ചാറ്റ് ജിപിടി വിദഗ്ധര്‍ക്ക് പ്രതിവര്‍ഷം 1.5 കോടി രൂപ ശമ്പളം

ചാറ്റ് ജിപിടിയാണ് ഇന്നത്തെ പ്രധാന ചര്‍ച്ചാവിഷയം. എല്ലാ മേഖലയും കൈകാര്യം ചെയ്യാനുള്ള ചാറ്റ് ജിപിടിയുടെ കഴിവ് ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. സമയം കഴിയുന്തോറും ചാറ്റ് ജിപിടിയുടെ ആവശ്യകതയും വര്‍ധിക്കുകയാണ്. കൂടാതെ ചാറ്റ്‌ബോട്ട് ഉപയോഗിക്കുന്ന ആളുകള്‍ക്ക് ജോലിയുടെ കാര്യത്തിലും നിരവധി ഓപ്ഷനുകള്‍ ഉണ്ടെന്ന് പറയുന്നുണ്ട്. അടുത്തിടെ റെസ്യൂം ബില്‍ഡര്‍ നടത്തിയ പഠനമനുസരിച്ച് ഒഴിവുള്ള ജോലികളിലേക്ക് 91 ശതമാനം കമ്പനികളും ചാറ്റ് ജിപിടി വൈദഗ്ധ്യമുള്ള പ്രൊഫഷണല്‍സിനെയാണ് തേടുന്നത്. പഠനമനുസരിച്ച് ഉത്പാദന ക്ഷമത വര്‍ധിപ്പിക്കാനും സമയം ലാഭിക്കാനും എഐയാണ് നല്ലതെന്നാണ് കമ്പനികള്‍ വിശ്വസിക്കുന്നത്.

ചാറ്റ് ജിപിടി വിദഗ്ധര്‍ക്ക് പ്രതിവര്‍ഷം 185,000 ഡോളര്‍ (ഏകദേശം 1.5 കോടി രൂപ) വരെ പ്രതിഫലം നല്‍കാന്‍ ലിങ്ക്ഡ്ഇന്നിലെ കമ്പനികള്‍ തയ്യാറാണെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് പറയുന്നു. യുഎസ് ആസ്ഥാനമായുള്ള എച്ച്ആര്‍ കമ്പനിയായ സ്‌ക്രാച്ച് ജീവനക്കാരെ തേടുന്നത് അതിനുദാഹരണമാണ്. എഐ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നവരും കുറവല്ല. അടുത്തിടെ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ആന്ത്രോപിക് എന്ന എഐ സ്റ്റാര്‍ട്ടപ്പ് എഐ പ്രോംപ്റ്റ് എഞ്ചിനീയറിംഗ് റോളുകള്‍ പരീക്ഷിച്ചിരുന്നു.

മുന്‍പ് ആപ്പിളിന്റെ ഉത്പന്നങ്ങളില്‍ എഐ കൂട്ടിച്ചേര്‍ക്കുമെന്ന് ആപ്പിള്‍ സിഇഒ ടീം കുക്ക് അറിയിച്ചത് വാര്‍ത്തയായിരുന്നു. ചാറ്റ്‌ബോട്ട്, ചാറ്റ് ജിപിടി പോലുള്ളവ താന്‍ ഉപയോഗിക്കുന്നുണ്ടെന്നും അന്നദ്ദേഹം പറഞ്ഞു. വലിയ സാധ്യതകളാണ് ഇവ ലോകത്തിന് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഓപ്പണ്‍ എഐ പുതിയ റെക്കോര്‍ഡിലേക്ക് കുതിച്ചെന്ന വാര്‍ത്ത ചര്‍ച്ചയായത് അടുത്തിടെയാണ്. പ്രതിമാസം ഒരു ബില്യണ്‍ (100 കോടി) വിസിറ്റേഴ്‌സാണ് ഓപണ്‍ എഐയുടെ വെബ്‌സൈറ്റിനുള്ളത്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന മികച്ച 50 സൈറ്റുകളിലൊന്നും ഏറ്റവും വേഗത്തില്‍ വളരുന്ന വെബ്‌സൈറ്റുമാണിത്. സൈറ്റ് ട്രാഫിക്കിന്റെ കാര്യത്തില്‍ ഓപണ്‍ എഐയുടെ വെബ് സൈറ്റായ ‘openai.com’ ഒരു മാസത്തിനുള്ളില്‍ 54.21 ശതമാനം വളര്‍ച്ച നേടി.

