web analytics

ആശുപത്രി എത്തുന്നതിന് അഞ്ചുകിലോമീറ്റർ അകലെവെച്ച് കടുത്ത പ്രസവവേദന; എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അനിലിന്റെ പരിചരണത്തിൽ യുവതിക്ക് സുഖപ്രസവം

മലപ്പുറം: ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിൽ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതി പ്രസവിച്ചു.

കുറ്റിപ്പുറം സ്വദേശിയായ 30 കാരിയാണ് ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച രാത്രി 11-നാണ് സംഭവം.

അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത് കനിവ് 108 ആംബുലൻസിലെ ജീവനക്കാരായിരുന്നു. പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബന്ധുക്കൾ കാറിൽ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു.

ഇതിനിടയിൽ യുവതിയുടെ ആരോഗ്യനില വഷളായി. അങ്ങനെ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. ആംബുലൻസ് പൈലറ്റ് ആർ. വിപിൻ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഡി. അനിൽ എന്നിവർ യുവതിയുമായി പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് തിരിച്ചു.

ആശുപത്രി എത്തുന്നതിന് അഞ്ചുകിലോമീറ്റർ അകലെവെച്ച് കടുത്ത പ്രസവവേദനവരികയും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അനിലിന്റെ പരിചരണത്തിൽ പ്രസവിക്കുകയുമായിരുന്നു.

ഇരുവർക്കും അനിൽ പ്രഥമ ശുശ്രൂഷ നൽകിയതിനുശേഷം ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img