ചിക്കന്‍ കട്ലെറ്റും ബീഫ് കട്ലെറ്റുമൊക്കെ കഴിച്ചുകൊണ്ടിരുന്നാല്‍ മതിയോ, ഇടയ്ക്ക് അതിലൊരു വെറൈറ്റി ഒക്കെ പരീക്ഷിക്കണ്ടേ? വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നീ പോഷകഗുണങ്ങളാല്‍ സമ്പന്നമായ വാഴക്കൂമ്പ് കൊണ്ട് ടേസ്റ്റിയായ ഒരു കട്ലെറ്റ് നമുക്ക് ഇന്ന് തയാറാക്കാം. ആവശ്യമായ സാധനങ്ങള്‍ വാഴക്കൂമ്പ് പൊടിയായിട്ട് അരിഞ്ഞത് – ഒരു കപ്പ് വലിയ സവോള – 1 ഉരുളക്കിഴങ്ങ് – 3 പച്ചമുളക് – 2 ഇഞ്ചി – 1 വലിയ സ്പൂണ്‍ വെളുത്തുള്ളി – 1 വലിയ സ്പൂണ്‍ […]
തേനി: അരിക്കൊമ്പനെ മയക്കുവെടി വെക്കാനുള്ള ദൗത്യത്തിന് അനുമതി നല്‍കി തമിഴ്നാട് വനംവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. ഞായറാഴ്ച രാവിലെയോടെ ‘മിഷന്‍ അരിസ്സിക്കൊമ്പന്‍’ എന്ന ദൗത്യം ആരംഭിക്കാനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. അതിനിടെ ഹൈവേയിലൂടെ ഓടിയ ആന പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. കമ്പം നഗരത്തിന്റെ അതിര്‍ത്തി മേഖലയിലാണ് ഇപ്പോള്‍ ആനയുള്ളത്. പുളിമരച്ചുവട്ടില്‍ ശാന്തനായി നിന്നിരുന്ന അരിക്കൊമ്പന്‍ പെട്ടെന്ന് പരിഭ്രാന്തനായി റോഡിലിറങ്ങി ഓടുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് ചിലര്‍ ഡ്രോണ്‍ പറപ്പിച്ചതാണ് ആനയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. വിളറിപിടിച്ച ആന കമ്പം-കമ്പംമേട് ബൈപ്പാസിലൂടെ ഗൂഡല്ലൂര്‍ […]
ന്യൂഡല്‍ഹി: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കേരള ഹൈക്കോടതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. ഇരകള്‍ക്കുള്ള നഷ്ടപരിഹാര വിതരണം പൂര്‍ത്തിയായതിനാല്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിക്കെതിരായ കോടതി അലക്ഷ്യ ഹര്‍ജിയിലെ നടപടി സുപ്രീം കോടതി അവസാനിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ചികിത്സ സംബന്ധിച്ച് നല്‍കാന്‍ കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. […]
തിരുവനന്തപുരം: വെറുപ്പിന്റെ രാഷ്ട്രീയത്തിന് പരിധിയുണ്ടെന്ന് തെളിഞ്ഞുവെന്ന് ശശി തരൂര്‍. കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തരൂരിന്റെ വാക്കുകള്‍. പ്രതിപക്ഷത്തിന്റെ ഐക്യത്തിന്റെ സമയമാണിത്. വലിയ സന്തോഷം നിറഞ്ഞ നിമിഷം കൂടിയാണ്. പ്രാദേശിക നേതൃത്വത്തിന്റെ ശക്തിയാണ് വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വലിയ നേട്ടമുണ്ടാക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കി. അതേ സമയം, കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ മിന്നും വിജയത്തില്‍ പ്രതികരിച്ച് സിപിഎം. ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. […]
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവഡോക്ടറെ കുത്തിക്കൊന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്. സംഭവത്തില്‍ കൊല്ലം ജില്ലാ പോലീസ് മേധാവി ഏഴുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ അംഗം വി.കെ.ബീനാകുമാരി ആവശ്യപ്പെട്ടു. കൊട്ടാരക്കരയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ ഹൈക്കോടതി ബുധനാഴ്ച ഉച്ചയ്ക്ക് പ്രത്യേക സിറ്റിങ് നടത്തും. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. വേനലവധിയാണെങ്കിലും കേരളത്തെ നടുക്കിയ സംഭവം അടിയന്തരമായി പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു. […]
© Copyright News4media 2024. Designed and Developed by Horizon Digital