ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്സ് പ്രമുഖരെ ക്ഷണിച്ച് ഒഎന്‍ഡിസി. ഇന്ത്യയുടെ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സിലേക്ക് (ഒഎന്‍ഡിസി) ക്ഷണിച്ചിട്ടുണ്ടെന്ന വിവരം നെറ്റ്വര്‍ക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടി കോശിയാണ് പങ്കുവെച്ചത്. ഓപ്പണ്‍ ഇ-കൊമേഴ്സ് വികസിപ്പിക്കുന്നതിനായി ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) സ്ഥാപിച്ച ലാഭേച്ഛയില്ലാത്ത കമ്പനിയാണ് ഒഎന്‍ഡിസി. ജനുവരിയിലാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പ്രതിദിനം 40 ഇടപാടുകള്‍ ആയിരുന്നു ആദ്യം നടന്നിരുന്നത്. ക്രമേണ ചരക്കുകള്‍ക്കായി 30,000 […]
ഓപ്പോ റെനോ സീരിസ് 10 രാജ്യത്ത് ഉടന്‍ ലഭ്യമായി തുടങ്ങും. ഫ്‌ലിപ്കാര്‍ട്ട് വഴി രാജ്യത്ത് ഫോണിന്റെ വിപണനം ആരംഭിക്കുമെന്ന വാര്‍ത്ത കമ്പനി തന്നെയാണ് പങ്കുവച്ചത്. വരാനിരിക്കുന്ന സീരീസിനായി ഇ-ടെയ്ലര്‍ ഒരു ലിസ്റ്റിംഗ് പേജും സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ ‘Oppo Reno10 Series 5G The Portrait Expert Launching Soon’ എന്നാണ് നല്‍കിയിരിക്കുന്നത്. വരാനിരിക്കുന്ന റെനോ 10 സീരീസിന്റെ ചില സവിശേഷതകളും ഫ്‌ലിപ്പ്കാര്‍ട്ട് വെബ്പേജില്‍ നല്കിയിട്ടുണ്ട്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (ഒഐഎസ്) ഉള്ള 64 എംപി ടെലിഫോട്ടോ […]
ചാറ്റ് ജിപിടിയാണ് ഇന്നത്തെ പ്രധാന ചര്‍ച്ചാവിഷയം. എല്ലാ മേഖലയും കൈകാര്യം ചെയ്യാനുള്ള ചാറ്റ് ജിപിടിയുടെ കഴിവ് ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. സമയം കഴിയുന്തോറും ചാറ്റ് ജിപിടിയുടെ ആവശ്യകതയും വര്‍ധിക്കുകയാണ്. കൂടാതെ ചാറ്റ്‌ബോട്ട് ഉപയോഗിക്കുന്ന ആളുകള്‍ക്ക് ജോലിയുടെ കാര്യത്തിലും നിരവധി ഓപ്ഷനുകള്‍ ഉണ്ടെന്ന് പറയുന്നുണ്ട്. അടുത്തിടെ റെസ്യൂം ബില്‍ഡര്‍ നടത്തിയ പഠനമനുസരിച്ച് ഒഴിവുള്ള ജോലികളിലേക്ക് 91 ശതമാനം കമ്പനികളും ചാറ്റ് ജിപിടി വൈദഗ്ധ്യമുള്ള പ്രൊഫഷണല്‍സിനെയാണ് തേടുന്നത്. പഠനമനുസരിച്ച് ഉത്പാദന ക്ഷമത വര്‍ധിപ്പിക്കാനും സമയം ലാഭിക്കാനും എഐയാണ് നല്ലതെന്നാണ് കമ്പനികള്‍ […]
തിരുവനന്തപുരം: ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണം ജൂലൈ 13നെന്ന് സൂചന. ഉച്ചയക്ക് 2.30ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നായിരിക്കും വിക്ഷേപണം. വിക്ഷേപണത്തിനായി റോക്കറ്റ് ശ്രീഹരിക്കോട്ടയില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ക്രോയജനിക് ഘട്ടം റോക്കറ്റുമായി കൂട്ടിച്ചേര്‍ത്തിട്ടില്ല. