News4media TOP NEWS
‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുതി ഭാഗം തകർന്നുവീണു സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

News

News4media

റോക് ഫിഷിങ്ങിനു പോയ രണ്ട് മലയാളികളെ ന്യൂസീലൻഡിൽ കാണാതായി; കാണാതായത് മൂവാറ്റുപുഴ, നെടുമുടി സ്വദേശികളെ ; പരിശോധന തുടരുന്നു

മൂവാറ്റുപുഴ: ന്യൂസീലൻഡിൽകടലിടുക്കിൽ റോക് ഫിഷിങ്ങിനു പോയ രണ്ട് മലയാളികളെ കടലിൽ കാണാതായി. മൂവാറ്റുപുഴ ചെമ്പകത്തിനാൽ ഫെർസിൽ ബാബു (36), ആലപ്പുഴ നെടുമുടി സ്വദേശി ശശി നിവാസിൽ ശരത് കുമാർ (37) എന്നിവരെയാണു കാണാതായത്.  ബുധനാഴ്ച്ച വൈകുന്നേരത്തോടെയാണ് ഇരുവരും വിനോദത്തിനായി മീൻപിടിക്കാനായി പോയത്.കടലിനോടു ചേർന്നുള്ള പാറക്കെട്ടുകളിലും കുത്തനെയുള്ള കല്ലിടുക്കുകളിലും സാഹസികമായി നടത്തുന്ന മീൻപിടിത്തമാണ് റോക്ക് ഫിഷിങ്. ഓസ്ട്രേലിയയിലും മറ്റും അപകടകരമായ വിനോദമായാണ് ഇതിനെ കണക്കാക്കുന്നത്. ന്യൂസീലൻഡിൽ ജോലി ചെയ്യുന്ന ഇരുവരും ബുധനാഴ്ച പ്രാദേശിക സമയം വൈകിട്ട് നാലോടെയാണ് വിനോദത്തിനായി റോക് […]

May 3, 2024
News4media

കനത്ത മഴ, ഇടിമിന്നല്‍; യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത നിർദ്ദേശം

യുഎഇയില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയും ഇടിമിന്നലും. ദുബായില്‍ മഴ കുറഞ്ഞെങ്കിലും മറ്റുപലയിടങ്ങളിലും ശക്തമായ മഴ പെയ്യുന്നുണ്ട്. പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടരയോടെയാണ് ദുബായിലും അബുദാബിയിലും ശക്തമായ മഴയും കാറ്റും ഇടിമിന്നലും തുടങ്ങിയത്. അസ്ഥിരമായ കാലാവസ്ഥ കണക്കിലെടുത്ത് ഇന്നും നാളേയും യു എ ഇയിലെ സ്‌കൂളുകള്‍ക്ക് ഓൺലൈൻ ക്ലാസ്സാണ് നിര്‍ദേശിച്ചിരിക്കുന്നത്. മോശം കാലാവസ്ഥ കാരണം എമിറേറ്റ്സിന്റേതുള്‍പ്പെടെ പല വിമാനസര്‍വീസുകളും റദ്ദാക്കി. ഏതാനും ദിവസങ്ങളായി മോശം കാലാവസ്ഥയെ നേരിടാന്‍ യുഎഇ സര്‍ക്കാരും ഏജന്‍സികളും വിപുലമായ തയാറെടുപ്പുകള്‍ നടത്തിയിരുന്നു. രാജ്യത്തെ […]

May 2, 2024
News4media

മസ്‌കത്തില്‍ കടലില്‍ കുളിക്കാനിറങ്ങി; ഒരാൾക്ക് ജീവൻ നഷ്ടമായി; ഏഴ് പേരുടെ നില ഗുരുതരം; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല

മസ്കത്ത്: മസ്‌കത്തില്‍ കടലില്‍ കുളിക്കാനിറങ്ങിയ എട്ട് പ്രവാസികളിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. ഏഴ് പേരുടെ നില ഗുരുതരമായി തുടരുന്നു. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ ആണ് അപകടം. കടലിൽ വീണതിൽ ഒരാള്‍ മരണപ്പെട്ടതായും മറ്റു ഏഴ് പേരെ രക്ഷപ്പെടുത്തിയതായും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. അപകടത്തില്‍ പെട്ടവര്‍ ഏഷ്യന്‍ രാജ്യക്കാരാണെന്നാണ് വിവരം. എന്നാല്‍ ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. Read Also: ശിവൻ എപ്പോഴെങ്കിലും പാപികളുടെ […]

