web analytics

വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ലൈസൻസ്; ഫീസ് 50 ഡോളർ; മാറ്റത്തിനൊരുങ്ങി ഈ രാജ്യം

വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ലൈസൻസ് ഫീസടയ്ക്കണമെന്ന് ആഫ്രിക്കൻ രാജ്യമായ സിംബാബ്‍വെയിൽ പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ്.രാജ്യത്തെ പോസ്ററ് ആൻഡ് ടെലി കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അഥോറിറ്റിയിൽ രജിസ്ററർ ചെയ്ത് ഫീസും അടയ്ക്കുന്നവർക്കേ സിംബാബ്വേയിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അഡ്മിനാകാൻ പറ്റൂ.

വ്യാജവാർത്തകളും വിവരങ്ങളും പ്രചരിക്കുന്നത് തടയുകയാണ് നിയമത്തിൻറെ ലക്ഷ്യം എന്ന് റെഗുലേറ്ററി അതോറിറ്റി വിശദീകരിക്കുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പുകൾക്ക് 50 ഡോളർ ആണ് ഏറ്റവും കുറഞ്ഞ ലൈസൻസ് ഫീ. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതു വഴി രാജ്യത്ത് സംഘർഷങ്ങൾ തുടർക്കഥയായതോടെയാണ് പുതിയ നിയമം കൊണ്ടുവരുന്നത്.

ലൈസൻസ് നൽകുന്ന പ്രോസസിൻറെ ഭാഗമായി ഗ്രൂപ്പ് അഡ്മിനുകൾ അവരുടെ വ്യക്തിപരമായ വിവരങ്ങൾ നൽകണം. ഇതിനെതിരേ പ്രതിഷേധവും ശക്തമാണ്. ലൈസൻസ് നൽകുന്നതിൻറെ ഭാഗമായി ഗ്രൂപ്പ് അഡ്മിനാകുന്നവർ അവരുടെ വ്യക്തി വിവരങ്ങൾ പോസ്റ്റ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി മുമ്പാകെ സമർപ്പിക്കേണ്ടതുണ്ട്. അതേസമയം നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്.

തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ മികച്ച ഉപയോഗത്തിൻറെ ആവശ്യകതയെയും കുറിച്ചുമുള്ള ആഗോള ആശങ്കകൾക്കിടയിലാണ് പുതിയ ആശയം വരുന്നത്. എന്നാൽ ഓൺലൈൻ സംഭാഷണത്തെ തടസപ്പെടുത്തുകയും സ്വകാര്യത അവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്നതാണ് പുതിയ നിയമമെന്നാണ് വിമർശകർ പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img