ചിക്കന്‍ കട്‌ലെറ്റും ബീഫ് കട്‌ലെറ്റുമൊക്കെ കഴിച്ചുകൊണ്ടിരുന്നാല്‍ മതിയോ, ഇടയ്ക്ക് അതിലൊരു വെറൈറ്റി ഒക്കെ പരീക്ഷിക്കണ്ടേ? വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നീ പോഷകഗുണങ്ങളാല്‍ സമ്പന്നമായ വാഴക്കൂമ്പ് കൊണ്ട് ടേസ്റ്റിയായ ഒരു കട്‌ലെറ്റ് നമുക്ക് ഇന്ന് തയാറാക്കാം.
ആവശ്യമായ സാധനങ്ങള്‍
- വാഴക്കൂമ്പ് പൊടിയായിട്ട് അരിഞ്ഞത് – ഒരു കപ്പ്
- വലിയ സവോള – 1
- ഉരുളക്കിഴങ്ങ് – 3
- പച്ചമുളക് – 2
- ഇഞ്ചി – 1 വലിയ സ്പൂണ്‍
- വെളുത്തുള്ളി – 1 വലിയ സ്പൂണ്‍
- മല്ലിയില – ഒരു പിടി
- ഗരം മസാല – ഒരു സ്പൂണ്‍
- കുരുമുളക് പൊടി – ഒരു വലിയ സ്പൂണ്‍
- മഞ്ഞള്‍പൊടി – അര സ്പൂണ്‍
- മുട്ട – 1
- റൊട്ടിപ്പൊടി
- ഉപ്പ്
- എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- വാഴക്കൂമ്പ് അരിഞ്ഞത് വെള്ളത്തില്‍ ഇട്ടു 10 നിമിഷം കഴിഞ്ഞു വെള്ളം ഊറ്റി മാറ്റിവയ്ക്കുക. കിഴങ്ങു വേവിച്ചു ഉടച്ചു വെക്കുക. ഒരു പാന്‍ ചൂടാക്കി എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇത്രയും ഇട്ടു മൂത്തുവരുമ്പോള്‍ ,അരിഞ്ഞുവെച്ച വാഴക്കൂമ്പ് ചേര്‍ത്ത് ആവിശ്യത്തിന് ഉപ്പും ചേര്‍ത്ത് മൂടിവെച്ചു 5 മിനിറ്റ് വേവിക്കണം.
- അതിനുശേഷം പൊടികള്‍ ഒരോന്നും ചേര്‍ത്ത് പച്ചകുത്തു മാറുമ്പോള്‍ വേവിച്ച കിഴങ്ങു ചേര്‍ത്ത് മല്ലിയിലയും ചേര്‍ത്ത് വാങ്ങാം.
- ഒരു മുട്ട ഒരു സ്പൂണ്‍ പാലും ചേര്‍ത്ത് അടിച്ചു വയ്ക്കാം . തയാറാക്കിയ കൂട്ട് കുറച്ചു തണുത്തതിനു ശേഷം. കട്?ലറ്റ് ഷേപ്പ് ചെയ്തു മുട്ടയിലും റൊട്ടിപ്പൊടിയിലും മുക്കി, ചൂടായ എണ്ണയില്‍ വറുത്തു കോരി എടുത്താല്‍ വാഴക്കൂമ്പ് കട്?ലറ്റ് തയാര്‍. പുതിന ചട്‌നീ /ടൊമാറ്റോ കെച്ചപ്പ് എന്നിവ കൂടെ വിളമ്പാവുന്നതാണ്.