News4media TOP NEWS
കുഞ്ഞൻ കൃത്രിമ ഉപഗ്രഹം ; ലോകത്തെ ആദ്യ വുഡൻ സാറ്റ്‌ലൈറ്റ് പരീക്ഷിച്ച് ജപ്പാൻ ഒഴിപ്പിക്കൽ ഫലം കണ്ടില്ല; പോയതിലും വേഗത്തിൽ തിരിച്ചുവന്ന് മൂന്നാറിലെ വഴിയോരക്കടകൾ; വലയുന്നത് സഞ്ചാരികൾ മലങ്കര ഡാമിനടുത്ത് ടൺ കണക്കിന് മാലിന്യം തള്ളി സമൂഹവിരുദ്ധർ; കുടിവെള്ളം മുട്ടിയതോടെ പ്രതിഷേധവുമായി നാട്ടുകാർ: പ്രതിക്കായി വ്യാപക തിരച്ചിൽ 40 ദിവസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ യുവാവ് വിറ്റഴിച്ചത് നാലര ലക്ഷം രൂപയ്ക്ക് ; അച്ഛൻ ഉൾപ്പെടെ അറസ്റ്റിൽ

എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ചികിത്സ: മേല്‍നോട്ടം വഹിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം

May 26, 2023

ന്യൂഡല്‍ഹി: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കേരള ഹൈക്കോടതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. ഇരകള്‍ക്കുള്ള നഷ്ടപരിഹാര വിതരണം പൂര്‍ത്തിയായതിനാല്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിക്കെതിരായ കോടതി അലക്ഷ്യ ഹര്‍ജിയിലെ നടപടി സുപ്രീം കോടതി അവസാനിപ്പിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ചികിത്സ സംബന്ധിച്ച് നല്‍കാന്‍ കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച മേല്‍നോട്ടം വഹിക്കാനാണ് ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരുന്ന കേസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലേക്ക് മാറ്റാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള നഷ്ടപരിഹാര വിതരണം പൂര്‍ത്തിയാക്കായതായി ചീഫ് സെക്രട്ടറി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇരകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് നഷ്ടപരിഹാരമായി നല്‍കിയത്. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് 3700 ല്‍ ഇരകള്‍ക്ക് ഈ തുക സര്‍ക്കാര്‍ കൈമാറിയത്.
എന്‍ഡോസള്‍ഫാന്‍ ഇരകളായ ഹര്‍ജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി.എന്‍ രവീന്ദ്രനും, അഭിഭാഷകന്‍ പി.എസ് സുധീറും ഹാജരായി. സംസ്ഥാന ചീഫ് സെക്രട്ടറിക്കുവേണ്ടി സീനിയര്‍ അഭിഭാഷാകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ ഹാജരായി.

 

Related Articles
News4media

സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീം കോടതി

News4media

ജൂനിയർ വിദ്യാർഥികളെ റാ​ഗ് ചെയ്തു; അഞ്ച് എംബിബിഎസ് വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി; നേരത്ത...

News4media

അമേരിക്കൻ മലയാളിയുടെ കൊച്ചിയിലെ പൂട്ടിക്കിടന്ന വീട്ടില്‍ ഭീമമായ കറന്റ് ബിൽ; കാരണം തേടി വീട്ടിലെത്തിയ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]