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് ആണ് ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ ലക്ഷ്യം. പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, ലാന്‍ഡര്‍, റോവര്‍ എന്നിവ അടങ്ങുന്നതാണ് ദൗത്യം. ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമായതിനാല്‍ തന്നെ മൂന്നാം ദൗത്യത്തില്‍ ഓര്‍ബിറ്ററില്‍ കാര്യമായ പരീക്ഷണ ഉപകരണങ്ങള്‍ ഇല്ല. ലാന്‍ഡറിനെ […]
സോണി ഇന്ത്യ പുതുതലമുറ കോഗ്‌നിറ്റീവ് പ്രോസസര്‍ എക്‌സ്ആറുമായി പുതിയ ബ്രേവിയ എക്‌സ്ആര്‍ എക്‌സ്90എല്‍ ശ്രേണി അവതരിപ്പിച്ചു. 75 ഇഞ്ച്, 65, 55 വലുപ്പത്തില്‍ ലഭ്യമാകും. അള്‍ട്രാ റിയലസ്റ്റിക് പിക്ചര്‍ ക്വാളിറ്റി, കോണ്‍ട്രാസ്റ്റ്, പിക്ചര്‍ റിയാലിറ്റി സൗണ്ട് എന്നിവയാണു സവിശേഷതകള്‍. പിഎസ്5 ഗെയിമിങ് കണ്‍സോളുമായുള്ള കോമ്പോ ഓഫറും ബ്രേവിയ ടിവി ലഭ്യമാക്കുന്നുണ്ട്. എഫ് വൈ23 എക്‌സ്ആര്‍ ശ്രേണിയിലുള്ള ഏത് ബ്രേവിയ ടിവിയോടും ഒപ്പം പിഎസ്5 വാങ്ങുന്നവര്‍ക്ക് 24,000 രൂപ വരെയുള്ള പ്രത്യേക ഇളവും നേടാം. എക്‌സ്ആര്‍-55എക്‌സ്90എല്‍ 1,39,990 രൂപയാണു […]
50എംപി ക്യാമറയും 6000 എംഎഎച്ച് ബാറ്ററിയുമൊക്കെയായി ‘മോണ്‍സ്റ്റര്‍’ എന്നു സാംസങ് വിശേഷിപ്പിച്ച ഗ്യാലക്‌സി എം34 (ഗ്യാലക്‌സി എം34) ജൂലൈ 7 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു.മുന്‍ഗാമിയായ ഗ്യാലക്‌സി എം33യുടെ ഡിസ്‌പ്ലേയുമായി താരതമ്യപ്പെടുത്തുമ്പോള്‍, വരാനിരിക്കുന്ന ഫോണിന് ഫുള്‍ എച്ച്ഡി പ്ലസ് റെസല്യൂഷനോടുകൂടിയ 6.4 ഇഞ്ച് എസ്അമോലെഡ് (sAMOLED) സ്‌ക്രീന്‍ ഉണ്ടായിരിക്കും. ഒരു എം സീരീസ് ഫോണിനു ആദ്യമായാണ് ഈ ഡിസ്‌പ്ലേ നല്‍കുന്നത്. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ പോലും സ്‌ക്രീന്‍ റീഡുചെയ്യാന്‍ ‘വിഷന്‍ ബൂസ്റ്റര്‍’ എന്ന സാങ്കേതികവിദ്യ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. […]
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ സേവനദാതാക്കളായ ഗരുഡ എയറോസ്പേസും ഹിന്ദുസ്ഥാന്‍ എയറോനോടിക്സ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ നൈനി എയറോസ്പേസും അത്യാധുനിക ഡ്രോണ്‍ നിര്‍മാണത്തിനായി കൈകോര്‍ക്കുന്നു. 25 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള അത്യാധുനിക പ്രിസിഷന്‍ ഡ്രോണുകള്‍ ഈ സഹകരണത്തിലൂടെ നിര്‍മിക്കാനാവുമെന്ന് ഗരുഡ എയറോസ്പേസ് പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ക്കായുള്ള ആളില്ലാ വ്യോമ വാഹനങ്ങള്‍ (യുഎവി) രൂപകല്‍പന ചെയ്യുക, നിര്‍മിക്കുക തുടങ്ങിയ മേഖലകളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഗരുഡ എയറോസ്പേസ്. ഇവന്റ് ഫോട്ടോഗ്രഫി, കാര്‍ഷിക സര്‍വേ, നിരീക്ഷണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായുള്ള […]
