ബദരീനാഥ്: ഇത്തവണത്തെ തീർത്ഥാടനകാലത്തിന് ശേഷം ബദരീനാഥിൽ നടത്തിയ ക്ലീനപ്പ് ഡ്രൈവിൽ 1.5 ടൺ മാലിന്യം നീക്കം ചെയ്തു. ഇക്കുറി 47 ലക്ഷത്തോളം ഭക്തരാണ് ബദരീനാഥിലെത്തിയത്. ശൈത്യകാലം തുടങ്ങുന്നതിന് മുൻപ് ക്ഷേത്രം അടയ്‌ക്കുന്നതിന് മുന്നോടിയായാണ് മാലിന്യനീക്കം. ബദരീനാഥ് ക്ഷേത്രവും പരിസരപ്രദേശങ്ങളും വൃത്തിയാക്കുന്നതിന് ബദരീനാഥ് നഗർ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ശുചീകരണ യജ്ഞം നടത്തിയത്. പര്യവരൺ മിത്ര എന്ന പേരിൽ 50 അംഗ സംഘമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. തപ്റ്റ് കുണ്ഡ്, മെയിൻ ബസാർ, മന ഗ്രാമം, ബ്രഹ്‌മ കപാൽ, ആസ്ത […]
കൊച്ചി: കളമശ്ശേരിയിൽ മീഡിയനിലിടിച്ച് ടാങ്കർ ലോറി മറിഞ്ഞതിനെത്തുടർന്നുണ്ടായ വാതക ചോർച്ച പരിഹരിച്ചു. നേരിയ തോതിലുള്ള ചോർച്ചയായിരുന്നെങ്കിലും ഇത് ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചു. ഒടുവിൽ ആറുമണിക്കൂറുകൾക്ക് ശേഷം ഇന്ന് പുലർച്ചെയോടെയാണ് ടാങ്കറിന്റെ ചോർച്ച പരിഹരിച്ചത്. അപകടത്തിൽപ്പെട്ട ബുള്ളറ്റ് ടാങ്കർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഉയർത്താൻ സാധിച്ചത്. ക്രെയിൻ ഉപയോഗിച്ചാണ് ബുള്ളറ്റ് ടാങ്കർ അപകട സ്ഥലത്തു നിന്നും മാറ്റിയത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മഴയ്ക്കൊപ്പം ഇടിമിന്നലിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും നിർദേശമുണ്ട്. എന്നാൽ കര്‍ണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും […]
തൃശൂർ: തൃശൂരിൽ ആന ഇടഞ്ഞു. കുന്നംകുളം തെക്കേപ്പുറത്ത് വെച്ച്കൊണാർക്ക് കണ്ണൻ എന്ന ആനയാണ് ഇടഞ്ഞത്. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. തെക്കേപ്പുറത്തെ കെട്ടുതറിയിൽ നിന്ന് പാഞ്ഞടുത്ത ആന തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ തെങ്ങിൻ തോപ്പിൽ കയറുകയായിരുന്നു. പാപ്പാന്മാർ കിണഞ്ഞ്ശ്രമിച്ചിട്ടും തളയ്‌ക്കാൻ സാധിക്കാതെ വന്നതോടെ കുന്നംകുളം എലിഫന്റ് സ്ക്വാഡെത്തി. രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി 9.15 നാണ് ആനയെ തളച്ചത്. ജനവാസ മേഖലയിലെ തെങ്ങിൻ തോപ്പിൽ കയറി ആന നിലയുറപ്പിച്ചതോടെ സമീപത്തെ വീട്ടുകാരെല്ലാം പരിഭ്രാന്തരായിരുന്നു. കൊണാർക്ക് […]
വാഷിങ്ടൺ: ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരെ ന്യൂയോർക്ക് കോടതി അഴിമതി കുറ്റം ചുമത്തി. ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നൽകിയെന്നാണ് ആരോപണം. അദാനിക്കെതിരെ അമേരിക്കയിലാണ് കേസെടുത്തത്. ഊർജ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകൾ ലഭിക്കാൻ അദാനി കൈക്കൂലി നൽകിയെന്നാണ് ആക്ഷേപം. ഗൗതം അദാനിക്ക് പുറമേ അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ സാഗർ അദാനിയും വിനീത് ജെയ്‌നുമാണ് കേസിലെ മറ്റു പ്രതികൾ. രണ്ട് ബില്യൺ ഡോളറിലധികം മൂല്യമുള്ള സൗരോർജ വിതരണ കരാറുകൾ നേടുന്നതിന് ഇന്ത്യൻ […]
