News4media TOP NEWS
മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News

News4media

ഭീതി വിതച്ച് വീണ്ടും ഉത്തരകൊറിയ

ടോക്കിയോ: മേഖലയില്‍ പരിഭ്രാന്തി പടര്‍ത്തി വീണ്ടും മിസൈല്‍ വിക്ഷേപിച്ച് ഉത്തര കൊറിയ. ഇതേത്തുടര്‍ന്നു ജപ്പാന്‍ സര്‍ക്കാര്‍ ഹൊക്കൈഡോയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജപ്പാനിലെ എറ്റവും വലിയ രണ്ടാമത്തെ ദ്വീപാണു ഹൊക്കൈഡോ. ജനങ്ങളെ ‘അടിയന്തരമായി ഒഴിപ്പിക്കണം’ എന്നായിരുന്നു സര്‍ക്കാരിന്റെ മുന്നറിയിപ്പ്. മിസൈല്‍ പതിച്ചുള്ള ദുരന്തത്തില്‍നിന്നു രക്ഷപ്പെടാനായി കെട്ടിടങ്ങള്‍ക്കുള്ളിലോ ഭൂഗര്‍ഭ കേന്ദ്രങ്ങളിലോ ജനം അഭയം തേടണമെന്നായിരുന്നു നിര്‍ദേശം. അതേസമയം, ജപ്പാന്റെ വടക്കന്‍ മേഖലയില്‍ മിസൈല്‍ പതിച്ചിട്ടില്ലെന്നു പ്രാദേശിക ഭരണകൂടം അറിയിച്ചു. പ്രാദേശിക സമയം രാവിലെ എട്ടോടെ മിസൈല്‍ പതിക്കുമെന്നായിരുന്നു അറിയിപ്പ്. […]

April 13, 2023
News4media

റോസ്ഗാര്‍ മേള: പ്രധാനമന്ത്രി നിയമന കത്തുകള്‍ നല്‍കി

ന്യൂഡല്‍ഹി: റോസ്ഗാര്‍ മേളയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 71,000 നിയമന കത്തുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കി. ഇന്ന് രാവിലെ 10.30-ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് നിയമന കത്തുകള്‍ നല്‍കിയത് ഈ അവസരത്തില്‍ അദ്ദേഹം ഉദ്യോഗാര്‍ത്ഥികളെ അഭിസംബോന ചെയ്തു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായുള്ള പ്രധാനമന്ത്രിയുടെ ചുവടുവെയ്പ്പാണ് റോസ്ഗാര്‍ മേള. ഇതിലൂടെ രാജ്യത്തെ യുവജനങ്ങളെ ശാക്തീകരിക്കാനും ദേശീയ വികസനത്തില്‍ പങ്കാളികളാക്കാനും റോസ്ഗര്‍ മേള സഹായിക്കുന്നു. അസമിലെ ഗുവാഹത്തി, വടക്കന്‍ ബംഗാളിലെ സിലിഗുരി, നാഗാലാന്‍ഡിലെ ദിമാപൂര്‍ എന്നിങ്ങനെ എന്‍എഫ് […]

News4media

ബിജെപിയുടെ നാടകം എല്ലാവരും തിരിച്ചറിയും: മുനീര്‍

കോഴിക്കോട്: ഈദുല്‍ഫിത്തറിന് ആശംസകളുമായി ബിജെപി പ്രവര്‍ത്തകര്‍ മുസ്ലീം ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നതിനെതിരേ ലീഗ് നേതാവ് എംകെ മുനീര്‍. മുസ്ലീം ഭവനങ്ങളില്‍ ബിജെപി പോവുന്നത് തടയാന്‍ കഴിയില്ലെങ്കിലും നാടകം ഏതാണെന്ന് അവര്‍ തിരച്ചറിയുമെന്നും ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയാന്‍ പ്രയാസമില്ലെന്നും മുനീര്‍ പറഞ്ഞു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കും എന്ന് പറയുന്ന ബിജെപിക്കാര്‍ കര്‍ഷകരെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്തിരുന്നു എങ്കില്‍ കര്‍ഷക പ്രക്ഷോഭം ഉണ്ടാവില്ലായിരുന്നു. ഇതെല്ലാം ബിജെപിയുടെ പ്രകടന പരതയാണ്. ബിജെപിയുടെ നാടകം ബുദ്ധിപരമായി ചിന്തിക്കുന്ന ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി തിരിച്ചറിയും. മോദി […]

News4media

ബിബിസിക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡല്‍ഹി: ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കമ്പനി (ബിബിസി) ചാനലിനെതിരെ കേസെടുത്ത് ഇഡി. വിദേശനാണയവിനിമയ ചട്ടപ്രകാരമാണ് ബിബിസിക്കെതിരെ ഇഡി കേസെടുത്തിരിക്കുന്നത്. ഫെമ നിയമപ്രകാരം രേഖകള്‍ ഹാജരാക്കണമെന്നും ഉദ്യോഗസ്ഥര്‍ മൊഴി നല്‍കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശവിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ബിബിസിക്കെതിരെ അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍’ പുറത്തുവന്ന് മാസങ്ങള്‍ക്കുള്ളിലാണ് ബിബിസിക്കെതിരെ ഇഡി കേസെടുത്തിരിക്കുന്നത്. ഡോക്യുമെന്ററിക്ക് സമൂഹമാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഫെബ്രുവരിയില്‍ ബിബിസിയുടെ […]