മുംബൈ: ജിയോയ്ക്ക് വീണ്ടും നേട്ടം. ഒരു മാസം കൊണ്ട് 1,000 കോടി ജിബി ഡേറ്റയാണ് ജിയോ വരിക്കാര്‍ ഉപയോഗിച്ച് തീര്‍ത്തിരിക്കുന്നത്. 2016 ല്‍ ജിയോ ടെലികോം മേഖലയിലേക്ക് എത്തുമ്പോള്‍ രാജ്യത്തെ തന്നെ എല്ലാ നെറ്റ് വര്‍ക്കുകളുടെയും ഒരു കൊല്ലത്തെ ആകെ ഡാറ്റ ഉപഭോഗം എന്നത് 460 ജിബിയായിരുന്നു. 2023 ആയതോടെ ജിയോ നെറ്റ്വര്ക്കിലെ ഡേറ്റ ഉപഭോഗം 3030 കോടി ജിബിയായിരിക്കുകയാണ്. രാജ്യത്ത് പലയിടത്തും 5ജി കണക്ഷന് എത്തിയതോടെയാണ് ജിയോയുടെ ഡാറ്റാ ഉപഭോഗം കുത്തനെ ഉയര്‍ന്നിരിക്കുന്നത്. ശരാശരി 23.1 […]
അബുദാബി: യുഎഇ ചാന്ദ്രദൗത്യം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎഇയുടെ റാഷിദ് റോവറിനെയും വഹിച്ചുള്ള ചാന്ദ്രദൗത്യമാണ് പരാജയപ്പെട്ടത്. ജപ്പാനിലെ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ ഐ സ്‌പേസുമായി സഹകരിച്ച് നടന്ന ദൗത്യമാണ് അവസാന നിമിഷം പരാജയമായി മാറിയത്. ഐ സ്‌പേസിന്റെ ഹകുട്ടോ ആര്‍ എം വണ്‍ ലാന്‍ഡറില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിക്കുന്നില്ല. ലാന്‍ഡിങ് വിജയകരമായില്ലെന്നാണ് പ്രാഥമിക നി?ഗമനമെന്നാണ് ഐ സ്‌പേസ് വിശദമാക്കുന്നത്. ലാന്‍ഡിങ്ങിന്റെ തൊട്ടുമുമ്പ് വരെ ലാന്‍ഡറുമായി ആശയവിനിമയം സാധ്യമായിരുന്നു. ആശയവിനിമയം പുനസ്ഥാപിക്കാന്‍ ശ്രമങ്ങള്‍ തുടരുന്നതായും ഐ സ്‌പേസ് വിശദമാക്കി. യുഎഇ […]
ന്യൂഡല്‍ഹി: ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സിലേക്ക് (ഒഎന്‍ഡിസി) എല്ലാ വന്‍കിട ചെറുകിട കച്ചവടക്കാരെയും ക്ഷണിച്ച് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ഇ-കൊമേഴ്‌സ് രംഗത്തെ വമ്പന്‍മാര്‍ക്കു ബദലായാണ് കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള വികേന്ദ്രീകൃത ശൃംഖലയായ ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒഎന്‍ഡിസി) അവതരിപ്പിച്ചത്. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിങ്ങനെ ഓരോ സ്വകാര്യ പ്ലാറ്റ്‌ഫോമും കേന്ദ്രീകരിച്ചു നില്‍ക്കുന്ന നിലവിലെ ഇ-കൊമേഴ്‌സ് രംഗത്തെ പൊതുശൃംഖലയുടെ ഭാഗമാക്കുകയാണ് ഒഎന്‍ഡിസി ചെയ്യുന്നത്. ആമസോണ്‍ പോലെ മറ്റൊരു പ്ലാറ്റ്‌ഫോം എന്നതിനു പകരം പേയ്‌മെന്റ് രംഗത്ത് […]
© Copyright News4media 2024. Designed and Developed by Horizon Digital