News4media TOP NEWS
പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരു മരണം, കുഞ്ഞടക്കം യാത്രക്കാർക്ക് പരിക്കേറ്റു ‘മാർക്കോ’ യുടെ വ്യാജൻ ഇറങ്ങി, പ്രചരിക്കുന്നത് ടെലഗ്രാമിൽ; നിർമാതാവിന്റെ പരാതിയിൽ കേസെടുത്ത് പോലീസ് ചാരവൃത്തി ആരോപിച്ച് റഷ്യൻ വംശജനായ യു.എസ്. പൗരന് 15 വർഷം തടവ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില മോശമെന്ന് റിപ്പോർട്ട്

സ്വയം ചികിത്സ പാടില്ല: ആരോഗ്യമന്ത്രി

സ്വയം ചികിത്സ പാടില്ല: ആരോഗ്യമന്ത്രി
June 13, 2023

തിരുവനന്തപുരം: നീണ്ടു നില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തിലേ ചികിത്സ തേടണമെന്നും മെഡിക്കല്‍ സ്റ്റോറില്‍നിന്നു ഗുളിക വാങ്ങി സ്വയം ചികിത്സ പാടില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

മഴക്കാലമായതിനാല്‍ ഡെങ്കിപ്പനി, ഇന്‍ഫ്ളുവന്‍സ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണം. എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ പ്രോട്ടോകോള്‍ ലഭ്യമാക്കിയിട്ടുണ്ട്. ജീവനക്കാര്‍ക്കു പരിശീലന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കൊതുകിന്റെ ഉറവിട നശീകരണം ഉറപ്പാക്കണം. വീടും പരിസരവും ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം. വീടിന്റെ അകത്തെ ചെടിച്ചട്ടികളും മണിപ്ലാന്റും ഫ്രിജിന്റെ ഡ്രേയും കൊതുകിന്റെ ഉറവിടമാകുന്നതിനാല്‍ വലിയ ദോഷം ചെയ്യും. അതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക തുടങ്ങിയ കൊതുകുജന്യ രോഗങ്ങള്‍ വരാതിരിക്കാന്‍ കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്. മാലിന്യങ്ങള്‍ വലിച്ചെറിയരുത്. പാഴ് വസ്തുക്കള്‍ മഴവെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ മൂടിവയ്ക്കണം. സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍, തോട്ടങ്ങള്‍, നിര്‍മാണ സ്ഥലങ്ങള്‍, ആക്രിക്കടകള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടി കിടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആക്രി സാധനങ്ങള്‍ മഴ നനയാതിരിക്കാന്‍ മേല്‍ക്കൂര ഉണ്ടായിരിക്കണം. നിര്‍മാണ സ്ഥലങ്ങളിലെ ടാങ്കുകളിലും മറ്റുമുള്ള വെള്ളം അടച്ച് സൂക്ഷിക്കണം. ആരോഗ്യ പ്രവര്‍ത്തകരും ആശാപ്രവര്‍ത്തകരും ഇക്കാര്യം ഉറപ്പ് വരുത്തണം.

രോഗം ബാധിച്ചാല്‍ ശ്രദ്ധിക്കാതിരുന്നാല്‍ എലിപ്പനി ഗുരുതരമാകും. മണ്ണിലും വെള്ളത്തിലും ഇറങ്ങുന്നവര്‍, ജോലി ചെയ്യുന്നവര്‍, കളിക്കുന്നവര്‍, തൊഴിലുറപ്പ് ജോലിക്കാര്‍ എന്നിവര്‍ എലിപ്പനി ബാധിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഹൈ റിസ്‌ക് ജോലി ചെയ്യുന്നവര്‍ ഗ്ലൗസും കാലുറയും ഉപയോഗിക്കണം. മണ്ണിലും ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ ആഴ്ചയിലൊരിക്കല്‍ കഴിക്കണം. ആരോഗ്യ കേന്ദ്രങ്ങള്‍ വഴി ഡോക്സിസൈക്ലിന്‍ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ഏതു പനിയും എലിപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

 

Related Articles
News4media
  • Kerala
  • News
  • News4 Special

ഒരു പെണ്‍ പാമ്പിന് പിന്നാലെ മൂന്നോ നാലോ ആണ്‍ പാമ്പുകളുണ്ടാകും; മൂര്‍ഖന്‍ ഉള്‍പ്പെടെയുള്ള മറ്റ് പാമ്പ...

News4media
  • News
  • Pravasi

ക്രിസ്മസ് ആഘോഷത്തിനിടെ നോട്ടിങ്ങാമിലെ മലയാളികളെ ദു:ഖത്തിലാഴ്ത്തി ദീപക് ബാബുവിൻ്റെ മരണം

News4media
  • Kerala
  • News4 Special
  • Pravasi

ക്രിസ്മസ് രാവിൽ ബ്രിട്ടിഷ് രാജകുടുംബത്തിനായി കാരൾ ഗാനം പാടി മലയാളി പെൺകുട്ടി; താരമായി നാലു വയസുകാരി ...

News4media
  • India
  • News

ജമ്മുവിന്റെ ഹൃദയമിടിപ്പ് നിലച്ചു; സിമ്രാൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

News4media
  • Kerala
  • News

വളയെടുത്തത് ബാബു ആണെന്ന് പറഞ്ഞു; കള്ളനാക്കി ചിത്രീകരിക്കുകയും നാട്ടിലാകെ പ്രചരിപ്പിക്കുകയും ചെയ്തു; ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital