ബാഴ്സലോണ: മാഞ്ചെസ്റ്റര്‍ സിറ്റി താരം ഇല്‍കായ് ഗുണ്ടോഗന് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിലേക്ക്. ബാഴ്സയുമായുള്ള കരാറിന് ഗുണ്ടോഗന് സമ്മതം മൂളിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറ്റിയുമായുള്ള താരത്തിന്റെ കരാര്‍ ഈ മാസം അവസാനത്തോടെ അവസാനിക്കും. ഫ്രീ ട്രാന്‍സ്ഫറായാണ് താരം ബാഴ്സയിലെത്തുക.
2025 വരെയുള്ള രണ്ട് വര്‍ഷ കരാറാണ് ബാഴ്സ ഗുണ്ടോഗന് നല്‍കുക. 32-കാരനായ മധ്യനിര താരം കഴിഞ്ഞ സീസണില്‍ മൂന്ന് പ്രധാന കിരീടങ്ങള്‍ സ്വന്തമാക്കിയ സിറ്റി നിരയിലെ പ്രധാനിയായിരുന്നു. സിറ്റിക്കായി മുന്നൂറിലേറെ മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരം 14 കിരീട വിജയങ്ങളിലും പങ്കാളിയായി.
ഗുണ്ടോഗന് ക്ലബ്ബ് വിടുമെന്ന് ഉറപ്പായതോടെ സിറ്റി ഉടന്‍ തന്നെ ചെല്‍സിയില്‍ നിന്ന് മത്തിയോ കൊവാച്ചിച്ചിനെ ടീമിലെത്തിച്ചു.