തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരുടെ പോര് വീണ്ടും മുറുകുന്നു. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെ വീണ്ടും ആരോപണവുമായി കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത് രംഗത്ത്. പബ്ലിക്ക് സ്ക്രൂട്ടണി ഉണ്ടെങ്കിൽ മാത്രമേ ന്യായമായത് നടക്കൂ എന്ന സമകാലിക ഗതികേട് കൊണ്ടാണ് റിസ്‌ക് എടുത്ത് ‘വിസിൽ ബ്ലോവർ’ ആവുന്നത്. നിയമം പഠിച്ചിട്ടുണ്ടെന്നും ചട്ടങ്ങൾ തനിക്കറിയാമെന്നും പ്രശാന്ത് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. തനിക്കു പ്രതികൂലമായി സർക്കാരിനു റിപ്പോർട്ട് നൽകിയ ഡോ.എ.ജയതിലകിനെതിരെ എൻ.പ്രശാന്ത് കഴിഞ്ഞദിവസവും സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം നടത്തിയിരുന്നു. ഡോ. ജയതിലകിന്റെ ചിത്രം […]
കൊച്ചി: ജീവിതത്തിൽ കടമ്പകൾ സാധാരണമാണ്. എന്നാൽ ജന്മനാ കൈഫോസ്കോളിയോസിസ് ബാധിച്ച കൊടുങ്ങല്ലൂർ സ്വദേശിനി ഷെറിൻ രാജിൻ്റെ ജീവിതത്തിലെ കടമ്പകളും വെല്ലുവിളികളും അത്ര സാധാരണമായിരുന്നില്ല. Kyphoscoliosis could not break this girl’s determination story തൊറാസിക് സ്പൈനിന്റെ കശേരുക്കൾ പൂർണമായി രൂപപ്പെടാതെയാണ് ഷെറിൻ ജനിച്ചത്. ഈ അവസ്ഥ നട്ടെല്ലിൽ അസാധാരണമായ ഒരു വളവിന് കാരണമായി. വളരുന്തോറും ഈ വളവ് ഷെറിന്റെ നട്ടെല്ലിൻ്റെ വളർച്ചയെ തടസ്സപ്പെടുത്തുകയും സുഷുമ്നാ നാഡിയെ ഞെരുക്കുന്ന അവസ്ഥയിലേക്കും നയിച്ചു. ഒടുവിൽ കൗമാരപ്രായത്തിന്റെ തുടക്കത്തിൽതന്നെ വീൽചെയറിൽ. […]
ആലപ്പുഴ: പിണറായി സർക്കാരിന്റെ വാർഷികാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യം ജില്ലാ ഇൻഫർമേഷൻ ഓഫിസിലേക്ക് തട്ടി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് (ഐ ആൻഡ് പിആർഡി). എന്നാൽ, മറുപടി നൽകേണ്ടതു ഡയറക്ടറേറ്റാണെന്നു ജില്ലാ ഇൻഫർമേഷൻ ഓഫിസ് വിശദീകരിക്കുന്നു. വകുപ്പിലെ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾ ബലപ്പെടുത്തുന്നതാണ് ഉന്നത അധികൃതരുടെ രക്ഷപ്പെടൽ നടപടി. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക പരിപാടിയായ എന്റെ കേരളവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നടത്തിയ ചടങ്ങിനെപ്പറ്റിയുള്ള ചോദ്യമാണ് ജില്ലാ ഓഫിസിലേക്കു നീട്ടിയടിച്ചു […]
കൊച്ചി : ഇടുക്കിയിലെ ടൂറിസം രംഗത്തിന് പുത്തൻ ഉണർവേകുന്ന പദ്ധതിക്ക് തിങ്കളാഴ്ച തുടക്കം. ചരിത്രത്തിലാദ്യമായി ഇടുക്കിയിൽ ജലവിമാനമിറങ്ങും, മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിൽ നവംബർ 11നാണ് ജലവിമാനമിറങ്ങുന്നത്. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ വിമാനത്തിന് സ്വീകരണം നൽകും. എം.എൽ.എമാരായ എ. രാജ, എം,എം, മണി എന്നിവർ പങ്കെടുക്കും. കൊച്ചി ബോൾഗാട്ടി പാലസിൽ രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് മാട്ടുപ്പെട്ടി ജലാശയത്തിലേക്കുള്ള ജലവിമാനത്തിന്റെ പരീക്ഷണ പറക്കൽ ഫ്ളാഗ് ഓഫ് ചെയ്യുക. മന്ത്രി പി. രാജീവ് […]
