടി രൂപ).
പുരുഷ ലോകകപ്പിന് സമാനമായി എട്ടു ?ഗ്രൂപ്പുകളില്‍ 32 ടീമുകള്‍. ഓരോ ടീമിനും മൂന്ന് മത്സരങ്ങള്‍ വീതം. ആദ്യ സ്ഥാനങ്ങളില്‍ എത്തുന്ന രണ്ട് വീതം ടീമുകള്‍ പ്രീക്വാര്‍ട്ടറിലേക്ക് എത്തും. പിന്നീടങ്ങോട്ട് നോക്കൗട്ട് രീതിയില്‍ മത്സരങ്ങള്‍. ആകെ 64 മത്സരങ്ങള്‍. ഒന്‍പത് ന?ഗരങ്ങള്‍, പത്ത് വേദികള്‍, സിഡ്‌നിക്ക് മാത്രം രണ്ട് വേദികളുണ്ട്. സിഡ്‌നി ഫുട്‌ബോള്‍ സ്റ്റേഡിയം, സ്റ്റേഡിയം ഓസ്‌ട്രേലിയ. കലാശപ്പോരാട്ടത്തിന് ആഥിതേയത്വം വഹിക്കുന്നതും സ്റ്റേഡിയം ഓസ്‌ട്രേലിയയാണ്.