ലോകകപ്പിൽ അപരാജിത കുതിപ്പുമായി മുന്നേറി കൊണ്ടിരിക്കുകയാണ് ഇന്ത്യൻ ടീം. മൂന്നാം കിരീടമെന്ന ലക്ഷ്യവുമായി ഇറങ്ങിയ ടീം കളിച്ച ഏഴു മത്സരങ്ങളിലും വിജയിച്ചു. എന്നാൽ ബാറ്റിംഗിലും ബൗളിങ്ങിലും ഒരു പോലെ തിളങ്ങുന്ന ഇന്ത്യൻ പടയുടെ ഓൾ റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാർദിക് പാണ്ഡ്യയ്ക്ക് മത്സരത്തിനിടെ പരിക്കേറ്റിരുന്നു. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിനിടെ കണംകാലിനു പരിക്കേറ്റ താരം നിലവിൽ വിശ്രമത്തിലാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അടുത്ത മത്സരത്തിൽ പാണ്ഡ്യ തിരികെ വരുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ ടീമിനും ആരാധകർക്കും കനത്ത തിരിച്ചടി നൽകി കൊണ്ട് ഹാർദിക് പാണ്ഡ്യയുടെ പിന്മാറ്റ വാർത്തയാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്.
സെമി ഫൈനലില്‍ ഹാര്‍ദിക്കിന്റെ മടങ്ങിവരവ് ഉറപ്പിച്ചിരിക്കെയാണ് പിന്മാറ്റ വാർത്ത പുറത്തു വന്നത്. ഹാര്‍ദിക്കിന്റെ പകരക്കാരനെയും ഇന്ത്യ പ്രഖ്യാപിച്ചു. യുവ പേസര്‍ പ്രസിദ്ധ് കൃഷ്ണയെയാണ് ഹാര്‍ദിക്കിനു പകരം ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തിനു മുമ്പ് പ്രസിദ്ധ് ടീമിനൊപ്പം ചേരുമെന്നും ബിസിസിഐ അറിയിച്ചു. ബാറ്റിങിലും ബൗളിങിലും ഒരു പോലെ തിളങ്ങുന്ന ഹാർദിക് പാണ്ഡ്യയ്ക്ക് പകരമാകാൻ പ്രസിദ്ധ് കൃഷ്ണയ്ക്ക് കഴിയുമോ എന്ന സംശയത്തിലാണ് ആരാധകർ.
ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ബൗളിങിനു ശേഷം ഫോളോത്രൂയ്ക്കിടെ ഒരു ഷോട്ട് കാല്‍ കൊണ്ടു തടുക്കാന്‍ ശ്രമിക്കവെ ഹാർദിക് കാല്‍ മടങ്ങി വീഴുകയായിരുന്നു. തുടര്‍ന്നു മുടന്തി ഗ്രൗണ്ട് വിട്ട ഹാര്‍ദിക് ആശുപത്രിയിലെത്തി സ്‌കാനിങിനും വിധേയനായിരുന്നു. എന്നാൽ പരിക്ക് അത്ര സാരമുള്ളതല്ലെന്നായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നു ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ മല്‍സരങ്ങളില്‍ ഹാര്‍ദിക്കിനു പകരം സൂര്യകുമാര്‍ യാദവിനെയും ഇന്ത്യ ആറാം നമ്പറില്‍ കളിപ്പിച്ചു. പക്ഷെ പാണ്ഡ്യയുടെ അഭാവം ഇന്ത്യന്‍ നിരയില്‍ പ്രകടമായിരുന്നു.
ഓള്‍റൗണ്ടറായ ഹാര്‍ദിക്കിനു പകരം മറ്റൊരു ഓള്‍റൗണ്ടറെ ടീമിലെടുക്കുന്നതിനു പകരമാണ് സ്‌പെഷ്യലിസ്റ്റ് പേസറായ പ്രസിദ്ധിനെ ടീമിലേക്കു ഇന്ത്യ കൊണ്ടു വന്നിരിക്കുന്നത്. ഇന്ത്യക്കു വേണ്ടി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ വെറും 19 മല്‍സരങ്ങളില്‍ മാത്രമേ പ്രസിദ്ധ് കളിച്ചിട്ടുള്ളൂ. പരിക്കേറ്റ് മാസങ്ങളോളം വിശ്രമത്തിലായിരുന്നു താരം മാസങ്ങള്‍ക്കു മുമ്പാണ് കളിക്കളത്തിലേക്കു മടങ്ങിയെത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 33 വിക്കറ്റുകളാണ് പ്രസിദ്ധിന്റെ സമ്പാദ്യം. ഹാർദിക് പാണ്ഡ്യയെ പോലൊരു ഓൾ റൗണ്ടർക്ക് പകരക്കാരനായി പ്രസിദ്ധ് വരുമ്പോൾ പാണ്ഡ്യയുടെ വിടവ് നികത്താൻ ഈ യുവ താരത്തിന് കഴിയുമോ എന്ന് കണ്ടറിയണം.