News4media TOP NEWS
ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡിക്കിയിലിരുന്ന് റീല്‍സ് ചിത്രീകരണം; യുവാക്കൾക്ക് മുട്ടൻ പണി കൊടുത്ത് എംവിഡി മലയാളി യുവാവിന്റെ കസ്റ്റഡി മരണം; മംഗളൂരുവില്‍ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ എരുമേലിയിൽ എ.ടി.എം. കൗണ്ടർ തകർത്ത് കാട്ടുപന്നി; പണം എടുക്കാൻ എത്തിയയാൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു: വീഡിയോ കാണാം ഇന്ന് നിശ​ബ്ദ പ്രചാരണം; വയനാടും ചേലക്കരയും നാളെ പോളിം​ഗ് ബൂത്തിലേക്ക്

എഎസ് റോമ പരിശീലകന് വിലക്ക്

എഎസ് റോമ പരിശീലകന് വിലക്ക്
June 22, 2023

ന്യോണ്‍ (സ്വിറ്റ്സര്‍ലന്‍ഡ്): എഎസ് റോമ മുഖ്യ പരിശീലകന്‍ ജോസെ മൊറീഞ്ഞ്യോയെ നാല് യൂറോപ്പ ലീഗ് മത്സരങ്ങളില്‍ നിന്ന് വിലക്കി യുവേഫ. ഇക്കഴിഞ്ഞ യൂറോപ്പ ലീഗ് ഫൈനലിന് ശേഷം റഫറി ആന്റണി ടെയ്ലറെ അധിക്ഷേപിച്ചതിനാണ് നടപടി.

മൊറീഞ്ഞ്യോയെ വിലക്കിയതിനു പുറമെ ക്ലബ്ബിന് പിഴയും ചുമത്തിയിട്ടുണ്ട്. യൂറോപ്പ ലീഗ് ഫൈനലില്‍ സെവിയ്യയോട് റോമ പരാജയപ്പെട്ടതിന് പിന്നാലെയാണ് സംഭവം. മത്സരത്തിനിടെ എടുത്ത തീരുമാനങ്ങളുടെ പേരില്‍ മൊറീഞ്ഞ്യോ റഫറിക്കെതിരേ തുറന്നടിച്ചിരുന്നു. ഇത് ടെയ്‌ലറെയും കുടുംബത്തെയും ബുദാപെസ്റ്റ് വിമാനത്താവളത്തില്‍ റോമ ആരാധകര്‍ ആക്രമിക്കുന്നതിലേക്കുവരെ കാര്യങ്ങളെത്തിച്ചു.

ഇതോടൊപ്പം സ്റ്റേഡിയത്തില്‍ പടക്കം പൊട്ടിക്കല്‍, വസ്തുക്കള്‍ എറിയല്‍, നാശനഷ്ടമുണ്ടാക്കല്‍, ജനക്കൂട്ടത്തെ ശല്യപ്പെടുത്തല്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ റോമയ്ക്ക് 55,000 യൂറോ പിഴയും വിധിച്ചിട്ടുണ്ട്. മാത്രമല്ല, സ്റ്റേഡിയത്തിനുള്ളില്‍ ആരാധകര്‍ വരുത്തിയ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് 30 ദിവസത്തിനകം ഹംഗേറിയന്‍ ഫുട്ബോള്‍ ഫെഡറേഷനുമായി ബന്ധപ്പെടാന്‍ ക്ലബിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

Related Articles
News4media
  • Cricket
  • News
  • Sports

വരുൺ ചക്രവർത്തി തീർത്ത ചക്രവ്യൂഹം ഭേദിച്ച് പ്രോട്ടീസ്; രണ്ടാം ട്വന്റി20യിൽ ഒരോവർ ശേഷിക്കേ വിജയം പിട...

News4media
  • Cricket
  • News
  • Sports

സഞ്ജു പക്വതയുള്ള ഒരു കളിക്കാരനെന്ന നിലയിൽ സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു…സിലക്ടർമാർ കാണുന്നില്ലേ? എല...

News4media
  • Cricket
  • News
  • Sports

ഇനി വരാനിരിക്കുന്നത് അയാളുടെ കാലമായിരിക്കും; ഒറ്റക്കളിയിൽ പണികിട്ടിയത് അഞ്ച് താരങ്ങൾക്ക്; ലിമിറ്റഡ് ...

News4media
  • Football
  • Sports
  • Top News

തുടരെ പിഴവുകൾ, തട്ടകത്തിൽ കണ്ണീർ തോൽവി ഏറ്റുവാങ്ങി ബ്ലാസ്റ്റേഴ്‌സ്; ബെംഗളുരുവിന്റെ വിജയം ഒന്നിനെതിരെ...

News4media
  • Football
  • Kerala
  • News
  • Sports

അമേസിംഗ് ബ്ലാസ്റ്റേഴ്സ് ; രണ്ടാംപകുതിയിൽ രണ്ട് ഗോൾ തിരിച്ചടിച്ച് വമ്പൻ തിരിച്ചുവരവ്; കൊമ്പൻമാർക്ക് വ...

News4media
  • Football
  • Kerala
  • News
  • Sports

കളിയിൽ തോറ്റതിന് ആരാധകരുടെ നെഞ്ചത്ത്; കേരള ബ്ലാസ്റ്റേഴ്സ്-മുഹമ്മ​​ദൻസ് മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]