web analytics

ആടുജീവിതം സിനിമ സംഘാടകരുടെ “എയർ പോർട്ട് ജീവിതം”; ഇബ്രാഹിം ഖാദിരിയെപ്പോലെ ദൈവദൂതരായി ഭക്ഷണവും വെള്ളവുമായി എത്തിയത് നിരവധി പേർ

ദുബായ്: കനത്ത മഴയെ തുടർന്ന് 1,244 വിമാനങ്ങളായിരുന്നു കഴിഞ്ഞ രണ്ടുദിവസത്തിനിടെ ദുബായിൽ റദ്ദാക്കിയത്. ഒട്ടേറെ വിമാനങ്ങളാണ് സമീപത്തെ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത്. ചിലത് അനിശ്ചിതമായി വൈകുകയും ചെയ്തു. ഇതോടെയാണ് സംവിധായകൻ ബ്ലെസ്സി ഉൾപ്പെടെയുള്ള ‘ആടുജീവിതം’ സിനിമയുടെ സംഘാടകർ എയർപോർട്ടിനുള്ളിൽ മണിക്കൂറുകളോളം കുടുങ്ങിയത്. കോഴിക്കോട് നിന്ന് ദുബായിലെത്തിയ നടൻ ഗോകുലും ഗായകൻ ജിതിനും 24 മണിക്കൂറോളമാണ് അൽ മക്തും വിമാനത്താവളത്തിൽ കുടുങ്ങി കിടന്നത്. ആടുജീവിതം സിനിമയിലെ ഇബ്രാഹിം ഖാദിരിയെപ്പോലെ ഒട്ടേറെ പേരാണ് ദൈവദൂതരായി ഭക്ഷണവും വെള്ളവുമായി എത്തിയതെന്നും ഗോകുൽ പറഞ്ഞു.

യുഎഇയിൽ മഴ ശമിച്ചെങ്കിലും പ്രവർത്തനങ്ങൾ സാധാരണ ഗതിയിലാകാൻ സമയമെടുത്തേക്കും. ദുരിതപ്പെയ്‌ത്തിനെ തുടർന്ന് നാല് പേരാണ് യുഎഇയിൽ മരിച്ചത്. മൂന്ന് ഫിലിപ്പീൻസ് സ്വദേശികൾ മരിച്ചുവെന്ന് കോൺസുലേറ്റ് അറിയിച്ചു. രണ്ടുപേർ വെള്ളത്തിൽ കുടുങ്ങിയ കാറിൽ ശ്വാസംമുട്ടിയാണ് മരിച്ചത്. നേരത്തെ റാസൽഖൈമയിൽ കാർ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചിരുന്നു.കാലാവസ്ഥ അനൂകൂലമായതോടെ ടെർമിനൽ ഒന്നിലേക്കുള്ള വിമാന സർവീസുകൾ തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം എമിറേറ്റ്സ് എയർലൈൻസ്, ഫ്ലൈ ദുബായ് തുടങ്ങിയവയും നിർത്തി വെച്ച സർവീസ് ഭാഗികമായി ആരംഭിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടത് രാജ്യത്തേക്ക് പുറപ്പെട്ടവരെയും പ്രതിസന്ധിയിലാക്കി.24 മണിക്കൂറിനകം ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർവ സ്ഥിതിയിലാകുമെന്ന് അധികൃതർ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img