ട്രയല്‍സില്‍ പങ്കെടുക്കാത്തവരെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുപ്പിക്കില്ല

ന്യൂഡല്‍ഹി: യോഗ്യതാ മത്സരങ്ങളില്‍ കളിപ്പിക്കാതെ ഒരു ഗുസ്തി താരത്തെയും ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുപ്പിക്കരുതെന്ന് പഞ്ചാബ് റെസ്‌ലിങ് അസോസിയേഷന്‍. സെലക്ഷന്‍ ട്രയല്‍ നടത്താതിരുന്നാല്‍ അത് ജസ്‌കരന്‍ സിങ്ങിനോടുള്ള അനീതിയാകുമെന്നും റെസ്‌ലിങ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍.എസ്. കുണ്ടു നല്‍കിയ കത്തില്‍ പറയുന്നു. ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍ നടത്തുന്ന ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രത്യേക സമിതി തലവന്‍ ഭുപേന്ദര്‍ സിങ് ബജ്‌വയ്ക്കാണ് കത്തു നല്‍കിയത്.

65 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ പഞ്ചാബ് റെസ്‌ലിങ് അസോസിയേഷന്‍ നിര്‍ദേശിക്കുന്നത് ജസ്‌കരന്‍ സിങ്ങിനെയാണ്. ഏഷ്യന്‍ ഗെയിംസിന്റെ സെലക്ഷന്‍ ട്രയലില്‍ പങ്കെടുക്കാന്‍ എല്ലാവര്‍ക്കും ഒരുപോലെ അവസരം നല്‍കണമെന്നും കത്തില്‍ പറയുന്നു.

ഇന്ത്യയ്ക്കായി നിരവധി രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ബജ്രംഗ് പുനിയ തന്നെയാകും ഇത്തവണയും 65 കിലോ വിഭാഗത്തില്‍ മത്സരിക്കുകയെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് കത്ത് പുറത്തുവന്നത്. ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ബജ്രംഗ് പുനിയ ലോകചാംപ്യന്‍ഷിപ്പുകളിലും ഇന്ത്യയ്ക്കായി മെഡല്‍ നേടിയിട്ടുണ്ട്.

 

spot_imgspot_img
spot_imgspot_img

Latest news

കടുവ ആക്രമണത്തിൽ സ്ത്രീയുടെ മരണം; അടിയന്തര ധനസഹായം കൈമാറി

മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത് മാനന്തവാടി: കടുവ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന്...

വിവാഹാഘോഷത്തിനിടെ കാറിൽ അഭ്യാസപ്രകടനം; നവവരനടക്കം ഏഴുപേർ പിടിയിൽ, അഞ്ചു വാഹനങ്ങൾ പിടികൂടി

വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു കോഴിക്കോട്: വിവാഹാഘോഷത്തിനിടെ അപകടകരമായ രീതിയിൽ കാറോടിച്ച...

നരഭോജി കടുവയെ പിടികൂടാൻ തീവ്രശ്രമം; നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ

പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ നരഭോജി...

ചർച്ച പരാജയം; തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രിമാർ തിരുവനന്തപുരം: തിങ്കളാഴ്ച...

വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു: മൃതദേഹം ചിന്നഭിന്നമാക്കിയ നിലയിൽ

സംസ്ഥാനത്ത് കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി...

Other news

കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താനെത്തി; കർഷകനെ ചവിട്ടിക്കൂട്ടി കാട്ടാന; സംഭവം പാലക്കാട്

പാലക്കാട്: വാളയാറിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്താനെത്തിയ കർഷകനെ ആന ചവിട്ടി. വാളയാർ സ്വദേശി...

ഹർത്താൽ തുടങ്ങി… കെണിയൊരുക്കി വനംവകുപ്പ്; പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവക്കായി ഇന്നും തെരച്ചിൽ

മാനന്തവാടി: വന്യജീവി ആക്രമണത്തിനെതിരെ മാനന്തവാടിയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. രാവിലെ ആറു...

ഈ ലക്ഷണങ്ങൾ ഉണ്ടോ? സൂക്ഷിക്കണം… കിഡ്നി പണിമുടക്കിയതാവാം; കാരണം ഇതാണ്

തിരക്കേറിയ ജീവിതത്തിനിടയിൽ രോഗങ്ങളും മനുഷ്യരെ വിടാതെ പിന്തുടരുകയാണ്. ദിനംപ്രതി വർധിച്ചു വരുന്ന...

ഏലത്തോട്ടത്തിൽ ശിഖരം മുറിക്കുന്നതിനിടെ യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു

ഇടുക്കി ബോഡിമെട്ടിനു സമീപം ചൂണ്ടലിൽ ഏലത്തോട്ടത്തിൽ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ മരത്തിൽ...

കെപിസിസി പ്രസിഡന്റ് സ്ഥാനം; കെ സുധാകരന് ആശ്വാസം

നേതൃമാറ്റ ചർച്ചകളെ കുറിച്ച് കെ സുധാകരന്‍ ഹൈക്കമാന്റിനെ അതൃപ്തി അറിയിച്ചിരുന്നു തിരുവനന്തപുരം: കെപിസിസി...
spot_img

Related Articles

Popular Categories

spot_imgspot_img