April 27, 2024
News4media

ആടുജീവിതം സിനിമ സംഘാടകരുടെ “എയർ പോർട്ട് ജീവിതം”; ഇബ്രാഹിം ഖാദിരിയെപ്പോലെ ദൈവദൂതരായി ഭക്ഷണവും വെള്ളവുമായി എത്തിയത് നിരവധി പേർ

ദുബായ്: കനത്ത മഴയെ തുടർന്ന് 1,244 വിമാനങ്ങളായിരുന്നു കഴിഞ്ഞ രണ്ടുദിവസത്തിനിടെ ദുബായിൽ റദ്ദാക്കിയത്. ഒട്ടേറെ വിമാനങ്ങളാണ് സമീപത്തെ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത്. ചിലത് അനിശ്ചിതമായി വൈകുകയും ചെയ്തു. ഇതോടെയാണ് സംവിധായകൻ ബ്ലെസ്സി ഉൾപ്പെടെയുള്ള ‘ആടുജീവിതം’ സിനിമയുടെ സംഘാടകർ എയർപോർട്ടിനുള്ളിൽ മണിക്കൂറുകളോളം കുടുങ്ങിയത്. കോഴിക്കോട് നിന്ന് ദുബായിലെത്തിയ നടൻ ഗോകുലും ഗായകൻ ജിതിനും 24 മണിക്കൂറോളമാണ് അൽ മക്തും വിമാനത്താവളത്തിൽ കുടുങ്ങി കിടന്നത്. ആടുജീവിതം സിനിമയിലെ ഇബ്രാഹിം ഖാദിരിയെപ്പോലെ ഒട്ടേറെ പേരാണ് ദൈവദൂതരായി ഭക്ഷണവും വെള്ളവുമായി എത്തിയതെന്നും ഗോകുൽ പറഞ്ഞു. […]

April 19, 2024
News4media

അതിതീവ്ര മഴ, ആലിപ്പഴ വർഷം, ഇടിമിന്നൽ, 65 കിലോമീറ്റർ വേഗതയിൽവരെ വീശുന്ന കാറ്റ്;മൂന്നു ദിവസം യു.എ.ഇ.യിൽ ഉള്ളവർ സൂക്ഷിക്കുക

യൂ.എ.ഇയിൽ മൂന്നു ദിവസത്തേയ്ക്ക് തീവ്ര മഴയ്ക്കും ആലിപ്പഴ വർഷത്തിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 65 കിലോമീറ്റർ വേഗതയിൽവരെ വീശുന്ന കാറ്റ് പൊടിപറത്തുന്നതോടെ വാഹനമോടിക്കുന്നവരുടെ ദൂരക്കാഴ്ച്ചയെ ബാധിച്ചേക്കാം. ബുധനാഴ്ച ഉച്ചയോടെയു.എ.ഇ.യുടെ വടക്ക് കിഴക്കൻ മേഖലകളിൽ മഴ കനക്കും വൈകീട്ടോടെ മഴയ്ക്ക് കുറവുണ്ടാകും. വ്യാഴാഴ്ചയോടെ കാലാവസ്ഥ സാധാരണ നിലയിലേയ്ക്ക് എത്തും. അയൽരാജ്യമായ ഒമാനിൽ കനത്ത മഴയും വെള്ളപ്പൊക്കവുമാണ്.   കുടയെടുത്തോ, നാല് ജില്ലകളിൽ ഇന്ന് മഴ പെയ്യും 

April 15, 2024
News4media

യുവതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ; മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് വരാൻ ഭർത്താവ് തയ്യാറായില്ല;ഷാർജയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; പരാതിയുമായി ബന്ധുക്കൾ

തിരുവനന്തപുരം: ഷാർജയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. വർക്കല ഓടയം സ്വദേശിനി യാസ്നയുടെ മരണത്തിലാണ് ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നത്. മാർച്ച് 23 ന് ഷാർജയിൽ വീട്ടിലെ കുളിമുറിയിലാണ് യാസ്നയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം നാട്ടിലെത്തിച്ച മൃതദേഹത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയതാണ് സംശയത്തിന് കാരണം. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ വർക്കല അയിരൂർ പൊലിസീൽ പരാതി നൽകി. യാസ്നയും ഭർത്താവും അഞ്ചര വയസുള്ള കുഞ്ഞും ഷാർജയിലായിരുന്നു താമസം. മാർച്ച് […]