യുഎസ് ആസ്ഥാനമായ വെസഡിജിറ്റലിന്റെ (VezaDigital) റിപ്പോര്‍ട്ടിലാണ് ഇതെക്കുറിച്ച് പറയുന്നത്. ഇസ്രായേല്‍ ആസ്ഥാനമായ സോഫ്റ്റ്വെയര്‍ ആന്റ് ഡാറ്റ കമ്പനിയായ സിമിലാര്‍ വെബില്‍ നിന്നുള്ള ഡാറ്റ അനുസരിച്ചാണ് മാര്‍ച്ചിലെ വിസിറ്റേഴ്‌സിനെ അടിസ്ഥാനമാക്കി സൈറ്റിന്റെ ട്രാഫിക് ഏജന്‍സി വിശകലനം ചെയ്തത്. ചാറ്റ്ജിപിടിയ്ക്ക് ഇത്രയധികം സ്വീകാര്യത ലഭിച്ചത് 2022 അവസാനത്തോടെയാണ്.

 

spot_imgspot_img
spot_imgspot_img

Latest news

ദേശീയപാതക്കായി ഭൂമി ഏറ്റെടുക്കൽ; അഞ്ചു വർഷത്തിനകം ഉപയോഗിച്ചില്ലെങ്കിൽ ഉടമകൾക്ക് തിരികെ

തിരുവനന്തപുരം: ദേശീയപാത വികസനത്തിനായി ഭൂമിയേറ്റെടുത്ത് അഞ്ചു വർഷത്തിനകം അത് ഉപയോഗിച്ചില്ലെങ്കിൽ ഉടമകൾക്ക്...

ഇന്നു മുതൽ അനിശ്ചിതകാല നിരാഹാര സമരം; നിലപാട് കടുപ്പിച്ച് ആശമാർ

തിരുവനന്തപുരം: നിലപാട് കടുപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർ....

ഫെബ്രുവരിയിൽ ഇറങ്ങിയ മലയാള സിനിമകളും അതിൻ്റെ മുതൽ മുടക്കും തീയറ്റർ വരുമാനവും അറിയാം

കൊച്ചി: ഫെബ്രുവരിയില്‍ റിലീസ് ചെയ്ത സിനിമകളുടെ കണക്കുകള്‍ പുറത്തുവിട്ട് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ....

ആശങ്കകൾക്ക് വിരാമം; ഒമ്പത് മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിതാ വില്യംസും സംഘവും തിരിച്ചെത്തി

ഫ്ലോറിഡ: ഒമ്പത് മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിതാ വില്യംസും സംഘവും ക്രൂ-...

മയക്കുമരുന്ന് ലഹരിയില്‍ ക്രൂരത; ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഈങ്ങാപ്പുഴ കക്കാട് ആണ് ദാരുണ...

Other news

ദേശീയപാതക്കായി ഭൂമി ഏറ്റെടുക്കൽ; അഞ്ചു വർഷത്തിനകം ഉപയോഗിച്ചില്ലെങ്കിൽ ഉടമകൾക്ക് തിരികെ

തിരുവനന്തപുരം: ദേശീയപാത വികസനത്തിനായി ഭൂമിയേറ്റെടുത്ത് അഞ്ചു വർഷത്തിനകം അത് ഉപയോഗിച്ചില്ലെങ്കിൽ ഉടമകൾക്ക്...

കേന്ദ്രത്തിനെതിരെ പ്രതിപക്ഷ നിരയെ ഒന്നിപ്പിക്കാൻ സ്റ്റാലിൻ; പിണറായി വിജയൻ ചെന്നൈയിലെത്തി

ചെന്നൈ: ലോക്‌സഭാ മണ്ഡല പുനർനിർണയത്തിനെതിരെ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ കേരള...

നിന്നോട് ഞാൻ പറഞ്ഞതല്ലേടാ… നിനക്ക് മാപ്പില്ല; കണ്ണൂരിൽ ബി.ജെ.പി നേതാവിനെ വെടിവെച്ചുകൊന്നു

കണ്ണൂർ: ഓട്ടോ ഡ്രൈവറെ സുഹൃത്ത് വെടിവച്ച് കൊലപ്പെടുത്തി. മാതമംഗലത്താണ് സംഭവം. ബി.ജെ.പി...

പണ്ടൊക്കെ ആൺകുട്ടികളായിരുന്നു; ഇപ്പോൾ വഴക്കിട്ട് വീടുവിട്ടു പോകുന്നവരിൽ ഏറെയും പെൺകുട്ടികൾ

കോഴിക്കോട്: നിസാരകാര്യങ്ങളുടെ പേരിൽ വീട് വിട്ടിറങ്ങുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധന....

എഴുത്തും വായനയും അറിയാതെ ആരോ തയ്യാറാക്കിയ ചോദ്യപേപ്പർ; ഇതിലും ഭേദം മലയാള ഭാഷയെ അങ്ങ് കൊല്ലാമായിരുന്നില്ലേ

തിരുവനന്തപുരം: 80 മാർക്കിന്റെ പരീക്ഷക്ക് തയ്യാറാക്കിയ 27 ചോദ്യങ്ങളിൽ 15 അക്ഷരത്തെറ്റുകൾ!...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!