News4media TOP NEWS
ഒൻപത് പുതിയ റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍; വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ നടപടിയുമായി സർക്കാർ ഗുണ്ടാബന്ധത്തിനു പുറമേ വട്ടിപ്പലിശ, ഭൂമിക്കച്ചവടം, പരാതികൾ സ്‌റ്റേഷനു പുറത്ത് ഒത്തുതീർപ്പാക്കൽ; അവിഹിതമാർഗങ്ങളിലൂടെ പണം സമ്പാദിക്കുന്നത് അമ്പതിലേറെ പോലീസുകാർ; പത്തോളം ഡിവൈ.എസ്.പിമാരടങ്ങുന്ന പോലീസ് മാഫിയ നിരീക്ഷണത്തിൽ മൂന്ന് വർഷം കൊണ്ട് ലഭിച്ചത് 40,306 കോടി; എന്നിട്ടും വരുമാനം പോരെന്ന് സർക്കാർ; അതുക്കും മേലെ നേടാൻ പുതിയ മദ്യ നയം അബുദാബി ബാങ്കിലെ അക്കൗണ്ട് വീണാ വിജയന്റേത് തന്നെ, ഐ ടി റിട്ടേൺ പരിശോധിക്കണമെന്ന് ഷോൺ ജോർജ്

News

News4media

തെക്കന്‍ തമിഴ്‌നാടിന് മുകളിലായി ചക്രവാത ചുഴി; സംസ്ഥാനത്ത് ഇന്നും മഴ;4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അടുത്ത മൂന്നു മണിക്കൂറിൽ നിന്നു പെയ്യും

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്ക്കുള്ള സാധ്യത. 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ് ഉള്ളത്. തിരുവനന്തപുരം കൊല്ലം ഇടുക്കി തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അടുത്ത 3 മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കും മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുലര്‍ച്ചെ നല്‍കിയ മുന്നറിയിപ്പില്‍ […]

News4media

ലിവര്‍പൂള്‍, പിഎസ്ജി, ബാര്‍സിലോന തുടങ്ങിയ വമ്പന്‍ ക്ലബ്ബുകൾക്കെതിരെ കളിക്കാൻ മലപ്പുറം ബാലൻ പോളണ്ടിലേക്ക്

കൊച്ചി; പോളണ്ടില്‍ നടക്കുന്ന സോകോലിക് കപ്പില്‍ തിളങ്ങാന്‍ പത്തു വയസ്സുകാരനായ മലയാളി ബാലൻ’. പേര് അയ്മെന്‍ റിഫേ. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അണ്ടര്‍ 10 ടീമില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് അയ്മെന്‍ കളിക്കുന്നത്. ലിവര്‍പൂള്‍, പിഎസ്ജി, ബാര്‍സിലോന തുടങ്ങിയ വമ്പന്‍ ക്ലബ്ബുകളുടെ അണ്ടര്‍ 10 ടീമുകള്‍ ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്. മലപ്പുറം സ്വദേശികളായ നാസര്‍-ഷഹ്ന ദമ്പതികളുടെ മകനാണ് അയ്മെന്‍. രണ്ടു വര്‍ഷം മുന്‍പാണ് കേരള ബ്ലാസ്റ്റേഴ്സില്‍ ചേര്‍ന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോര്‍ട്ഹുഡ് അക്കാദമിയില്‍ കോച്ച് അരുണ്‍ പുഷ്പന്റെ കീഴിലാണു […]

News4media

മാതാപിതാക്കൾക്കൊപ്പം നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ചു; ചോദ്യം ചെയ്തവർക്കു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു; പ്രതികൾ പിടിയിൽ