അവധി കിട്ടിയില്ലെന്നു കരുതി കല്യാണം കഴിക്കാതിരിക്കാൻ പറ്റുമോ ? വേറെ മാർഗം കണ്ടെത്തുക തന്നെ വഴി. അങ്ങിനെ, വിവാഹ അവധി നിഷേധിച്ചതിനെ തുടർന്ന് വീഡിയോ കോളിലൂടെ വിവാഹം കഴിച്ച് ദമ്പതികളായി വധൂവരന്മാർ. Indian man and woman got married through video call തുർക്കിയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജനായ വരനും ഹിമാചൽ പ്രദേശിൽ താമസിക്കുന്ന വധുവും തമ്മിലാണ് മറ്റുവഴികൾ ഇല്ലാതെ വന്നതോടെ വീഡിയോ കോളിലൂടെ വിവാഹിതരായത്. വരന്‍റെ തുർക്കിക്കാരനായ മേലുദ്യോഗസ്ഥൻ വിവാഹ ചടങ്ങിനായുള്ള അവധി […]
ആലപ്പുഴ : സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ പെരുകുന്ന പശ്ചാത്തലത്തില്‍ വേഷം മാറിയുള്ള ‘ഡെക്കോയ്’ ഓപ്പറേഷനുമായി വനിതാ പൊലീസ്. ഒരുമാസത്തിനിടെ ആലപ്പുഴ കെ.എസ്.ആര്‍.ടി.സി പരിസരത്ത് സ്ത്രീകളോട് മോശമായി പെരുമാറിയ നാല് പേരെ സംഘം പിടികൂടി ആലപ്പുഴ സൗത്ത് പൊലീസിന് കൈമാറി. വനിതാ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥകള്‍ വേഷം മാറി യാത്രക്കാര്‍ക്കിടയില്‍ നിന്നാണ് ആദ്യഘട്ട നിരീക്ഷണവും പരിശോധനയും നടത്തിയത്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ സാധാരണവേഷത്തില്‍ നില്‍ക്കുകയായിരുന്ന വനിതാപൊലീസിനോട് പുരുഷന്മാരെത്തി മോശമായി പെരുമാറുകയായിരുന്നു. പത്തനംതിട്ട, തിരുവനന്തപുരം സ്വദേശികളും രണ്ട് ആലപ്പുഴക്കാരുമാണ് പിടിയിലായത്. ഇവര്‍ക്കെതിരെ […]
മലപ്പുറം: ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിൽ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതി പ്രസവിച്ചു. കുറ്റിപ്പുറം സ്വദേശിയായ 30 കാരിയാണ് ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച രാത്രി 11-നാണ് സംഭവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത് കനിവ് 108 ആംബുലൻസിലെ ജീവനക്കാരായിരുന്നു. പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബന്ധുക്കൾ കാറിൽ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതിനിടയിൽ യുവതിയുടെ ആരോഗ്യനില വഷളായി. അങ്ങനെ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. ആംബുലൻസ് പൈലറ്റ് ആർ. വിപിൻ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഡി. അനിൽ എന്നിവർ […]
മലഞ്ചരക്ക് വസ്തുക്കളുടെ വിലയിടിവിനും ഉത്പാദനക്കുറവിനും പിന്നാലെ ഇടുക്കിയിലെ കാർഷിക മേഖലയിൽ കടന്നു കയറി ഫലവർഗങ്ങളും. കാർഷിക വസ്തുക്കളുടെ വിലയിടിവിന് പിന്നാലെയാണ് ഹൈറേഞ്ചിലെ കർഷകർ മുള്ളാത്ത കൃഷിയും പരീക്ഷിച്ച് തുടങ്ങിയത്. New fruit cultivation in idukki ഇതോടെ മലഞ്ചരക്ക് വസ്തുക്കൾക്ക് പേരുകേട്ട ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ ഇവ സ്ഥാനം പിടിക്കാൻ തുടങ്ങി. ഇടുക്കിയുടെ വാണിജ്യ നഗരമായ കട്ടപ്പന കമ്പോളത്തിലാണ് മുള്ളാത്ത പ്രധാനമായും എത്തിത്തുടങ്ങിയത്. ചെറിയ തോതിൽ വീടുകളിലും കൃഷിയിടങ്ങളിലുമാണ് മുള്ളാത്ത കൃഷി കർഷകർ ചെയ്ത് തുടങ്ങിയിരിക്കുന്നത്. നിലവിൽ 80-100 […]
© Copyright News4media 2024. Designed and Developed by Horizon Digital