News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

ഇനി ആറു മാസം മഞ്ഞിനിടയിൽ; ബദരീനാഥിൽ ക്ലീനപ്പ് ഡ്രൈവ്; നീക്കിയത് 1.5 ടൺ മാലിന്യം

ഇനി ആറു മാസം മഞ്ഞിനിടയിൽ; ബദരീനാഥിൽ ക്ലീനപ്പ് ഡ്രൈവ്; നീക്കിയത് 1.5 ടൺ മാലിന്യം
November 21, 2024

ബദരീനാഥ്: ഇത്തവണത്തെ തീർത്ഥാടനകാലത്തിന് ശേഷം ബദരീനാഥിൽ നടത്തിയ ക്ലീനപ്പ് ഡ്രൈവിൽ 1.5 ടൺ മാലിന്യം നീക്കം ചെയ്തു.

ഇക്കുറി 47 ലക്ഷത്തോളം ഭക്തരാണ് ബദരീനാഥിലെത്തിയത്. ശൈത്യകാലം തുടങ്ങുന്നതിന് മുൻപ് ക്ഷേത്രം അടയ്‌ക്കുന്നതിന് മുന്നോടിയായാണ് മാലിന്യനീക്കം.

ബദരീനാഥ് ക്ഷേത്രവും പരിസരപ്രദേശങ്ങളും വൃത്തിയാക്കുന്നതിന് ബദരീനാഥ് നഗർ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ശുചീകരണ യജ്ഞം നടത്തിയത്.

പര്യവരൺ മിത്ര എന്ന പേരിൽ 50 അംഗ സംഘമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. തപ്റ്റ് കുണ്ഡ്, മെയിൻ ബസാർ, മന ഗ്രാമം, ബ്രഹ്‌മ കപാൽ, ആസ്ത പാത, എന്നിവിടങ്ങളിൽ നിന്നായി 1.5 ടൺ മാലിന്യമാണ് ഇവർ ശേഖരിച്ചത്.

ആരാധനാലയങ്ങളിൽ ശുചിത്വം ഉറപ്പാക്കേണ്ടത് ഓരോ വ്യക്തികളുടേയും കടമയാണ്, ഇതിനായി പ്രാദേശിക അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായ ശ്രമങ്ങൾ പ്രശംസനീയമാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു.

കടുത്ത മഞ്ഞുവീഴ്ച തുടങ്ങുന്നതോടെ നവംബർ പകുതി മുതൽ ഏപ്രിൽ വരെ ക്ഷേത്രം അടച്ചിരിക്കും. മെയ് മാസത്തിൽ അക്ഷയതൃതീയയ്‌ക്ക് ശേഷം പ്രത്യേക പൂജകളോടെയാണ് ക്ഷേത്രം തുറക്കുന്നത്. പിന്നീട് ക്ഷേത്രം ആറ് മാസം കഴിഞ്ഞ് വൃശ്ചിക മാസത്തിൽ അടയ്‌ക്കുന്നതാണ് പതിവ് രീതി.

ഇത്തവണത്തെ സീസണിൽ തീർത്ഥാടകരുടെ റെക്കോർഡ് എണ്ണമാണ് രേഖപ്പെടുത്തിയതെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Related Articles
News4media
  • Kerala
  • News
  • Top News

രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക...

News4media
  • Kerala
  • News
  • Top News

ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ

News4media
  • Featured News
  • News
  • Pravasi

700 കോടി രൂപ ലോൺ എടുത്ത ശേഷം കുവൈത്തിൽ നിന്നും മുങ്ങിയത് 1425 മലയാളികൾ; പകുതിയോളം നഴ്സുമാർ; ബാങ്കുകാ...

News4media
  • India
  • News
  • Top News

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട് ആവശ്യപ്പെട്ടത് 2000 കോടി, 944.8 കോടി രൂപ സഹായധനം പ്രഖ്യാപിച്ച് ക...

News4media
  • India
  • News
  • Top News

ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാതിരുന്നാൽ പണിയാകും ! ഗുരുതരമായാൽ….ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എസ...

News4media
  • Editors Choice
  • Kerala
  • News

ജ​​​നു​​​വ​​​രി മു​​​ത​​​ൽ മേ​​​യ് വ​​​രെ​​​യു​​​ള്ള മാ​​​സ​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യേ​​​ക സ​​​മ്മ​​​...

News4media
  • India
  • News
  • Top News

മലിനജലം കലർന്ന വെള്ളം കുടിച്ചതായി സംശയം; തമിഴ്നാട്ടിൽ മൂന്ന് മരണം, നിരവധിപേർ ആശുപത്രിയിൽ

News4media
  • Editors Choice
  • Kerala
  • News

ഓഫീസ് സമയത്ത് ഓ​ൺ​ലെ​ൻ ഗെ​യിമും സ​മൂ​ഹ​മാ​ധ്യ​മം ഉ​പ​യോഗവും; കേ​ര​ള ഹൈ​ക്കോ​ട​തിയിലെ ജീ​വ​ന​ക്കാ​ർ ഓ...

News4media
  • Editors Choice
  • Kerala
  • News

സിൽവർ ലൈൻ പദ്ധതി; കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ച ഡിപിആർ തള്ളി കേന്ദ്ര റെയിൽവേ മന്ത്രാ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]