മരട്: സന്തോഷ് ശെൽവൻ അടക്കമുള്ള കുറുവ മോഷ്ടാക്കൾ താമസിച്ചിരുന്നത് കുണ്ടന്നൂർ പാലത്തിനുകീഴിൽ തമ്പടിച്ചിരുന്ന കൊട്ടവഞ്ചിക്കാരായ അന്തർ സംസ്ഥാനക്കാർക്കൊപ്പം. ആക്രി ശേഖരിച്ച് വിൽപന നടത്തുന്നവരെന്ന് വിശ്വസിപ്പിച്ചാണ് ഇവർ ഇവിടെ തങ്ങിയിരുന്നത്. കുറുവസംഘത്തെ കുണ്ടന്നൂർ പാലത്തിന് താഴെനിന്ന് പിടികൂടിയ സംഭവത്തിന് പിന്നാലെ ഇവിടെ താമസിച്ചിരുന്ന കൊട്ടവഞ്ചിക്കാരെ ഉൾപ്പെടെ പൊലീസ് ഒഴിപ്പിച്ചു. കഴിഞ്ഞദിവസം മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ ജീപ്പിൽനിന്ന് ചാടിപ്പോകുകയും പിന്നീട് തിരച്ചിലിനൊടുവിൽ സന്തോഷ് പിടിയിലാവുകയുമായിരുന്നു. തുടർന്നാണ് പൊലീസ് കൊട്ടവഞ്ചിക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളെടുത്തത്. കുണ്ടന്നൂർ പാലത്തിനുതാഴെയാണ് കൊട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തുന്ന അന്തർസംസ്ഥാനക്കാർ […]
തിരുവനന്തപുരം: ഏതെങ്കിലും വസ്തുക്കളോ മെഷിനോ സാങ്കേതിക വിദ്യയോ കണ്ടുപിടിച്ചാൽ എങ്ങനെ പേറ്റന്റ് എടുക്കുമെന്ന് നിങ്ങൾക്കറിയാമോ? മിക്കവർക്കും ഇതേക്കുറിച്ച് അറിയാൻ സാധ്യതയില്ല. അങ്ങനെയുള്ളവർക്ക് ഇതിനായുള്ള മുഴുവൻ നടപടി ക്രമങ്ങളും പൂർത്തിയാക്കി പേറ്റന്റ് ലൈസൻസ് എടുക്കാൻ സഹായിക്കുന്ന പ്രഫഷണൽ വിഭാഗം തന്നെ ഇന്ന് ലോകത്തുണ്ട്. ഇത് ദുരുപയോഗം ചെയ്യുന്നവരുമുണ്ട്. വർഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്‌ത്, ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഉത്പന്നങ്ങളുടെ ആശയങ്ങൾ മോഷണം പോകുന്ന ദുഃഖത്തിൽ യുവസംരംഭകർ. കണ്ടുപിടിത്തങ്ങൾ സംരക്ഷിക്കാൻ പേറ്റന്റ് നിയമം നിലനിൽക്കുമ്പോഴാണ് മോഷണം വ്യാപകമാകുന്നത്. കമ്പനികളുടെ ഉത്പന്നങ്ങളുടെയും സോഫ്റ്റ്‌വെയറുകളുടെയും […]
പത്തനംതിട്ട : സ്പോട്ട് ബുക്കിംഗിന് പകരം പറയാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പേര് കണ്ടെത്തി. റിയൽ ടൈം ബുക്കിംഗ്. ഓൺലൈൻ ബുക്കിംഗ് ഇല്ലാതെ ശബരിമല ദർശനത്തിന് എത്തുന്ന ഭക്തരെ പമ്പയിലും എരുമേലിയിലും റിയൽ ടൈം ബുക്കിംഗ് നടത്തിയാണ് കടത്തിവിടുന്നത്. വണ്ടിപ്പെരിയാറിലെ റിയൽ ടൈം ബുക്കിംഗ് കേന്ദ്രം ഇന്നു തുറക്കും. ദേവസ്വം ബോർഡിനാണ് നിയന്ത്രണ ചുമതല. സ്പോട്ട് ബുക്കിംഗ് നിറുത്താലാക്കുമെന്ന പ്രഖ്യാപനം വൻ പ്രതിഷേധത്തിൽ കലാശിച്ചതിനെ തുടർന്ന്, ദർശനത്തിന് എത്തുന്ന എല്ലാ തീർത്ഥാടകരെയും ശബരിമലയിലേക്ക് കടത്തിവിടുമെന്ന നിലപാടിലേക്ക് സർക്കാരും […]
തിരുവനന്തപുരം: രണ്ടെടുത്താൽ ഒരു എൽ.ഇ.ഡി. ബൾബ് ഫ്രീ. ബി.പി.എൽ. കുടുംബങ്ങൾക്കും അങ്കണവാടികൾക്കും സർക്കാർ ആശുപത്രികൾക്കും ഫ്രീ. കെട്ടിക്കിടക്കുന്ന, വാറന്റി തീരാറായതും തീർന്നതുമായ എൽ.ഇ.ഡി. ബൾബുകൾ വിറ്റഴിക്കാനും ഒഴിവാക്കാനും ഓഫർ പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി. ഫിലമെന്റ് ഫ്രീ കേരളം എന്ന ലക്ഷ്യത്തോടെ വാങ്ങിക്കൂട്ടിയ 2.19 ലക്ഷം ബൾബുകൾ സ്റ്റോറുകളിൽ കെട്ടിക്കിടക്കുന്നു. ഇവയുടെ മൂന്നുവർഷ വാറന്റി കഴിയാറായതിനാലാണ് ഓഫർ വിൽപ്പന. 1.17 കോടി ബൾബുകൾ 54.88 കോടിരൂപയ്ക്കാണ് കെ.എസ്.ഇ.ബി. വാങ്ങിയത്. ഇതിൽ 1.15 കോടി ഇതുവരെ വിറ്റഴിഞ്ഞു. ശേഷിക്കുന്ന രണ്ടുശതമാനത്തോളം ബൾബുകൾ […]
ആലപ്പുഴ: കുറുവ സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമാണെന്ന് പൊലീസ് പറയുന്നു. ശബരിമല സീസണിൽ കുറുവ മോഷണ സംഘം സജീവമാകുമെന്നും ഇവരുടെ പ്രവർത്തന രീതി വ്യത്യസ്തമാണെന്നും ആലപ്പുഴ ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. ശബരിമല തീർത്ഥാടനത്തിനായി നിരവധി ഭക്തർ ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്നുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. പൊലീസിന് എല്ലാവരെയും തടഞ്ഞു നിർത്തി പരിശോധിക്കാൻ കഴിയില്ലെന്നത് കുറുവ സംഘത്തിന് അനുകൂല ഘടകമാണ്. കുറുവ സംഘം തീർഥാടനകാലം […]
നിർമാണ വസ്തുക്കളുടെ വില കുത്തനെ ഉയർന്നതിനെ തുടർന്ന് പ്രമുഖ സിമന്റ് കമ്പനികൾ പലതും നഷ്ടത്തിലേക്ക്. അസംസ്‌കൃത വസ്തുക്കളുടെ വില വർധനവിന് അനുസരിച്ച് സിമന്റിന് വില വർധിപ്പിക്കാൻ കഴിയാത്തതാണ് കമ്പനികൾ നഷ്ടത്തിലേക്ക് പോകാൻ കാരണം. Cement companies face losses നഷ്ടത്തിലാകുകയോ ലാഭം ഉണ്ടാകാത്ത അവസ്ഥയിൽ എത്തുകയോ ചെയ്ത സാഹചര്യത്തിൽ കമ്പനികളിൽ പലതും സിമന്റ് നിർമാണത്തിന് സമാന്തരമായി നിർമാണ മേഖലയിൽ ഉപയോഗിക്കേണ്ട മറ്റു വസ്തുക്കളുടെ ഉത്പാദനത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. പ്രമുഖ സിമന്റ് കമ്പനികളിൽ ചിലത് കുത്തക കമ്പനികൾക്ക് കൈമാറാനുള്ള നീക്കത്തിലാണ്. […]
കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് എസ്ഡിപിഐയുടെ നോട്ടീസ് പങ്കുവെച്ച് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എസ്ഡിപിഐയുടെ പേരില്‍ പാലക്കാട് ഇന്ന് വിതരണം ചെയ്ത നോട്ടീസ് എന്ന കുറിപ്പോടെയാണ് ഫേസ്ബുക്കിൽ ബിനീഷ് കോടിയേരി നോട്ടീസ് പങ്കുവച്ചത്. തൃശൂര്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് ബിനീഷ് പോസ്റ്റിൽ പറയുന്നു. തൃശൂര്‍ എന്താണ് നടന്നതെന്ന് പോസ്റ്റിലൂടെ ചോദിച്ച ബിനീഷ് ബിജെപിയുമായി ഉണ്ടാക്കിയ ഡീല്‍ പ്രകാരം കോണ്‍ഗ്രസിന്റെ വോട്ട് മുഴുവനായി ബിജെപിക്ക് മറിച്ചു കൊടുക്കുന്നുവെന്ന് ആരോപിച്ചു. അങ്ങനെ സംഭവിക്കാതിരിക്കാന്‍ പാലക്കാട്ടെ മതേതര ജനാധിപത്യ വിശ്വാസികളായ എല്ലാ ജനങ്ങളും […]
കുടുംബത്തിന്റെ വാർഷികവരുമാനം പരിഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതിയിൽ രജിസ്ടർ ചെയ്യുന്നത് വളരെ എളുപ്പമാണ്. മുതിർന്ന പൗരർക്കുള്ള ആയുഷ്മാൻ ഭാരത് പരിരക്ഷയ്ക്കു കുടുംബത്തിന്റെ വരുമാനപരിധി ബാധകമായിരിക്കില്ല. 6 കോടിയോളം മുതിർന്ന പൗരന്മാരുള്ള 4.5 കോടി കുടുംബങ്ങൾക്ക് പുതിയ പദ്ധതി ഗുണം ചെയ്യും. പദ്ധതി അനുസരിച്ചു മുതിർന്നയാളുള്ള കുടുംബത്തിന് വർഷം 5 ലക്ഷം രൂപയുടെ പരിരക്ഷയാണു നൽകുന്നത്. ഒന്നിലേറെ മുതിർന്ന പൗരരുണ്ടെങ്കിൽ ഈ ആനുകൂല്യം പങ്കുവയ്ക്കും. കുടുംബത്തിലെ മറ്റുള്ളവർക്ക് ഇത് […]
തൃശൂർ: തൃശൂർ പാലക്കാട് ദേശീയപാതയിൽ കാറിൽ മറ്റൊരു വാഹനം ഇടിപ്പിച്ച് തട്ടിക്കൊണ്ടുപോയ യുവാക്കളെ അക്രമി സംഘം ഉപേക്ഷിച്ചു. എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി മുഹമ്മദ് റിയാസ്, ആലുവ സ്വദേശി ഷംനാദ് എന്നിവരെയാണ് മൂന്ന് കാറുകളിലായെത്തിയ സംഘം നീലിപ്പാറയിൽ വെച്ച് വാഹനം തടഞ്ഞ് തട്ടിക്കൊണ്ട് പോയത്. കാറില്‍ കുഴല്‍പ്പണം ഒളിപ്പിച്ചിട്ടുണ്ടെന്ന് കരുതിയാണ് ആക്രമണം നടത്തി യുവാക്കളെ തട്ടിക്കൊണ്ട് പോയതെന്നാണ് പോലീസ് നിഗമനം. മര്‍ദനത്തിന് ശേഷം ഇരുവരെയും തൃശൂര്‍ പുത്തൂരിന് സമീപം ഇറക്കിവിട്ട് സംഘം രക്ഷപ്പെട്ടുവെന്നാണ് രക്ഷപ്പെട്ട യുവാക്കളുടെ മൊഴി. […]
ഇടുക്കി കുട്ടിക്കാനത്തിന് സമീപം സ്വകാര്യ സ്കൂളിലെ കുട്ടികൾ ബസ് കാത്തു നിൽക്കുന്നതിനിടെ ഹൈവേയിൽ ഇറങ്ങിയ ഒറ്റയാൻ്റെ ദൃശ്യമാണ് മാതാപിതാക്കളെയും നാട്ടുകാരെയും ഒരു പോലെ ഞെട്ടിച്ചിരിക്കുന്നത്. Wild elephant trying to attack kids in idukki video. വിദ്യാർഥികൾ ബസ് കാത്തു നിൽക്കും വഴി സ്കൂളിന് സമീപത്തെ കാട്ടിൽ നിന്നും കാട്ടാന റോഡ് മുറിച്ച് കടക്കുന്നു. ആന വരുന്നത് കണ്ട കുട്ടികൾ ഒന്നടങ്കം ഓടി മാറിയതോടെ വൻ അപകടമാണ് ഒഴിവായത്. അടുത്ത കാലത്തായി കുട്ടിക്കാനം മേഖലയിൽ കാട്ടാന […]
© Copyright News4media 2024. Designed and Developed by Horizon Digital