ഇന്ന് നമ്മുടെ സമൂഹം അനുഭവിക്കുന്ന ഏറ്റവും വേദനാജനകമായ രോഗങ്ങളില്‍ ഒന്നായ, ലോകത്തിലെ ഏറ്റവും പേടിപ്പിക്കുന്ന ഒന്നാണ് കാൻസർ. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ പേർ മരണമടയുന്നത് ഈ മാരകമായ രോഗം പിടിപെട്ടാണ്.ജീവിത ശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണ ശീലവും ക്യാൻസർ പിടിപെടുന്നതിനുള്ള പ്രധാന കാരണങ്ങളാണ്. കൂടാതെ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന മലിനീകരണം അമിതമായ കീടനാശിനി ഉപയോഗം പാരമ്പര്യം ഇങ്ങനെയും ചില കാരണങ്ങൾ വേറെയുണ്ട്. നിരവധി രാസ വസ്തുക്കള്‍ കാന്‍സറിനു കാരണമാകുന്നുണ്ട്. അവയില്‍ പലതും ഭക്ഷണത്തിലൂടെയും മറ്റും ഓരോ ദിവസവും നാം അകത്താക്കി കൊണ്ടിരിക്കുന്നു. കീടനാശിനികളെല്ലാം ഈ ഗണത്തില്‍ വരും. കാന്‍സര്‍ ഉണ്ടാക്കും എന്ന് തെളിയിക്കപ്പെട്ട അന്‍പതില്‍ അധികം രാസവസ്തുക്കള്‍ പുകവലിയിലൂടെ നമ്മുടെ ശരീരത്തില്‍ എത്തുന്നു.
അമിതമായി അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏറ്റാല്‍ മെലനോമ ഉണ്ടാവാന്‍ ഉള്ള സാധ്യതയുണ്ട്. എക്സ്റേ, സി ടി സ്കാന്‍ തുടങ്ങിയവ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഉപയോഗിച്ചാലും കാന്‍സറിലേക്ക് നയിച്ചേക്കാം. ചില കാന്‍സറുകള്‍ ഇന്‍ഫെക്ഷന്‍ മൂലവും ഉണ്ടാകാം. മനുഷ്യനില്‍ ഉണ്ടാവുന്ന കാന്‍സറുകളില്‍ 20% വൈറസ് മൂലം ഉള്ളതാണ് എന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ചിലതരം അർബുദങ്ങൾ വൈറസുകൾ (virus) മുഖേന ഒരു വ്യക്തിയിൽനിന്നു മറ്റൊരു വ്യക്തിയിലേക്ക് പകരുന്നു. ത്വക്കിനെ ബാധിക്കുന്ന ചില കാൻസറുകൾ ഇപ്രകാരം പകരുന്നവയാണ്.
ശരീരഭാരം കുറയുന്നതാണ് ക്യാൻസറിന്റെ ആദ്യത്തെ പ്രധാന ലക്ഷണം. യാതൊരു കാരണവുമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുന്നത് ഇതിന്റെ പ്രധാന ലക്ഷണമായി കണക്കാക്കാം. ശരീരത്തിൽ കാണുന്ന ചില മുഴകൾ നിസ്സാരമായി കണക്കാക്കരുത്. പല ഭാഗങ്ങളിലായി കട്ടികൂടിയ ചർമ്മത്തിലെ തടിപ്പുകൾ, മുഴകൾ എന്നിവ പരിശോധന നടത്തേണ്ടതുണ്ട്. വിട്ടുമാറാതെ പനി വരുന്നുണ്ടെങ്കിൽ അതും ശ്രദ്ധിക്കേണ്ടതുണ്ട്. മലം പോകുമ്പോൾ ഉണ്ടാകുന്ന ബ്ലീഡിങ് പൈൽസ് ആണെന്ന് കരുതി പലരും നിസ്സാരമായി തള്ളിക്കളയുന്നു. എന്നാൽ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന ബ്ലീഡിങ് പരിശോധിക്കേണ്ടതുണ്ട്. സ്ത്രീകളിൽ ആർത്തവത്തിന് ശേഷം ഉണ്ടാകുന്ന ബ്ലീഡിങ് ചിലപ്പോൾ ഈ രോഗത്തിൻറെ ലക്ഷണം ആകാം.
പുകവലി, അമിത ഭാരം, വ്യായാമം ഇല്ലായ്മ, മദ്യം, വായു മലിനീകരണം, അനിയന്ത്രിതമായ ഭക്ഷണ ശീലങ്ങള്‍ തുടങ്ങിയവ കാന്‍സര്‍ രോഗം ഉണ്ടാക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളായത് കൊണ്ട് ഇവയില്‍ നിന്ന് അകന്നു നില്‍ക്കുന്നതിലൂടെ കാന്‍സര്‍ പിടിക്കൂടാന്‍ ഉള്ള സാധ്യത കുറയുന്നു. പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതും കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാന്‍ സഹായമാകുന്നവയാണ്. ഇനി, ക്യൻസറിനെയെല്ലാം പ്രതിരോധിക്കാൻ സഹായിക്കുന്ന ഒരു അത്ഭുത പ്രതിഭാസമാണ് ഓട്ടോഫേജി എന്നത്. 2016 ൽ നോബൽ പ്രൈസ് കിട്ടിയ അവളെ വിപ്ലവകരമായ ഒരു കണ്ടുപിടുത്തമാണ് ഇത്. ടോക്കിയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ഫ്രോണ്ടിയർ റിസർച്ച് സെന്ററിലെ സെൽ ബയോളജിസ്റ്റായ യോഷിനോരി ഒഹ്‌സുമി ആണിത് അവതരിപ്പിച്ചത്. ഓട്ടോഫാഗി എന്ന വാക്കിന്റെ കൃത്യമായ നിർവചനം, സ്വയം കഴിക്കുക എന്നതാണ്. ശരീരത്തിലെ സെല്ലുലാർ തലത്തിൽ സംഭവിക്കുന്ന ഒരു സ്വാഭാവിക സംവിധാനമാണ് ഓട്ടോഫാഗി. കോശങ്ങളുടെ വാർദ്ധക്യത്തിന്റെ ഫലമായി ഉത്പാദിപ്പിക്കപ്പെടുന്ന എല്ലാ പദാർത്ഥങ്ങളും അവശിഷ്ടങ്ങളും ശരീരത്തിന് ഇല്ലാതാക്കാൻ ഈ പ്രക്രിയ ആവശ്യമാണ്. അവ ഇല്ലാതാക്കുന്നില്ലെങ്കിൽ, അൽഷിമേഴ്സ് അല്ലെങ്കിൽ ഡിമെൻഷ്യ പോലുള്ള രോഗങ്ങൾ ഉണ്ടാകാം.
ഓട്ടോ ഫാജി എന്ന സംവിധാനം ക്യാൻസറിനെ പ്രതിരോധിക്കാനായി ഉപയോഗിക്കാമെന്നത് വിപ്ലവകരമായ കണ്ടുപിടുത്തമായിരുന്നു. അത് മറ്റൊന്നുമല്ല, ഇടയ്ക്കിടയ്ക് ശരീര കോശങ്ങളെ പട്ടിണിക്കിടുക എന്നത് തന്നെയാണ്. അതായത് ഉപവാസം. മാസത്തിൽ ഒരിക്കലോ ആഴ്ചയിൽ ഒരിക്കലോ ഉപവസിക്കുന്നത് ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ സഹായകരമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.