കോട്ടയം: മാതാപിതാക്കൾക്കൊപ്പം നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ച പ്രതികൾ അറസ്റ്റിൽ. ചങ്ങനാശ്ശേരി കുറിച്ചി സ്വദേശി അരുൺ ദാസ്, പെരുന്ന സ്വദേശി ബിലാൽ മജീദ്, ഫാത്തിമപുരം സ്വദേശി അഫ്സൽ സിയാദ് എന്നിവരാണ് അറസ്റ്റിലായത്.   ഞായറാഴ്ച രാത്രി എട്ടരക്ക് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് മാതാപിതാക്കൾക്കൊപ്പം നടന്ന് പോവുകയായിരുന്ന പെൺകുട്ടിക്ക് നേരെയായിരുന്നു അതിക്രമം. പെൺകുട്ടിയെ അരുൺ ദാസ് കടന്ന് പിടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത മാതാപിതാക്കൾക്ക് നേരെ ബിലാൽ പെപ്പർ സ്പ്രേ പ്രയോഗിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും നാട്ടുകാർക്ക് നേരെ […]

News4media

വാക്ക് അല്ലേ മാറ്റാൻ പറ്റൂ; മന്ത്രി ഗണേശ്‌കുമാർ വാക്ക് പാലിച്ചില്ലെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; വീണ്ടും സമരത്തിലേക്കോ

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നതുൾപ്പെടെയുള്ള ഒത്തുതീർപ്പ് നിർദേശങ്ങൾ മന്ത്രി ഗണേശ്‌കുമാർ വാക്ക് പാലിച്ചില്ലെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ. രണ്ട് എം.വി.ഐമാരുള്ള ഓഫീസുകളിൽ ഒരാൾക്ക് 40 എന്ന ക്രമത്തിൽ 80 ടെസ്റ്റുകൾ നടത്താനാണ് ധാരണയായത്. ഒരു എം.വി.ഐ മാത്രമുള്ള ഓഫീസുകളിൽ അപേക്ഷകളുടെ എണ്ണം കൂടുതലാണെങ്കിൽ എൻഫോഴ്സ്‌മെന്റ് വിഭാഗത്തിൽ നിന്ന് ഒരാളെ നിയോഗിച്ച് ടെസ്റ്റുകളുടെ എണ്ണം കൂട്ടാനും മേയ് 15ന് നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ തീരുമാനമായിരുന്നു.   എന്നാൽ, ഇപ്പോഴും 40 ടെസ്റ്റ് മാത്രമെ നടക്കുന്നുള്ളൂ. ഒരു എം.വി.ഐ […]

News4media

യുവാവിന് ആൾക്കൂട്ടമർദ്ധനം; കൊടും ക്രിമിനലായ കടയ്ക്കാവൂർ സ്വദേശി അജിത്തും കൂട്ടാളിയും പിടിയിൽ

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം യുവാവിന് മർദനമേറ്റ സംഭവത്തില്‍ രണ്ടു പ്രതികൾ പിടിയിൽ. കൊടും ക്രിമിനലായ കടയ്ക്കാവൂർ സ്വദേശി അജിത്തും കൂട്ടാളിയുമാണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച മെഡിക്കല്‍ കോളജ് ഗൈനക്കോളജി ഒപിക്ക് സമീപമായിരുന്നു സംഭവം. ഒരുപറ്റം ആളുകള്‍ ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങളില്‍ പുറത്ത് വന്നിട്ടുണ്ട്. വിളപ്പില്‍ശാല സ്വദേശി അനന്തുവിനാണ് കഴിഞ്ഞ ദിവസം ക്രൂര മര്‍ദനമേറ്റത്. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വരികയും മര്‍ദമേറ്റ അനന്തു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ […]

News4media

ഇരയായത് ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക്; ഇപ്പോഴെനിക്ക് ഡിപ്രഷൻ എന്ന വാക്ക് തന്നെ അറിയില്ല; നടി രചന നാരായണൻ കുട്ടിയുടെ തുറന്നു പറച്ചിൽ