April 5, 2024
News4media

ബി​ഗ് ടിക്കറ്റ്; നറുക്കെടുപ്പിൽ 10 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കി ഇന്ത്യക്കാരൻ; ടിക്കറ്റ് വാങ്ങിയത് പത്ത് സുഹൃത്തുക്കൾക്കൊപ്പം

  “എല്ലാ മാസവും ഞാൻ വിജയിക്കുമെന്നായിരുന്നു എന്റെ പ്രാർത്ഥന. കഴി‍ഞ്ഞ മാസം ഒരു അക്കം അകലെ എനിക്ക് ​ഗ്രാൻഡ് പ്രൈസ് നഷ്ടമായി. ഇത്തവണയും അതേ അക്കങ്ങൾ തന്നെയാണ് തെരഞ്ഞെടുത്തത്. ഒരക്കം മാത്രം പക്ഷേ, മാറ്റി. എങ്കിലും എനിക്കറിയാമായിരുന്നു ഞാൻ തന്നെ വിജയിക്കുമെന്ന്. റമദാൻ മാസത്തിൽ തന്നെ ദൈവം ഈ ഭാ​ഗ്യം കൊണ്ടുവന്നു.” ബി​ഗ് ടിക്കറ്റ് സീരിസ് 262 നറുക്കെടുപ്പിൽ 10 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കിയ ഇന്ത്യക്കാരന്റെ വാക്കുകളാണ് ഇത്. മെക്കാനിക്കൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന […]

April 4, 2024
News4media

കോഴിക്കോട്ടുകാരന്റെ വധശിക്ഷ ഒഴിവാക്കാൻ 34 കോടി രൂപവേണം; ദയാധനം നൽകേണ്ട തീയതി ഇങ്ങടുത്തു; ജീവൻ രക്ഷിക്കാൻ ഒരു നാട് ഒന്നിക്കുന്നു

കോഴിക്കോട്: 18 വർഷമായി വധശിക്ഷയും കാത്ത് റിയാദിലെ ജയിലിൽ കഴിയുന്ന യുവാവിന്റെ ജീവന് വില നിശ്ചയിച്ചു. 34 കോടി രൂപ. ഫറോക്ക് കോടമ്പുഴ സ്വദേശിയായ അബ്ദുൽ റഹീമിന്റെ മോചനത്തിനായാണ് സൗദി കുടുംബം ഈ ഭീമമായ ദയാധനം ആവശ്യപ്പെട്ടത്. എം പി അബ്ദുൽ റഹീം നിയമ സഹായ സമിതി എന്ന പേരിൽ ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇതിനായി ക്രൗഡ് ഫണ്ടിംഗ് ഉൾപ്പെടെ നടത്താൻ സഹായകമാകുന്ന തരത്തിൽ മൊബൈൽ […]

March 9, 2024
News4media

ഗോൾഡൻ വിസയ്ക്കായി ദുബൈയിൽ റിയൽ എസ്‌റ്റേറ്റ് നിക്ഷേപം നടത്തുന്ന യുറോപ്യരുടെ എണ്ണം വർധിയ്ക്കുന്നു.

ഗോൾഡൻ വിസ നേടാനായി ദുബൈയിൽ വസ്തുക്കൾ വാങ്ങുന്ന യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെ എണ്ണത്തിൽ വൻ വർധനവ്. 10 വർഷത്തെ താമസത്തിനും ഗോൾഡൻ വിസയുടെ ആനുകൂല്യങ്ങളും ലക്ഷ്യമിട്ടാണ് നീക്കം. സ്വിറ്റസർലന്റ് , ജർമനി , ഫ്രാൻസ് , യു.കെ. എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലാളുകൾ നിക്ഷേപം നടത്തുന്നത്. വരുമാനത്തിന് നികുതി അടയ്‌ക്കേണ്ടതില്ല, ഉയർന്ന സുരക്ഷ, നിക്ഷേപങ്ങൾക്ക് മികച്ച വരുമാനം എന്നിവയാണ് യൂറോപ്യൻ പൗരന്മാരെ ദുബൈയിലേയ്ക്ക് ആകർഷിയ്ക്കുന്ന പ്രധാന ഘടകങ്ങൾ. ഗോൾഡൻ വിസ നേടിയവർക്ക് തൊഴിൽ വീസയില്ലാതെ തന്നെ വീട്ടുജോലിക്കാരെയും കുടുംബാംഗങ്ങളെയും […]

February 19, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]