- ഇന്ത്യയില്‍ ദശലക്ഷക്കണക്കിനു പേരെ ബാധിക്കുന്ന രോഗമാണ് സന്ധിവാതം. തണുപ്പുള്ള മാസങ്ങളില്‍ സന്ധികളില്‍ അതികഠിനമായ വേദനയായിരിക്കും രോഗികളില്‍ അനുഭവപ്പെടുന്നത്. സന്ധികളില്‍ വീക്കവും നീരും ഉണ്ടാകുന്ന രോഗമാണിത്. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് (OA) റൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് (RA) എന്നിവയാണ് പ്രധാനപ്പെട്ട രണ്ട് സന്ധിവാതങ്ങള്‍. സന്ധികളില്‍ വേദനയും നീരും വീക്കവും എല്ലാം സഹിക്കുക പ്രയാസമാണ്. നടക്കാനും പ്രയാസം ആകും. ഇത് നിത്യജീവിതത്തിലെ ജോലികള്‍ ചെയ്യാന്‍ പ്രയാസം ഉണ്ടാക്കും. ഭക്ഷണത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ വീക്കം കുറയ്ക്കാനും രോഗം നിയന്ത്രിക്കാനും സഹായിക്കും. സന്ധിവാതരോഗികള്‍ക്ക് വേദനയില്‍ നിന്ന് ആശ്വാസമേകുന്ന അഞ്ച് ഔഷധസസ്യങ്ങളെ അറിയാം.
കറ്റാര്‍വാഴ
കറ്റാര്‍വാഴയ്ക്ക് ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉണ്ട്. കറ്റാര്‍വാഴിയുടെ പള്‍പ്പില്‍ ആന്ത്രാക്വിനോണുകള്‍ ധാരാളം ഉണ്ട്. ഇത് സന്ധിവാതത്തില്‍ നിന്ന് ആശ്വാസമേകുന്നു.
മഞ്ഞള്‍
മഞ്ഞളില്‍ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉള്ള കുര്‍ക്കുമിന്‍ അടങ്ങിയിട്ടുണ്ട്.
തൈം
ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ആന്റി മൈക്രോബിയല്‍ ഗുണങ്ങളും ഉള്ള ഒന്നാണിത്.
ഇഞ്ചി
ഇഞ്ചിക്കും ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉണ്ട്. കൂടാതെ വേദനയും വീക്കവും ഉണ്ടാക്കുന്ന പ്രോസ്റ്റാഗ്ലാന്‍ഡിനുകളെ സമന്വയിപ്പിക്കാനും സഹായിക്കും. ല്യൂക്കോട്രൈയിനുകള്‍ എന്നു വിളിക്കുന്ന വീക്കമുണ്ടാക്കുന്ന തന്മാത്രകളെ ഇല്ലാതാക്കാനും ഇഞ്ചിക്കു കഴിവുണ്ട്.
വെളുത്തുള്ളി
വെളുത്തുള്ളിയില്‍ ആന്റി ഇന്‍ഫ്‌ലമേറ്ററി സംയുക്തമായ ഡൈയാലില്‍ ഡൈ സള്‍ഫേറ്റ് അടങ്ങിയിട്ടുണ്ട്.
ഈ ഔഷധസസ്യങ്ങളെല്ലാം സന്ധിവാതം മൂലമുള്ള വീക്കവും വേദനയും കുറയ്ക്കാന്‍ സഹായിക്കും.
Read Also: കാല്‍വേദനയെ അങ്ങനെ നിസ്സാരമാക്കേണ്ട.. സൂക്ഷിച്ചില്ലേല്‍ വീഴും