കോഴിക്കോട്: സിനിമ – സീരിയൽ നടൻ മേഘനാഥൻ അന്തരിച്ചു. 60 വയസായിരുന്നു, ബേബി മെമ്മോറിയൽആശുപത്രിയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. നടൻ ബാലൻ കെ നായരുടെ മകനാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി ചികില്‍സയില്‍ ആയിരുന്നു. അമ്പതിലേറെ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. ഒട്ടേറെ സിനിമകളിൽ മേഘനാഥൻ അഭിനയിച്ചിട്ടുണ്ട്. 1983 ൽ ഇറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങി 50ഓളം ചിത്രങ്ങളിൽ […]
തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് പൊലീസിന് ജില്ലാ ഗവ.പ്ലീഡറുടേ നിയമോപദേശം. വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഭിന്നിപ്പുണ്ടാക്കാനും ഐക്യം തകര്‍ക്കാനും മതസ്പര്‍ധ വളര്‍ത്താനും വഴിയൊരുക്കുന്നതാണെന്ന് നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.(IAS WhatsApp group controversy; Legal advice to police to file case against K Gopalakrishnan) നേരത്തെ മതാടിസ്ഥാനത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഗോപാലകൃഷ്ണനെതിരെ ക്രിമിനല്‍ […]
വയനാട്: മുട്ടിലിലെ സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ എഡിഎമ്മിനോട് റിപ്പോർട്ട് തേടി. സ്കൂളിലെ കുടിവെള്ള സ്രോതസിൽ ഇ കോളി, കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ജൂലൈ മാസം ശേഖരിച്ച കുഴൽക്കിണറിലെ വെള്ളത്തിന്റെ സാമ്പിളിൽ ആണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.(Food poisoning at school in wayanad; State Food Commission seeks report from ADM) സ്കൂളിൽ ഉച്ചഭക്ഷണം തയാറാക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതിൽ സ്കൂൾ അധികൃതർ വീഴ്ചവരുത്തിയെന്നും കമ്മീഷൻ […]
ചെന്നൈ: തെലുങ്കർക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ അറസ്റ്റിലായ നടി കസ്തൂരിക്ക് ജാമ്യം അനുവദിച്ച് കോടതി. ഭിന്നശേഷിക്കാരിയായ മകളെ നോക്കാൻ മറ്റാരുമില്ലെന്നതു പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെ നടിയ്ക്ക് ജാമ്യം ലഭിച്ചത്. ദിവസവും എഗ്‌മൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞു.(Defamatory remarks against Telugus; Actress Kasthuri granted bail) തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന നടിയെ ഹൈദരാബാദില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കച്ചിബൗളിയിൽ നിർമ്മാതാവിന്റെ വീട്ടിലാണ് ഇവർ ഒളിവിൽ കഴിഞ്ഞിരുന്നത്. ചെന്നൈയിൽ […]
കൊല്ലം: കൊല്ലത്ത് ട്രെയിനിടിച്ച് പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു. ചാത്തന്നൂർ സ്വദേശിനിയായ എ. ദേവനന്ദ ആണ് മരിച്ചത്. മയ്യനാട് റെയിൽവേ സ്റ്റേഷനിലാണ് അപകടമുണ്ടായത്.(Plus one student died after being hit by train in Kollam) പാളം മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. മയ്യനാട് റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലൂടെ വന്ന നേത്രാവതി എക്സ്പ്രസ്സ് ദേവനന്ദയെ ഇടിക്കുകയായിരുന്നു. മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു ദേവനന്ദ. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് […]
© Copyright News4media 2024. Designed and Developed by Horizon Digital