സ്ത്രീകളിൽ മാത്രമാണ് പൊതുവെ സ്തനാർബുദം കണ്ടു വരുന്നത്. എന്നാൽ അപൂർവമായി പുരുഷമാർക്കും രോഗം വന്നേക്കാം. 1000ത്തില്‍ ഒരു പുരുഷന് സ്തനാര്‍ബുദ സാധ്യതയുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരിൽ പൊതുവെ രണ്ടു തരത്തിലാണ് സ്തനാര്‍ബുദം കണ്ടു വരുന്നത്. Invasive Ductal Carcinoma, Ductal carcinoma in Situ (DCIS) എന്നിങ്ങനെയാണ് പുരുഷന്മാരിൽ രണ്ട് വിധത്തിലുള്ള സ്തനാർബുദം. Invasive Ductal carcinoma പുരുഷന്മാരിലെ സ്തനത്തിലെ ടിഷ്യൂവിന് ചുറ്റും കാണപ്പെടുന്ന അതിഗുരുതരമായ കാന്‍സറാണ്. ഇത് വേഗത്തില്‍ ശരീരത്തിലെ മറ്റ് ഭാഗത്തേക്ക് പടരുന്നതിനും കാരണമാകാം. അതുപോലെ, DCIS ആണെങ്കില്‍ സ്തനത്തിലെ വെസ്സല്‍സിന് ചുറ്റും കാണപ്പെടുന്ന ടിഷ്യൂവില്‍ കാണപ്പെടുന്ന കാന്‍സര്‍ ആണ്. ഇത് തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമാകാനുള്ള സാധ്യതയുണ്ട്.
ലക്ഷണങ്ങള്‍ ഇവയൊക്കെ
*പുരുഷന്മാരുടെ സ്തനത്തില്‍ പ്രത്യക്ഷപ്പെടുന്ന മുഴകള്‍ പലപ്പോഴും സ്തനാര്‍ബുദ മുഴകളാകാം. ചിലപ്പോള്‍ അധികം വേദനയില്ലാത്ത മുഴകളായിരിക്കും ഇവ. അതിനാല്‍ തന്നെ പലരും ഇതിനെ കാര്യമായി ശ്രദ്ധിക്കുകയില്ല. മുഴകള്‍ പ്രത്യക്ഷപ്പെട്ട് കുറച്ച് നാള്‍ കഴിയുമ്പോള്‍ നിങ്ങളുടെ സ്തനത്തില്‍ പലവിധത്തിലുള്ള മാറ്റങ്ങളും സാവധാനത്തില്‍ കാണാന്‍ തുടങ്ങാം. അതില്‍ തന്നെ, സ്തനത്തിന് ചുറ്റും വീക്കം, കട്ടിവെക്കുന്നത്, ചര്‍മ്മത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ എന്നിവയെല്ലാം തന്നെ സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്.
* രോഗമുള്ളവർക്ക് മുലക്കണ്ണിലും പല വ്യത്യാസങ്ങളും വരും. ചിലപ്പോള്‍ രക്തസ്രാവം ഉണ്ടായെന്ന് വരാം. അതുപോലെ, ഡിസ്ചാര്‍ജ് വരാന്‍ സാധ്യത കൂടുതലാണ്. ഷേയ്പ്പില്‍ പല വ്യത്യാസങ്ങളും നിങ്ങളുടെ ശ്രദ്ധയില്‍ പെടാം.
*സ്തനത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിലും പലതരത്തിലുള്ള മാറ്റങ്ങള്‍ ശ്രദ്ധയില്‍ പെടാം. നല്ല ചുവപ്പ് നിറം വരുന്നതും ചര്‍മ്മപാളികളില്‍ കാണപ്പെടുന്ന വ്യത്യാസവും സ്തനാര്‍ബുദത്തിന്റെ ലക്ഷണമാണ്.
*സ്തനത്തിന് ചുറ്റും അമിതമായിട്ടുള്ള വേദനയും കൂടാതെ, അസ്വസ്ഥതയും നിങ്ങള്‍ക്ക് അനുഭവപ്പെടാം. ദീര്‍ഘകാലം ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ നിങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അതിന് ഡോക്ടറെ കാണിക്കുകയും കൃത്യമായ ചികിത്സാ രീതികള്‍ തേടുകയുമാണ് വേണ്ടത്.
പുരുഷന്മാരിൽ സ്തനാബുദം വരാനുള്ള കാരണങ്ങൾ
*കുടുംബത്തില്‍ പാരമ്പര്യമായി ആര്‍ക്കെങ്കിലും സ്തനാര്‍ബുദം വന്നിട്ടുണ്ടെങ്കില്‍ ചിലപ്പോള്‍ അത് നിങ്ങള്‍ക്കും വരാന്‍ സാധ്യത വളരെ കൂടുതലാണ്.
*അമിത വണ്ണമുള്ളവരില്‍ പ്രത്യേകിച്ച് ചില പുരുഷന്മാര്‍ക്ക് സ്തനം നല്ലപോലെ തൂങ്ങി കിടക്കുന്നതും വലുപ്പത്തില്‍ ഇരിക്കുന്നതും കാണാം. ഇതും സ്തനാര്‍ബുദത്തിലേയ്ക്ക് നയിക്കുന്നതിന് കാരണമാണ്.
*കരള്‍ രോഗങ്ങള്‍ ഉള്ളവരില്‍ സ്തനാര്‍ബുദ സാധ്യത കൂടുതലാണ്. അതുപോലെ, മിതമായി മദ്യപിക്കുന്നതും പുരുഷന്മാരില്‍ ഈസ്ട്രജന്റെ അളവ് വര്‍ദ്ധിക്കുന്നതും ഹോര്‍മോണ്‍ വ്യതിയാനവുമെല്ലാം സ്തനാര്‍ബുദത്തിന് കാരണമാകും.
Read Also:തൈറോയ്ഡ് കാന്‍സര്‍ ഒരു വില്ലനോ?