News4media TOP NEWS
കണ്ണൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം; മരിച്ചത് റെയിൽവെ ട്രാക്കിന് സമീപം താമസിക്കുന്നയാൾ 15.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ തൃശൂരിൽ രാത്രിയിൽ ആക്രമണം; മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു; ആക്രമണം പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ ബ്രിട്ടനിൽ രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം ! രണ്ടുപേരും വിടവാങ്ങിയത് ഒരേ ദിവസം; നടുക്കത്തിൽ യു.കെ മലയാളികൾ

എസ്അമോലെഡ് സ്‌ക്രീനുമായി ഗ്യാലക്‌സി എം34

എസ്അമോലെഡ് സ്‌ക്രീനുമായി ഗ്യാലക്‌സി എം34
June 29, 2023

50എംപി ക്യാമറയും 6000 എംഎഎച്ച് ബാറ്ററിയുമൊക്കെയായി ‘മോണ്‍സ്റ്റര്‍’ എന്നു സാംസങ് വിശേഷിപ്പിച്ച ഗ്യാലക്‌സി എം34 (ഗ്യാലക്‌സി എം34) ജൂലൈ 7 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു.മുന്‍ഗാമിയായ ഗ്യാലക്‌സി എം33യുടെ ഡിസ്‌പ്ലേയുമായി താരതമ്യപ്പെടുത്തുമ്പോള്‍, വരാനിരിക്കുന്ന ഫോണിന് ഫുള്‍ എച്ച്ഡി പ്ലസ് റെസല്യൂഷനോടുകൂടിയ 6.4 ഇഞ്ച് എസ്അമോലെഡ് (sAMOLED) സ്‌ക്രീന്‍ ഉണ്ടായിരിക്കും. ഒരു എം സീരീസ് ഫോണിനു ആദ്യമായാണ് ഈ ഡിസ്‌പ്ലേ നല്‍കുന്നത്.

നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ പോലും സ്‌ക്രീന്‍ റീഡുചെയ്യാന്‍ ‘വിഷന്‍ ബൂസ്റ്റര്‍’ എന്ന സാങ്കേതികവിദ്യ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (OIS) ഉള്ള 50MP പ്രൈമറി ക്യാമറയാണ് ഗ്യാലക്‌സി എം 34ല്‍ അവതരിപ്പിക്കുന്നത്. ഒറ്റ ഷോട്ടില്‍ 4 ഫോട്ടോകളും 4 വിഡിയോകളും പകര്‍ത്താന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സാംസങിന്റെ മോണ്‍സ്റ്റര്‍ ഷോട്ട് 2.0 സവിശേഷതയും 16 വ്യത്യസ്ത ലെന്‍സ് ഇഫക്റ്റുകളുള്ള ഒരു ഫണ്‍ മോഡും ഇതിലുണ്ടത്രെ. കൂടാതെ സാംസങിന്റെ മുന്‍നിര സീരീസില്‍ നിന്നുള്ള ‘നൈറ്റ്ഗ്രാഫി’ ഫീച്ചറും ഇതില്‍ വരുന്നു.

ഔദ്യോഗിക പോസ്റ്റര്‍ ഫോണിന്റെ നീല, പര്‍പ്പിള്‍, പര്‍പ്പിള്‍ എന്നീ നിറങ്ങള്‍ പരിചയപ്പെടുത്തുന്നു. പ്രധായ ക്യാമറ പാനലില്‍ രണ്ടിന് പകരം മൂന്ന് ക്യാമറകള്‍ ഉണ്ടാകും. മുന്‍ ക്യാമറ വാട്ടര്‍ഡ്രോപ്പ്-സ്‌റ്റൈല്‍ നോച്ചിനുള്ളിലായിരിക്കും. ഗ്യാലക്‌സി എം34 ന്റെ വില ഏകദേശം 20,000 രൂപയില്‍ താഴെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആമസോണിലൂടെയായിരിക്കും ഫോണ്‍ വിപണിയിലെത്തുക.

 

Related Articles
News4media
  • Technology
  • Top News

ഇഷ്ടപ്പെട്ട വാർത്തകൾ ഓഡിയോ രൂപത്തിൽ കേൾക്കാം; കിടിലൻ എഐ ഫീച്ചറുമായി ഗൂഗിള്‍

News4media
  • International
  • Technology
  • Top News

പുതിയ വര്‍ഷത്തിലെ ആദ്യ ബഹിരാകാശ നടത്തത്തിന് തയ്യാറെടുത്ത് സുനിതാ വില്യംസ്; ആറര മണിക്കൂര്‍ നീളുന്ന നട...

News4media
  • Technology

വാട്‌സാപ്പില്‍ പുതിയ ഫീച്ചർ ! ഇനി വാട്സാപ്പിൽ നിന്നുതന്നെ ഡോക്യുമെന്റ് സ്‌കാന്‍ ചെയ്ത് അയക്കാം

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital