News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

ഏതൊരു സംഗീതപ്രേമിയുടെയും സ്വപ്‌നം സഫലമാക്കി സോണി

ഏതൊരു സംഗീതപ്രേമിയുടെയും സ്വപ്‌നം സഫലമാക്കി സോണി
July 17, 2023

 

രു റൂം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന കിടിലന്‍ ബാസുള്ള ശബ്ദം കേള്‍ക്കാന്‍ ആഗ്രഹമുണ്ടോ? ഏതൊരു സംഗീതപ്രേമിയുടെയും സ്വപ്നമായ ആ അനുഭവം പകരാന്‍ ഏറ്റവും പുതിയ എസ്ആര്‍എസ് എക്‌സ്‌വി 800 പോര്‍ടബിള്‍ സ്പീക്കര്‍ അവതരിപ്പിച്ച് സോണി. 25 മണിക്കൂര്‍ എന്ന മികച്ച ബാറ്ററി ലൈഫുമായി എത്തുന്ന സ്പീക്കര്‍ കേവലം 10 മിനിറ്റ്് ചാര്‍ജ് ചെയ്താല്‍ 3 മണിക്കൂര്‍ ഉപയോഗിക്കാമെന്ന് കമ്പനി പറയുന്നു.

വീട്ടിലെ ടിവിയുടെ ഇന്‍-ബില്‍റ്റ് സ്പീക്കര്‍ ശബ്ദം പോരെന്ന് തോന്നിയാല്‍ ഈ സ്പീക്കറുപയോഗിച്ച് മികവ് കൂട്ടാനാകും. 5 ട്വീറ്ററുകള്‍ എല്ലാ ദിശകളിലും മികച്ച ശബ്ദം നല്‍കുന്നു. പോര്‍ടബിള്‍ സ്പീക്കര്‍ ആയതിനാല്‍ മറ്റൊരിടത്തേക്കു പോകുമ്പോള്‍ നല്ല ഗ്രിപ്പുള്ള ഹാന്‍ഡിലും ബില്‍റ്റ്-ഇന്‍ വീലുകളും സഹായകമാകും. 18.5 കിലോഗ്രാമാണ് ഭാരം. 2.4 ജിഗാഹെര്‍ട്‌സ് ഫ്രീക്വന്‍സി റേഞ്ച്.

സോണി, മ്യൂസിക് സെന്റര്‍, ഫിയെസ്റ്റബിള്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കും, ഒപ്പം കരോകെ, ഗിറ്റാര്‍ സംവിധാനങ്ങളും മനോഹരമായി പ്രവര്‍ത്തിക്കും. വാട്ടര്‍ റെസിസ്റ്റന്റ് ഐപിഎഎക്‌സ് 4 റേറ്റിങ് ആണുള്ളത് കൂടാതെ ബ്ലൂടൂത്ത് ഫാസ്റ്റ് പെയറിങ് സംവിധാനവും. കസ്റ്റമൈസ്ഡ് ലൈറ്റിങ് സംവിധാനം സ്പീക്കറിനോടനുബന്ധിച്ചു വരുന്നതിനാല്‍ ആംബിയന്‍സിനും പാട്ടിന്റെ മൂഡിനനുസരിച്ചുമൊക്കെ തീം സജ്ജീകരിക്കാനാകും. സോണി സ്റ്റോറുകളിലും ഷോപിങ് സൈറ്റുകളിലും ഏകദേശം 49,990 രൂപമുതല്‍ വാങ്ങാനാകും.

 

Related Articles
News4media
  • Technology
  • Top News

സ്വകാര്യതാനയം; മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ

News4media
  • Kerala
  • Technology

വാട്ട്സ്‌ആപ്പിലൂടെ പങ്കുവയ്‌ക്കപ്പെടുന്ന വിവാഹ ക്ഷണക്കത്തുകള്‍ വഴി പുതിയ തട്ടിപ്പ് ! പണവും മാനവും പോ...

News4media
  • News
  • Technology

വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ലൈസൻസ്; ഫീസ് 50 ഡോളർ; മാറ്റത്തിനൊരുങ്ങി ഈ രാജ്യം

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]