News4media

ക്ലിഫ് ഹൗസില്‍ പുതിയ സിസിടിവികള്‍: ചെലവ് 12.93 ലക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ സിസിടിവി സ്ഥാപിക്കുന്നതിന് ചെലവാക്കിയത് 12.93 ലക്ഷം രൂപ. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ ക്ലിഫ് ഹൗസിലും മന്ത്രിമന്ദിരങ്ങളിലും നടത്തിയ ഇലക്ട്രോണിക്‌സ് പ്രവൃത്തികളെന്തൊക്കെ എന്ന് വിവരാവകാശ നിയമ പ്രകാരം കിട്ടിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്‌സ് റൂറല്‍ സബ് ഡിവിഷനില്‍ നിന്നാണ് മറുപടി. ക്ലിഫ് ഹൗസ് ഉള്‍പ്പെടെ ആറ് മന്ത്രിമന്ദിരങ്ങളില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ സ്ഥാപിക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും […]

News4media

നഴ്‌സുമാരുടെ പണിമുടക്ക്: വേതനം വര്‍ധിപ്പിച്ച് സ്വകാര്യ ആശുപത്രികള്‍

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ 22 സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാരുടെ 72 മണിക്കൂര്‍ പണിമുടക്കിന് തുടക്കം. അന്‍പത് ശതമാനം വേതനം വര്‍ധിപ്പിച്ച ആറ് പ്രമുഖ ആശുപത്രികളെ സമരത്തില്‍നിന്ന് ഒഴിവാക്കി. അമല, ജൂബിലി മിഷന്‍ , വെസ്റ്റ് ഫോര്‍ട്ട്, ദയ, സണ്‍, മലങ്കര മിഷന്‍ ആശുപത്രികളിലാണ് പണിമുടക്ക് ഒഴിവാക്കിയത്. പ്രധാനപ്പെട്ട ആശുപത്രികള്‍ വേതനം വര്‍ധിപ്പിച്ചതോടെ യുഎന്‍എ സമരം ഏറെക്കുറെ വിജയിച്ചു. വേതനം കൂട്ടാത്ത ആശുപത്രികളില്‍ 72 മണിക്കൂര്‍ സമരം നടത്തും. അത്യാഹിത വിഭാഗം, ഐ.സി.യു തുടങ്ങി അടിയന്തര ചികില്‍സ ഇടങ്ങളിലും […]

News4media

യുവാവിനെ മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിച്ചു: കാമുകി അറസ്റ്റില്‍

വര്‍ക്കല: യുവാവിനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മര്‍ദിച്ചവശനാക്കി റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശിനി ലക്ഷ്മിപ്രിയ അറസ്റ്റില്‍. തിരുവനന്തപുരത്തുനിന്നാണ് ഇവരെ പിടികൂടിയത്. പ്രണയബന്ധത്തില്‍ നിന്നു പിന്മാറാത്തതിന് ലക്ഷ്മിപ്രിയ നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് യുവാവ് ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസില്‍ ലക്ഷ്മിപ്രിയയാണ് ഒന്നാം പ്രതി. സംഭവവുമായി ബന്ധപ്പെട്ട് എട്ടാം പ്രതി എറണാകുളം സ്വദേശി അമലിനെ (24) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലക്ഷ്മിപ്രിയ കൂടി ഉള്‍പ്പെട്ട സംഘമാണു യുവാവിനെ മര്‍ദിച്ചത്. ലക്ഷ്മിപ്രിയ അടക്കം 8 പേര്‍ക്കെതിരെ പൊലീസ് അന്വേഷണം […]

News4media

നേതാക്കളുടെ മക്കള്‍ മത്സരിക്കേണ്ട: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങളായിട്ടും കര്‍ണാടകയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥികളെപ്പോലും പ്രഖ്യാപിക്കാതെ ഭരണകക്ഷിയായ ബിജെപി. സിറ്റിങ് എംഎല്‍എമാരുടെയും എംപിമാരുടെയും മക്കള്‍ മത്സരിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിസമ്മതം അറിയിച്ചതാണു സ്ഥാനാര്‍ഥിപ്പട്ടിക വൈകാന്‍ കാരണമെന്നാണു സൂചന. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥിപ്രഖ്യാപനം നേരത്തേ നടത്തി പ്രചാരണം തുടങ്ങി. ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്നു സംസ്ഥാന നേതൃത്വം പറയുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ ദിവസം കൂടി വൈകിയേക്കുമെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ചില മണ്ഡലങ്ങളില്‍ നേരത്തേ നിശ്ചയിച്ചവരെ മാറ്റി […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]