News4media TOP NEWS
ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ സംശയാസ്പദമായ നിലയിൽ കണ്ട കാർ പരിശോധിച്ചു; പോലീസിനു നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐ ക്കും സിപിഒമാർക്കും പരിക്ക്; സംഭവം കോഴിക്കോട് നടക്കാവിൽ നാവിക സേനയുടെ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചു; രണ്ടു മത്സ്യതൊഴിലാളികളെ കാണാതായി ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിർമ്മിക്കാൻ ബൃഹത് പദ്ധതിയുമായി ഇന്ത്യയുടെ ഐഎസ്ആർഒ; 2040-ഓടെ യാഥാർഥ്യമാകും

പാലിനൊപ്പം ഈ ഭക്ഷണങ്ങളോട് നോ പറയൂ

പാലിനൊപ്പം ഈ ഭക്ഷണങ്ങളോട് നോ പറയൂ
November 27, 2023

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ പാൽ കുടിക്കുന്നത് ഏറെ നല്ലതാണ്. കാത്സ്യം, വിറ്റാമിൻ ഡി, പ്രോട്ടീൻ തുടങ്ങിയ അവശ്യപോഷകങ്ങള്‍ മതിയായ അളവില്‍ പാലിൽ അടങ്ങിയിരിക്കുന്നു. എന്നാല്‍ പാലിനൊപ്പം ചില വിരുദ്ധ ഭക്ഷണങ്ങൾ കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

*പാലിന്‍റെ കൂടെ തക്കാളി കഴിക്കുന്നത് നല്ലതല്ല. തക്കാളിയിലെ ആസിഡ് ഘടകം പാലിനൊപ്പം കഴിക്കുമ്പോള്‍ ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

*പാലും മുള്ളങ്കിയും ഒരുമിച്ച് കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കും.

*പഞ്ചസാര അധികമടങ്ങിയ ഭക്ഷണങ്ങള്‍ പാലിനൊപ്പം കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം.

*പാലും നേന്ത്രപ്പഴവും ഒരുമിച്ച് കഴിക്കുന്നതും നല്ലതല്ല. സ്റ്റാർച്ച് കൂടുതലുള്ള വാഴപ്പഴവും പ്രോട്ടീന്‍ ധാരാളം അടങ്ങിയ പാലും കൂടി ചേരുമ്പോൾ ദഹിക്കാൻ പ്രയാസം ഉണ്ടാകും.

*തണ്ണിമത്തനും പാലും ഒരുമിച്ച് ചേരുമ്പോൾ ദഹനപ്രശ്നങ്ങൾ ഉണ്ടാകും. ശരീരത്തിൽ വിഷാംശം ഉണ്ടാവുകയും ഛർദി ഉണ്ടാകുകയും ചെയ്യും.

*പാലും സിട്രസ് പഴങ്ങളും ഒരുമിച്ച് കഴിക്കുന്നതും നല്ലതല്ല. സിട്രസ് പഴങ്ങള്‍ അസിഡിക് ആണ്. അത് പാലില്‍ ചേരുമ്പോള്‍ പാല്‍ പിരിയുന്നു. അതിനാല്‍ പാലും നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങള്‍ ഒരുമിച്ച് വയറ്റിലെത്തുന്നത് ചിലരില്‍ ദഹനപ്രശ്‌നം, വയറിളക്കം, അതിസാരം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.

*പാലും പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒരുമിച്ച് കഴിക്കരുത്. കാരണം പാല്‍ തന്നെ ധാരാളം പ്രോട്ടീന്‍ അടങ്ങിയവയാണ്. അതിനൊപ്പം വീണ്ടും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍, അത് ശരീരഭാരം കൂടാന്‍ കാരണമാവുകയു ദഹന പ്രശ്നങ്ങള്‍ക്കും കാരണമാവുകയും ചെയ്യും.

*പാലും മത്സ്യവും ഒരുമിച്ച് കഴിക്കുന്നത് ഗുരുതരമായ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും

*സോഡ പോലുള്ള കാർബണേറ്റഡ് പാനീയങ്ങളും വയറിനുള്ളില്‍ പാലിന്‍റെ ദഹനത്തെ തടസ്സപ്പെടുത്തും.

*പാലിനൊപ്പം മദ്യം കഴിക്കുന്നതും ഒഴിവാക്കണം.

 

Read Also: ലോകത്തിലെ 4 അപൂർവ്വ രോഗങ്ങൾക്കുള്ള മരുന്ന് വികസിപ്പിച്ച് ഇന്ത്യ; ഇനി ഈ രോഗങ്ങൾക്കുള്ള ചികിത്സാചെലവ് 2 കോടിയിൽ നിന്നും 2 ലക്ഷമാകും

Related Articles
News4media
  • Health

നിങ്ങൾ ആന്റിബയോട്ടിക്‌സ് കഴിക്കുന്നവരാണോ ?? ഭക്ഷണത്തിലുൾപ്പെടെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

News4media
  • Health

നിരതെറ്റിയ പല്ലുകൾ നേരെയാക്കാം കമ്പിയിടാതെ തന്നെ…!

News4media
  • Health
  • News
  • Top News

മുതലമടയിലെ മാവിൻതോട്ടങ്ങളിൽ കീടനാശിനി പ്രയോഗം ; ആശങ്കയിൽ പ്രദേശവാസികൾ

News4media
  • Health
  • Top News

നടത്തം നല്ല നടത്തമാവണം; അതിലും നല്ലത് വ്യായാമമാണ്; ഈ നാല് മാർഗങ്ങൾ പരീക്ഷിക്കു, ജീവിത ശൈലി രോഗങ്ങൾ പ...

News4media
  • Health

സന്ധിവേദനകൾക്ക് ഒരുഗ്രൻ മരുന്ന്; ഇതൊരെണ്ണം മാത്രം മതി, വേദന പമ്പ കടക്കും!

News4media
  • Health

കുടുംബത്തിന്റെ അനുവാദമില്ലാതെ രോഗിയെ ഐസിയുവിൽ പ്രവേശിപ്പിക്കാൻ പാടില്ല; മാർഗരേഖയുമായി കേന്ദ്രം

News4media
  • Health

ശരീരത്തിൽ മഗ്നീഷ്യത്തിന്റെ കുറവ് ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകും; ഈ ലക്ഷണങ്ങൾ തള്ളികളയല്ലേ

News4media
  • Health

എണ്ണ ഉപയോഗിക്കാത്ത പാചകത്തിന് എയർ ഫ്രയർ; പോരായ്മകളും ഒട്ടേറെ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]