മറിമായം എന്ന സിറ്റ്കോമിലൂടെ ജനശ്രദ്ധ ലഭിച്ച നടിയാണ് രചന നാരായണൻ കുട്ടി. കോമഡി രം​ഗങ്ങളിൽ മികച്ച പ്രകടനം രചന കാഴ്ച വെച്ചു. സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന രചനയ്ക്ക് ശ്രദ്ധേയമായ സിനിമകളുടെ ഭാ​ഗമാകാനായി. അഭിനയത്തോടൊപ്പം നൃത്തത്തിലും രചനയിന്ന് ശ്രദ്ധ നൽകുന്നു. പ്രേക്ഷക ശ്രദ്ധ നേടിത്തുടങ്ങിയ കാലത്ത് രചനയുടെ വ്യക്തി ജീവിതവും ചർച്ചയായി. വിവാഹ മോചനത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ നടി തുറന്ന് സംസാരിക്കുകയുമുണ്ടായി. വെറും 19 ദിവസം മാത്രമാണ് തന്റെ വിവാഹ ജീവിതം നീണ്ടുനിന്നതെന്ന് നടി രചന നാരായൺ […]

News4media

കല്ലടയാറ്റിൽ കാൽവഴുതി വീണ് ഒഴുകിപ്പോയത് പത്തു കിലോമീറ്ററോളം; മലർന്ന് വീണതും വള്ളിപ്പടർപ്പിൽ പിടി കിട്ടിയതും രക്ഷയായി; വീട്ടമ്മയ്ക്ക് ഒടുവിൽ അത്ഭുതകരമായ രക്ഷപെടൽ

കൊല്ലം: കല്ലടയാറ്റിൽ കാൽവഴുതി വീണ് പത്തു കിലോമീറ്ററോളം ഒഴുകിപ്പോയ വീട്ടമ്മയ്ക്ക് ഒടുവിൽ അത്ഭുതകരമായ രക്ഷപെടൽ. കുളക്കട കിഴക്ക് മനോജ് ഭവനിൽ ശ്യാമളയമ്മ (64)യാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്നത്. നീന്തൽ വശമില്ലാതിരുന്ന ശ്യാമളയമ്മ വെള്ളത്തിൽ മലർന്നു കിടന്ന നിലയിൽ ഒഴുകി പോകുകയായിരുന്നു. പത്തു കിലോമീറ്ററോളം ഒഴുകിയ ഇവർ വള്ളിപ്പടർപ്പിൽ കുരുങ്ങിയതോടെ ഉറക്കെ നിലവിളിക്കുകയായിരുന്നു. ഇതുകേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് ശ്യാമളയമ്മയെ കണ്ടെത്തിയത്. ഇന്നലെ വീടിനു സമീപത്തെ കടവിൽ തുണി കഴുകാൻ എത്തിയപ്പോഴായിരുന് കാൽ വഴുതി ആറ്റിൽ വീണത്. ആറ്റിലെ […]

News4media

കേരളത്തിൽ കാലവർഷമെത്തുക ഇനിയും 4 ദിവസത്തിനുശേഷം, ഒപ്പം ചക്രവാതചുഴിയും; ഇപ്പോൾ പെയ്യുന്നത് വേനൽ മഴ: ഇനി 7 ദിവസം മഴയുടെ പൂരം

കേരളത്തിൽ കാലവർഷം നാല് ദിവസത്തിനകം എത്തുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതചുഴിയും നിലനിൽക്കുന്നതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ട്. മേയ് 31ഓടെ കാലവർഷം കേരളത്തിലെത്തുമെന്നാണ് പ്രവചനം. തുടർന്ന് വടക്കോട്ട് സഞ്ചരിച്ച് ജൂലൈ 15ഓടെ രാജ്യത്താകെ വ്യാപിക്കും. തെക്കൻ കേരളത്തിൽ പലയിടത്തും കനത്ത മഴ തുടരുകയാണ്. കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണുള്ളത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, […]

© Copyright News4media 2023. Designed and Developed by Horizon Digital


The reCAPTCHA verification period has expired. Please reload the page.