News4media TOP NEWS
പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരു മരണം, കുഞ്ഞടക്കം യാത്രക്കാർക്ക് പരിക്കേറ്റു ‘മാർക്കോ’ യുടെ വ്യാജൻ ഇറങ്ങി, പ്രചരിക്കുന്നത് ടെലഗ്രാമിൽ; നിർമാതാവിന്റെ പരാതിയിൽ കേസെടുത്ത് പോലീസ് ചാരവൃത്തി ആരോപിച്ച് റഷ്യൻ വംശജനായ യു.എസ്. പൗരന് 15 വർഷം തടവ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില മോശമെന്ന് റിപ്പോർട്ട്

മത്സരയോട്ടം പാടില്ല, സ്‌കൂട്ടറില്‍ സര്‍ക്കസ് കാണിക്കുന്നവരെ കണ്ടാല്‍ ക്ഷമിച്ചു വിട്ടേക്ക്, നിങ്ങൾ കുറച്ചുകൂടി പക്വത കാണിക്കണം; സ്വിഫ്റ്റ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നൽകി ഗതാഗതമന്ത്രി

മത്സരയോട്ടം പാടില്ല, സ്‌കൂട്ടറില്‍ സര്‍ക്കസ് കാണിക്കുന്നവരെ കണ്ടാല്‍ ക്ഷമിച്ചു വിട്ടേക്ക്, നിങ്ങൾ കുറച്ചുകൂടി പക്വത കാണിക്കണം; സ്വിഫ്റ്റ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നൽകി ഗതാഗതമന്ത്രി
May 31, 2024

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലെ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നൽകി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ദീര്‍ഘദൂര യാത്രകളില്‍ മത്സരയോട്ടം പാടില്ല, ബസുകള്‍ നിര്‍ത്തുമ്പോള്‍ ഇടതുവശം ചേര്‍ത്ത് ഒതുക്കി നിര്‍ത്തണം. രണ്ട് വശത്ത് നിന്നും സമാന്തരമായി നിര്‍ത്തരുത്. ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കരുതെന്നും മന്ത്രി പറഞ്ഞു. അനാവശ്യമായി ഡീസല്‍ പാഴാക്കരുതെന്നും നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി മുന്നറിയിപ്പ് നൽകി.

സമയത്തിന് വണ്ടി സ്റ്റേഷനില്‍ നിന്ന് എടുക്കുക. സമയത്തിന് വണ്ടി സ്റ്റേഷനില്‍ എത്തിക്കുക. സമയത്തിന് ഇറങ്ങി സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയും എന്ന് അറിഞ്ഞാല്‍ യാത്രക്കാര്‍ കെഎസ്ആര്‍ടിസിയെ കൂടുതലായി ആശ്രയിക്കുമെന്നും മന്ത്രി പറഞ്ഞു. ചെറുവാഹനങ്ങള്‍ കാണുമ്പോള്‍ കൂടുതല്‍ ശ്രദ്ധയോടെ ഓടിക്കുക. ചെറു വാഹനങ്ങള്‍ മുട്ടിയാല്‍ വലിയ വാഹനങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല. എന്നാല്‍ ചെറുവാഹനങ്ങള്‍ക്ക് അങ്ങനെയല്ല. സ്‌കൂട്ടറില്‍ സര്‍ക്കസ് കാണിക്കുന്നവരെ കണ്ടാല്‍ അവരെ വിട്ടേക്ക്. അവരെ ക്ഷമിച്ച് വിട്ടേക്ക്. നിങ്ങള്‍ കുറച്ചുംകൂടി പക്വത കാണിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കെഎസ്ആര്‍ടിസിയിലെ ബ്രീത്ത് അനലൈസര്‍ പരിശോധന ഫലം ചെയ്യുന്നുവെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ബസ് ഇടിച്ചുണ്ടാകുന്ന മരണത്തിലും അപകടത്തിലും ഗണ്യമായ കുറവുണ്ട്. അഞ്ചു മുതല്‍ ഏഴ് അപകടമരണങ്ങളാണ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാൽ ഇപ്പോള്‍ പരിശോധന ആറ് ആഴ്ച പിന്നിടുമ്പോള്‍ പൂജ്യം മുതല്‍ ഒന്നു വരെയാണ് മരണമെന്നും മേജര്‍ ആക്‌സിഡന്റുകളുടെ എണ്ണം കുറഞ്ഞെന്നും മന്ത്രി ഗണേഷ്‌കുമാർ വ്യക്തമാക്കി.

 

Read Also: ബാങ്ക് ഇടപാടുകാർ ശ്രദ്ധിക്കുക; ജൂൺ മാസത്തിൽ രാജ്യത്ത് 12 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല; അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളും അറിയാൻ

Read Also: മദ്യപിക്കാൻ തോന്നുമ്പോൾ പ്രീമിയം കൗണ്ടറിലെത്തും, കുപ്പിയടിച്ചു മാറ്റും; നാല് ദിവസത്തിനിടെ കവർന്നത് 11 കുപ്പി മദ്യം; രണ്ടു യുവാക്കള്‍ പിടിയിൽ

Read Also: കോഴിക്കോട് ഭക്ഷ്യവിഷബാധ; ഒരു കുടുംബത്തിലെ നാലുപേർ ആശുപത്രിയിൽ: കുട്ടിയുടെ നില ഗുരുതരം

Related Articles
News4media
  • Kerala
  • News
  • News4 Special

ഒരു പെണ്‍ പാമ്പിന് പിന്നാലെ മൂന്നോ നാലോ ആണ്‍ പാമ്പുകളുണ്ടാകും; മൂര്‍ഖന്‍ ഉള്‍പ്പെടെയുള്ള മറ്റ് പാമ്പ...

News4media
  • News
  • Pravasi

ക്രിസ്മസ് ആഘോഷത്തിനിടെ നോട്ടിങ്ങാമിലെ മലയാളികളെ ദു:ഖത്തിലാഴ്ത്തി ദീപക് ബാബുവിൻ്റെ മരണം

News4media
  • Kerala
  • News4 Special
  • Pravasi

ക്രിസ്മസ് രാവിൽ ബ്രിട്ടിഷ് രാജകുടുംബത്തിനായി കാരൾ ഗാനം പാടി മലയാളി പെൺകുട്ടി; താരമായി നാലു വയസുകാരി ...

News4media
  • India
  • News

ജമ്മുവിന്റെ ഹൃദയമിടിപ്പ് നിലച്ചു; സിമ്രാൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

News4media
  • Kerala
  • News

വളയെടുത്തത് ബാബു ആണെന്ന് പറഞ്ഞു; കള്ളനാക്കി ചിത്രീകരിക്കുകയും നാട്ടിലാകെ പ്രചരിപ്പിക്കുകയും ചെയ്തു; ...

News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരു മരണം, കുഞ്ഞടക്കം യാത്രക്കാർക്ക് പരിക്കേറ്റ...

News4media
  • Entertainment
  • Top News

‘മാർക്കോ’ യുടെ വ്യാജൻ ഇറങ്ങി, പ്രചരിക്കുന്നത് ടെലഗ്രാമിൽ; നിർമാതാവിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്

News4media
  • Kerala
  • News
  • Top News

ചാരവൃത്തി ആരോപിച്ച് റഷ്യൻ വംശജനായ യു.എസ്. പൗരന് 15 വർഷം തടവ്

News4media
  • Kerala
  • News

സ്വിഫ്റ്റിലെ ജീവനക്കാർ ആളുകളോട് മോശമായി പെരുമാറുന്നു; പരാതി വന്നാൽ അതി തീവ്ര നടപടി; മര്യാദയ്ക്ക് വണ്...

News4media
  • Kerala
  • News
  • Top News

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകില്ല; ഉത്തരവിൽ ഇടപ്പെട്ട് ഗതാഗതമന്ത്രി

News4media
  • Kerala
  • News
  • Top News

ബൈക്കിന്റെ പിന്നിലിരുന്ന് സംസാരിച്ചാല്‍ നടപടി; ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിലിറങ്ങുന്ന സര്‍ക്കുലറെന്ന്...

News4media
  • Kerala
  • News
  • Top News

ആരെയും കുറ്റപ്പെടുത്തേണ്ട, മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ നമ്മളാണ് ഉത്തരവാദികള്‍; മന്ത്രി ഗണേഷ്‌കുമാർ

News4media
  • Kerala
  • News
  • Top News

ഡിപ്പോകളിലോ ബസുകളിലോ പോസ്റ്ററുകള്‍ പതിപ്പിക്കരുത്, അങ്ങനെ ചെയ്യുന്നവർക്കെതിരെ കേസ് കൊടുക്കും; കർശന ത...

News4media

ഇനി ബസ്സ് മിസ്സാകില്ല; സൂ​പ്പ​ർ​ഫാസ്റ്റ് ബസ്സുകളുടെ ​സ്റ്റോ​പ്പു​ക​ൾ​ ​പു​നഃ​ക്ര​മീ​ക​രി​ച്ച് KSRTC:...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital